Image

വിഷമദ്യ ദുരന്തത്തിലെ 11 മരണം 'സ്വാഭാവികമരണമെന്ന്‌' ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍

Published on 12 January, 2018
വിഷമദ്യ ദുരന്തത്തിലെ  11 മരണം 'സ്വാഭാവികമരണമെന്ന്‌' ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍


സംസ്ഥാനത്ത്‌ വിഷമദ്യദുരന്തത്തില്‍ 11 പേരുടെ ജീവന്‍ പൊലിഞ്ഞതിനെ സ്വാഭാവിക മരണമാക്കി ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക്‌ വേണ്ട ചികിത്സാ സൗകര്യങ്ങളൊരുക്കാന്‍ മുഖ്യമന്തി യോഗി ആദിത്യനാഥ്‌ നിര്‍ദ്ദേശിച്ചുവെങ്കിലും 11 പേരുടെ മരണം സ്വാഭാവിക മരണമായാണ്‌ കണക്കാക്കിയത്‌.


ഉത്തര്‍പ്രദേശിലെ ബരാബങ്കി ഗ്രാമത്തില്‍ കഴിഞ്ഞ ബുധനാഴ്‌ച മദ്യം കഴിച്ചവരെയാണ്‌ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്‌. വ്യാജമദ്യം കുടിച്ചതിനെ തുടര്‍ന്നാണ്‌ ആശുപത്രിയിലായത്‌. 11 പേര്‍ മരിച്ചെങ്കിലും തികച്ചും സ്വാഭാവിക മരണമെന്നാണ്‌ ജില്ലാഭരണാധികാരികള്‍ അറിയിച്ചത്‌. രണ്ട്‌ പേര്‍ കടുത്ത തണുപ്പ്‌ സഹിക്കാന്‍ കഴിയാതെയാണ്‌ മരിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഒരാള്‍ ഹൃദയാഘാതത്താലും ബാക്കിയുള്ളവര്‍ മറ്റു പലകാരണത്താലും മരിച്ചുവെന്നാണ്‌ അധികൃതര്‍ വ്യക്തമാക്കുന്നത്‌. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ചിലര്‍ക്ക്‌ കാഴ്‌ച നഷ്ടപ്പെട്ടിട്ടുണ്ട്‌.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ 2 ലക്ഷം രൂപ വീതം നല്‍കാമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയമിക്കുമെന്ന്‌ മുഖ്യമന്തി യോഗി ആദിത്യനാഥ്‌ വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക