Image

എ.കെ.ജിയ്‌ക്കെതിരായ പരാമര്‍ശം; ബല്‍റാം മാപ്പു പറയുന്നതുവരെ സമരമെന്ന്‌ സി.പി.ഐ.എം

Published on 12 January, 2018
എ.കെ.ജിയ്‌ക്കെതിരായ പരാമര്‍ശം; ബല്‍റാം മാപ്പു പറയുന്നതുവരെ സമരമെന്ന്‌ സി.പി.ഐ.എം


എ.കെ.ജി വരുദ്ധ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം മാപ്പുപറയുന്നതുവരെ സമരവുമായി മുന്നോട്ട്‌ പോകുമെന്ന്‌ സി.പി.ഐ.എം. തൃത്താലയില്‍ എം.എല്‍.എ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറി ചന്ദ്രനാണ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. ഈ പാര്‍ട്ടിയുടെ കരുത്ത്‌ നിങ്ങള്‍ക്കറിയില്ല. ഇപ്പോള്‍ ജനാധിപത്യരൂപത്തിലാണ്‌ സമരം ചെയ്യുന്നത്‌. ബല്‍റാം പ്രശ്‌നമില്ലാതെ ഉറങ്ങുന്നത്‌ അതുകൊണ്ടാണ്‌. അത്‌ മാറ്റി ചിന്തിക്കാന്‍ ഇടയാക്കരുതെന്ന്‌ ചന്ദ്രന്‍ പറഞ്ഞു.


എല്ലാത്തിനും പ്രതികരിക്കണമെങ്കില്‍ സ്വന്തം തന്തയുടെ മുഖത്തടിച്ച്‌ പ്രതികരിച്ചോളുവെന്ന്‌്‌ സി.പി.ഐ.എം പാലക്കാട്‌ ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പറഞ്ഞു. എന്തിലും ഏതിലും പ്രതികരിക്കുന്ന ബലറാമിന്റെ രീതിയാണ്‌ മാറേണ്ടത്‌.

എ.കെ.ജി പല വീട്ടിലും ഒളിവിലിരുന്നിട്ടുണ്ട്‌. അക്കാലത്ത്‌ പലവീട്ടിലെയും അമ്മമാര്‍ ഭക്ഷണം നല്‍കിയും സംരക്ഷിച്ചിട്ടുണ്ട്‌. ആ അമ്മമാരെയെല്ലാം തന്നെ അപമാനിക്കുന്നതായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. വൈകുന്നേരം മദ്യപിച്ച്‌ പിന്തുണകൊടുക്കുന്ന യൂത്ത്‌കോണ്‍ഗ്രസുകാരല്ലാതെ മറ്റാരും തന്നെ ബല്‍റാമിനെ പിന്തുണയ്‌ക്കുന്നില്ല.  ചന്ദ്രന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക