Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‌ യുവതിയെ കുത്തിക്കൊന്നു

Published on 11 January, 2018
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‌ യുവതിയെ കുത്തിക്കൊന്നു
ഹൈദരാബാദ്‌: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‌ യുവതിയെ കുത്തിക്കൊന്നു. ഹൈദരാബാദ്‌ സ്വദേശി ജാനകിയാണ്‌ കൊല്ലപ്പെട്ടത്‌. ഹോസ്റ്റലില്‍ ഒപ്പം കഴിഞ്ഞിരുന്ന സുഹൃത്ത്‌ തിരകെയെത്തിയപ്പോഴാണ്‌ ജാനകിയെ കുത്തേറ്റ നിലയില്‍ കണ്ടത്‌. സമീപവാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 മൂന്ന്‌ മുറിവുകളാണ്‌ ജാനകിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്‌. പ്രതിയായ യുവാവ്‌ ജാനകിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിവാഹം ചെയ്യാന്‍ തയാറായില്ലെങ്കില്‍ കൊല്ലുമെന്ന്‌ 10 ദിവസം മുമ്പ്‌ ജാനകിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക