Image

കായംകുളം സ്വദേശി ഹൃദയാഘാതംമൂലം ദവാദ്മിയില്‍ മരിച്ചു

Published on 11 January, 2018
കായംകുളം സ്വദേശി ഹൃദയാഘാതംമൂലം ദവാദ്മിയില്‍ മരിച്ചു

റിയാദ്: കായംകുളം സ്വദേശി ദവാദ്മിയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കായംകുളം പത്തിയുര്‍ സ്വദേശി ഷാജി(49)യാണ് റിയാദില്‍ നിന്ന് മുന്നൂറു കിലോമീററര്‍ അകലെ ദവാദ്മിയിലെ ബിജാദിയയില്‍ വെള്ളിയാഴ്ച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 

കഴിഞ്ഞ 22 വര്‍ഷമായി സൗദിയിലുണ്ട്. ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ദവാദ്മിയില്‍ കുടിവെള്ള ടാങ്കര്‍ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. വാഹനത്തിനുള്ളില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതംമൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ദവാദ്മി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ കേളി ദവാദ്മി ഏരിയ ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ബിജാദിയ മലയാളി സമാജം പ്രവര്‍ത്തകരുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിവരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക