Image

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിറുത്തി ഹിജാബ് മുറിക്കാന്‍ ശ്രമം

ജയ് പിള്ള Published on 12 January, 2018
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിറുത്തി ഹിജാബ് മുറിക്കാന്‍ ശ്രമം
സ്കാര്‍ബറോ: സ്ക്രാബറോയിലെ പോളിന്‍ ജോണ്‍സന്‍ ജൂനിയര്‍ പബ്ലിക് സ്കൂളില്‍ പഠിക്കുന്ന ഖുലഹ് നൊമന്‍ എന്ന 11 വയസ്സുകാരിയുടെ ഹിജാബ് മുറിക്കുന്നതിനായി ശ്രമം. രാവിലെ സ്കൂളിലേക്ക് നടന്നു പോകുമ്പോള്‍ ആണ് സംഭവം. തന്നെ പിന്‍തുടര്‍ന്ന് വന്ന യുവാവ് രണ്ടു തവണ ഹിജാബില്‍ പിടിച്ചു വലിയ്ക്കുകയും, മുറിച്ചു മാറ്റുവാന്‍ ശ്രമിക്കുകയും  ചെയ്‌തു  എന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. "ഞാന്‍ വളരെ ഭയപ്പെട്ടിരുന്നു വെന്നും, എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം മനസ്സിലായില്ല" എന്നും ഖുലഹ് പോലീസിനോടും പത്രക്കാരോടും പറഞ്ഞു.

തന്റെ ഇളയ സഹോദരനായ മൊഹമ്മദ് സകാരിയയോടൊപ്പം സ്കൂളിലേക്ക് നടന്നു പോകുമ്പോള്‍ ആരോ പിന്നില്‍ നിന്നും ഹിജാബില്‍ വലിയ്ക്കുന്നതായി അനുഭവപ്പെട്ടു എന്നും,ആദ്യം സഹോദരന്‍ ആണ് ഇത് ചെയ്യുന്നത് എന്നു കരുതി എന്നും ഖുലഹ് പറഞ്ഞു.വീണ്ടു ഇതാവര്‍ത്തിച്ചപ്പോള്‍ ആണ് ശ്രദ്ധയില്‍ പെട്ടത് ,ഉടനെ അക്രമി തന്റെ ശ്രമത്തില്‍ നിന്നും പിന്‍തിരിഞ്ഞു .അല്‍പ സമയത്തിന് ശേഷം അയാള്‍ തന്നെ വീണ്ടും ആക്രമിച്ചു ഹിജാബ് മുറിയ്ക്കുവാന്‍ ശ്രമം നടത്തി എന്നാണ് കുട്ടിയുടെ ആരോപണം.തന്റെ സഹോദരന്‍ ഇതിനു സാക്ഷി ആണെന്നും കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.കുട്ടികള്‍ പ്രതികരിച്ചപ്പോള്‍ ആക്രമി ചിരിച്ചു കൊണ്ട് ഓടി മറയുക ആയിരുന്നു.

പോലീസ് സ്ഥലത്തെത്തി,സമീപത്തുള്ള സി ടി വി ക്യാമറകളുടെ പരിശോധനയും ,സ്കൂള്‍ അധികൃതരുടെയും ,സമീപ വാസികളുടെയും മൊഴിയും എടുത്തു.ശക്തമായ മഞ്ഞു വീഴ്ചയിലും പോലീസ് സ്കൂള്‍ പരിസരത്തു നിലയുറപ്പിച്ചിട്ടുണ്ട്.

ഈ സംഭവം ഒരു സാമൂഹിക,മത വിദ്വേഷത്തിന്റെ ഭാഗമാണോ എന്ന് ഇത് വരെ വ്യക്തമല്ല എന്നും,ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകം എന്താണ് എന്നും,ആരാണ് ഇത് ചെയ്തത് എന്നും ഇതുവരെ അറിവായിട്ടില്ല എന്ന് അന്വേഷണോദ്യോഗസ്ഥന്‍ ഡേവിഡ് ഹോപിങ്‌സണ്‍ (ടൊറന്റോ പോലീസ്) മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.കാനഡ പോലുള്ള രാജ്യത്തു ഇങ്ങനെ ഉള്ള സംഭവങ്ങള്‍ ദുഃഖം ഉളവാക്കുന്നു എന്നും,ശക്തമായ അന്വേഷണവും,നടപടിയും ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.ഇരയായ കുട്ടിയുടെയും,കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതാണ് അദ്ദേഹം അറിയിച്ചു.
Join WhatsApp News
rajanmon 2018-01-16 17:25:54
ടൊറന്റോ: തന്റെ ഹിജാബ് കത്രിക ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചുവെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്. അങ്ങിനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ടൊറന്റോ പോലീസ് വക്താവ് മാര്‍ക്ക് പുഗാഷിനെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ''വിദ്യാര്‍ത്ഥിനി പറഞ്ഞ സാഹചര്യ തെളിവുകള്‍ ചേര്‍ത്തുവച്ചതില്‍ നിന്നും തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് അങ്ങിനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ്.'' പുഗാഷ് പറയുന്നു.

പോളിന്‍ ജോണ്‍സന്‍ ജൂനിയര്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഖുലഹ് നൊമാനാണ് തന്റെ ഹിജാബ് മുറിക്കാന്‍ ഒരാള്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക