Image

പറയേണ്ടതെല്ലാം പൊതുജനങ്ങളോട്‌ വിളിച്ചുപറയും: ഭീഷണിയുമായി ബി.ജെ.പി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ

Published on 11 January, 2018
പറയേണ്ടതെല്ലാം  പൊതുജനങ്ങളോട്‌ വിളിച്ചുപറയും: ഭീഷണിയുമായി ബി.ജെ.പി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ


ജബല്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി ലഭിച്ചില്ലെന്നും ഇനി പറയാനുള്ളത്‌ പൊതുവായി തുറന്നു പറയുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ യശ്വന്ത്‌ സിന്‍ഹ. മോദിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി ലഭിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ആരുമായും താന്‍ ഇനി കൂടിക്കാഴ്‌ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.


'13 മാസങ്ങള്‍ക്കു മുന്‍പാണ്‌ പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം തേടിയത്‌. എന്നാല്‍ ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല. അതിനാല്‍ സര്‍ക്കാരിന്റെ പ്രതിനിധികളാരെയും ഇനി കാണില്ല. തന്റെ വീക്ഷണങ്ങള്‍ പൊതുവായി അവതരിപ്പിക്കും' അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പോയിയുടെയും എല്‍.കെ അദ്വാനിയുടെയും സര്‍ക്കാരുകളെ താരതമ്യം ചെയ്‌ത യശ്വന്ത്‌ സിന്‍ഹ ഇന്നത്തെ ബി.ജെ.പി മുന്‍ ബി.ജെ.പി സര്‍ക്കാരുകളെ പോലെയല്ലെന്നും പറഞ്ഞു.

ഒരു ചെറിയ പ്രവര്‍ത്തകനും ദല്‍ഹിയില്‍ പോയി അനുമതി ഇല്ലാതെ പാര്‍ട്ടി അധ്യക്ഷനായിരുന്ന അദ്വാനിയെ അന്നു കാണാമായിരുന്നെന്നും എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി. 





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക