Image

സെന്‍സര്‍ബോര്‍ഡ് പശുവിനെ മുറിച്ച് മാറ്റിയെന്ന് സലീം കുമാര്‍

Published on 12 January, 2018
സെന്‍സര്‍ബോര്‍ഡ് പശുവിനെ മുറിച്ച് മാറ്റിയെന്ന് സലീം കുമാര്‍
ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന തന്റെ ചിത്രത്തില്‍ നിന്നും സെന്‍സര്‍ബോര്‍ഡ് പശുവിനെ മുറിച്ച് മാറ്റിയെന്ന് സലീം കുമാര്‍. ചിത്രത്തിലുണ്ടായിരുന്ന പശുവിന്റെ ഒരു രംഗത്തിനാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചത്്. ജയറാം നായകനായ ചിത്രം ഇന്ന് തിയറ്ററുകളിലെത്തി.

ചെറുപ്പം മുതലേ വീട്ടില്‍ പശുവിനെ വളര്‍ത്താറുള്ള തനിക്കാണ് ഈ ഗതി വന്നതെന്നും സലിം കുമാര്‍ പറയുന്നു. വിവാദത്തിന് ഒരു സാധ്യതയുമില്ലാത്ത രംഗം മുറിച്ച് മാറ്റാന്‍ ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ അതിനെ വെല്ലുവിളിച്ച് കോടതി കയറേണ്ടതായിരുന്നു, റിലീസിങ് വൈകുന്നത് മൂലമാണ് അതിന് മുതിരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശു നമ്മുടെ കയ്യില്‍ നിന്നും പോയി. പശു എന്ന വാക്ക് ഉപയോഗിച്ചാല്‍ തന്നെ വര്‍ഗീയമാകുമെന്ന് സെന്‍സര്‍ബോര്‍ഡ് പറയുന്നു. ഒന്നിനെയും വിമര്‍ശിക്കാനാകാത്ത സാഹചര്യമാണ് ഇപ്പോഴെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക