Image

കണ്ണൂരില്‍ ഈടയുടെ പ്രദര്‍ശനം സിപിഐഎം നിര്‍ത്തിവെപ്പിച്ചുവെന്ന്‌ കെ. സുധാകരന്‍

Published on 12 January, 2018
കണ്ണൂരില്‍ ഈടയുടെ പ്രദര്‍ശനം സിപിഐഎം നിര്‍ത്തിവെപ്പിച്ചുവെന്ന്‌ കെ. സുധാകരന്‍

കണ്ണൂര്‍ സുമംഗലി തിയേറ്ററില്‍ ഈടയുടെ പ്രദര്‍ശനം സിപിഐഎം ഇടപെട്ട്‌ നിര്‍ത്തിവെപ്പിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ കെ. സുധാകരന്‍. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ സിനിമ സിപിഐഎമ്മിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി ചെറുപ്പക്കാരെ തെരുവിലിറക്കിയ പാര്‍ട്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും സുധാകരന്‍ ഫെയ്‌സ്‌ബുക്ക്‌ ലൈവ്‌ വീഡിയോയിലൂടെ ആരോപിച്ചു.


ടിക്കറ്റ്‌ എടുത്ത്‌ ഷോ കാണാന്‍ എത്തിയ ആളുകളെ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട്‌ മടക്കി അയച്ചുവെന്നാണ്‌ കെ. സുധാകരന്‍ ഉയര്‍ത്തുന്ന ആരോപണം.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രത്തില്‍ ഷെയ്‌ന്‍ നിഗം, നിമിഷ സജയന്‍ എന്നിവരാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രസംയോജകനായ ബി. അജിത്‌കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം നിര്‍മ്മിച്ചത്‌ രാജീവ്‌ രവി നേതൃത്വം നല്‍കുന്ന കളക്ടീവ്‌ ഫെയ്‌സ്‌ വണ്ണാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക