ന്യൂഡല്‍ഹി: തൃപ്പൂണിത്തറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ മുന്ന് പേര് ഡല്‍ഹിയില്‍ പിടിയില്‍. കേരളം ഡല്‍ഹി പോലീസ് സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ മുന്നുപേരിലൊരാള് മ്യാന്മര് സ്വദേശിയാണെന്നാണ് വിവരം.
അര്‍ഷാദ്, ഷെഹ്ഷാദ്, റോണി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആഭരണങ്ങള്‍ കണ്ടെടുത്തു. ഇതില്‍ അര്‍ഷാദാണ് കവര്‍ച്ചയിലെ സൂത്രധാരന്‍ എന്നാണ് പോലീസ് പറയുന്നത്. അര്‍ഷാദിനെ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്ഗന് സമീപമുള്ള ഇയാളുടെ വീട്ടില്‍ നിന്ന് അര്‍ധരാത്രിയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങളുടെ വലിയൊരു പങ്ക് കണ്ടെത്താനായി. ഡല്‍ഹി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ടുപേരെ പോലീസ് പിടികൂടിയത്. ഡിസംബര്‍ 15,16 തിയതികളില്‍ എറണാകുളത്ത് വീട്ടുകാരെ കെട്ടിയിട്ട്