Image

ബല്‍റാമിനെതിരെ അക്രമവും അധിക്ഷേപവും നടത്തുന്നത്‌ ശരിയല്ലന്ന്‌ എസ്‌.എഫ്‌.ഐ പ്രസിഡന്റ്‌

Published on 12 January, 2018
ബല്‍റാമിനെതിരെ അക്രമവും അധിക്ഷേപവും നടത്തുന്നത്‌ ശരിയല്ലന്ന്‌ എസ്‌.എഫ്‌.ഐ പ്രസിഡന്റ്‌


മലപ്പുറം: എ.കെ.ജിയെ കുറിച്ച്‌ വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തിന്‌ മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നത്‌ ശരിയെല്ലെന്ന്‌ എസ്‌.എഫ്‌.ഐ അഖിലേന്ത്യാ നേതാവ്‌ വി.പി സാനു.

ബല്‍റാം പറഞ്ഞതിനോട്‌ അതെ രീതിയില്‍ മറുപടി നല്‍കുന്നതില്‍ യോജിപ്പില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ശ്രദ്ധപിടിച്ച്‌ പറ്റാനാണ്‌ ബല്‍റാം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കും ഏത്‌ കാര്യങ്ങളിലും അഭിപ്രായം പറയാം പക്ഷേ ഒരാളെയും അധിക്ഷേപിക്കാന്‍ പാടില്ല. അത്തരത്തില്‍ ആരെങ്കിലും ചെയ്‌താല്‍ അയാളെ വിമര്‍ശിക്കാം അതിന്‌ സ്വാതന്ത്യമുണ്ട്‌. എന്നാല്‍ ഇത്തരത്തില്‍ അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്യൂണിസ്റ്റ്‌ നേതാവായ എ.കെ.ജി ബാലപീഡനം നടത്തിയെ
ന്നു ഫ്രീ തിങ്കേഴ്‌സ്‌ ഗ്രൂപ്പിന്റെ  കമന്റിന്‌ മറുപടിയായി വി.ടി ബല്‍റാം പറഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക