Image

നവകേരള സൃഷ്ടിക്ക് ഉദാത്ത മാതൃക; പി.ജെ കുര്യന്‍

Published on 12 January, 2018
നവകേരള സൃഷ്ടിക്ക് ഉദാത്ത മാതൃക; പി.ജെ കുര്യന്‍
ലോക കേരള സഭയുടെ രൂപീകരണം നവകേരളസൃഷ്ടിക്ക് ഏറെ പ്രയോജനപ്പെടുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പറഞ്ഞു.ജനപ്രതിനിധികളും പ്രവാസി പ്രതിനിധികളും ഒരുമിച്ചുള്ള സമ്മേളനം രാജ്യത്ത് ആദ്യമാണ്. 

അത്തരത്തിലൊരു സഭ രൂപീകരിക്കാന്‍ പരിശ്രമിച്ച കേരള ഗവണ്‍മെന്റിനെയും മുഖ്യമന്ത്രിയേയും പൂര്‍ണ പിന്തുണകൊടുത്ത പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും പി.ജെ കുര്യന്‍ അഭിനന്ദിച്ചു. ലോക കേരള സഭ ചര്‍ച്ചചെയ്യുന്ന കര്‍മ്മപരിപാടി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ വിജയമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളിയെ ലോകപൗരരാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ഉദ്യമത്തിനും അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു. 

കേരളമുന്നേറ്റത്തിന് ചാലകശക്തിയാകും: വി.എസ് അച്യുതാനന്ദന്‍

കേരളവികസനത്തിന് ചാലകശക്തിയാകുന്ന ഭാവനാപൂര്‍ണമായ നടപടിയാണ് ലോക കേരള സഭാ രൂപീകരണം എന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും മുന്‍മുഖ്യമന്ത്രിയുംഭരണപരിഷ്‌കാര കമ്മീഷന്‍അദ്ധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. വജ്രജൂബിലി നിറവില്‍ നില്‍ക്കുന്ന കേരളത്തിന് അത് നല്ല തുടക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രവാസികളെ മാറ്റിനിര്‍ത്തി കേരളവികസനം സാധ്യമല്ല. പുതിയ നൂറ്റാണ്ടിലെ അനന്തസാധ്യതകള്‍ വിനിയോഗിക്കാന്‍ ലോക കേരള സഭ വഴിതുറക്കെട്ടെ എന്നും പുതിയ മുന്നേറ്റം നവീനകേരളം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക