Image

തിരിച്ചുപോകാന്‍ ഒരിടമുണ്ടെന്ന വികാരമാണ് മലയാളിയുടെ ശക്തി: അനിതാ നായര്‍

Published on 12 January, 2018
തിരിച്ചുപോകാന്‍ ഒരിടമുണ്ടെന്ന വികാരമാണ്  മലയാളിയുടെ ശക്തി: അനിതാ നായര്‍
തിരിച്ചു പോകാന്‍ ഒരിടമുണ്ടെന്ന വികാരമാണ് പ്രവാസി മലയാളികളുടെ ശക്തിയെന്ന് പ്രമുഖ നോവലിസ്റ്റ് അനിതാ നായര്‍. പ്രവാസജീവിതം നയിക്കുന്നവര്‍ നിരവധി നാട്ടുകാര്‍ ഉണ്ടാവും. വിരമിച്ചശേഷം നാട്ടിലേക്ക് മടങ്ങിയാല്‍, നാട് തങ്ങളെ ഉള്‍ക്കൊള്ളുമോയെന്ന സംശയം അവരില്‍ കണ്ടിട്ടുണ്ട്. ഈ ഭയം ഇല്ലെന്നതാണ് മലയാളിയുടെ ശക്തി. ലോക കേരളസഭയുടെ ആദ്യദിനത്തില്‍ നടന്ന 'പ്രവാസലോകത്തിന്റെ വര്‍ത്തമാനം, കല, സംസ്‌കാരം' ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

താന്‍ കേരളത്തിലല്ല ജനിച്ചുവളര്‍ന്നത്. തന്റെ പിതാവും കേരളത്തിലായിരുന്നില്ല. അമ്മ വിവാഹശേഷമാണ് കേരളം വിടുന്നത്. എന്നാല്‍ അമ്മയും അച്ഛനും നല്‍കിയ വിവരങ്ങളിലൂടെ കേരളത്തെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു. പുറത്തുനിന്നും കേരളത്തെ നോക്കിക്കാണുന്ന മലയാളിയാണ് താന്‍. തന്റെ കഥകളിലും ഈ ശൈലിയാണുള്ളത്. പാലക്കാട്ടെ ചെറുഗ്രാമമായ മുണ്ടകോട്ടുകുറിശിയെന്ന സ്വഗ്രാമത്തിനെ പുറത്തുനിന്നും നോക്കിക്കാണുന്നതാണ് ആദ്യകൃതിയെന്നും അനിത ഓര്‍മ്മിപ്പിച്ചു.

ബംഗലൂരുവില്‍ സ്ഥിരതാമസമാക്കിയ അനിത മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരിയാണ്. അവരുടെ കൃതികള്‍ 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക