Image

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു

Published on 11 January, 2018
ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഉത്തരേന്ത്യയില്‍ പലയിടത്തും വ്യോമറെയില്‍ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഞ്ഞിനെ തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ 143 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്‌. മഞ്ഞിനെ തുടര്‍ന്നു ബിഹാറിലെ സ്‌കൂളുകള്‍ക്കും അധികൃതര്‍ ശനിയാഴ്‌ച വരെ അവധി പ്രഖ്യാപിച്ചു.

കാഷ്‌മീരിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്‌. കാര്‍ഗിലില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മൈനസ്‌ 23.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ജമ്മു കാഷ്‌മീരില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ്‌ ഇത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക