Image

തകര്‍പ്പന്‍ വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

Published on 11 January, 2018
തകര്‍പ്പന്‍ വിജയവുമായി കേരള  ബ്ലാസ്‌റ്റേഴ്‌സ്‌


ദല്‍ഹി: ഐ.എസ്‌.എല്ലില്‍ ദല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക്‌ മികവില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ജയിച്ചത്‌.

പരിശീലകനായി തിരിച്ചുവന്ന ഡേവിഡ്‌ ജെയിംസിനു കീഴില്‍ ബ്ലാസ്‌റ്റേഴ്‌സും ഹ്യൂമും മികച്ച പ്രകടനത്തോടെ ലീഗില്‍ മഞ്ഞപ്പടയുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി.


ദല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പന്തിനു മുകളില്‍ മികച്ച നിയന്ത്രണം കാത്തുസൂക്ഷിച്ച ഹ്യൂം ആദ്യ സീസണിലെ പരിശീലകനും സഹതാരവുമായിരുന്ന ഡേവിഡ്‌ ജെയിംസിന്റെ മടങ്ങി വരവ്‌ ആഘോഷിക്കുകയായിരുന്നു.

11ാം മിനിറ്റിലെ ഗോളിന്‌ ശേഷം 78ാം മിനിറ്റിലും 83ാം മിനിറ്റിലും ഹ്യൂം ലക്ഷ്യം കണ്ടു. ഐ.എസ്‌.എല്‍ കരിയറില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണിത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക