Image

ടകാജും ഡാന്‍സ് ഷോ ജനുവരി 14 നു ന്യൂയോര്‍ക്കില്‍

ജിനേഷ് തമ്പി Published on 13 January, 2018
ടകാജും  ഡാന്‍സ്  ഷോ  ജനുവരി 14 നു  ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക് : പ്രശസ്തമായ പെര്‍ഫോമിംഗ് ആര്‍ട്‌സ് എഡ്യൂക്കേറ്റര്‍സ്  (PAE ) ജനുവരി 14 നു,  കാര്‍ണേജി (Carnegie ) ഹാളില്‍  സംഘടിപ്പിച്ചിരിക്കുന്ന ഡാന്‍സ് ഷോയില്‍  ടകാജും  ഡാന്‍സ് ഗ്രൂപ്പ്   തങ്ങളുടെ സാന്നിധ്യമറിയിക്കും. ഉച്ച കഴിഞ്ഞു രണ്ടു മണി മുതല്‍ നാലര വരെ  (2 :00  p .m  മുതല്‍ 4 :3 0  വരെ) ആണ്  പ്രോഗ്രാം സമയം

വനിതാ ശാക്തീകരണം  എന്ന സമകാലീക   പ്രസക്തമായ  വിഷയത്തെ ആസ്പദമാക്കിയുള്ള  സെമി ക്ലാസിക്കല്‍ നൃത്തമാണ്  പെര്‍ഫോമിംഗ് ആര്‍ട്‌സ് എഡ്യൂക്കേറ്റര്‍സ് ഷോയില്‍  ടകാജും  ഡാന്‍സ് ഗ്രൂപ്പ്  അരങ്ങില്‍ അവതരിപ്പിക്കുക.  പെര്‍ഫോമിംഗ് ആര്‍ട്‌സ് എഡ്യൂക്കേറ്റര്‍സ് സംഘടിപ്പിക്കുന്ന ഈ നൃത്തവിസ്മയ കലാ വേദിയില്‍ നിരവധി പ്രശസ്ത ഡാന്‍സ് സ്‌കൂളുകളും, കമ്പനികളും താങ്കളുടെ അസുലഭ കലാപ്രതിഭകളെ  നൃത്തത്തിന്റെ മാസ്മരിക വീഥികളിലൂടെ സദസിനു മുന്‍പില്‍  പരിചയപ്പെടുത്തും.

നിഷ പ്രദീപ് ആണ് ടകാജും  ഡാന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ചുമതല വഹിക്കുന്നത്. ഡാന്‍സ് ഗ്രൂപ്പ് മാനേജര്‍ രഞ്ജു ദാസ്, പബ്ലിക് റിലേഷന്‍സ് മാനേജര്‍ ദീപ്തി നായര്‍, ലോജിസ്റ്റിക് മാനേജര്‍ പ്രീത വീട്ടില്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഭരതനാട്യം, ഫ്യൂഷന്‍,ബോളിവുഡ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന  ഡാന്‍സ് ഇനങ്ങളില്‍ പ്രത്യേക പ്രാവീണ്യം നേടിയ കലാപ്രതിഭകളാല്‍ സമൃദ്ധമാണ്  ടകാജും  ഡാന്‍സ് ഗ്രൂപ്പ്. ഇതിനോടകം നിരവധി പ്രശസ്ത വേദികളില്‍ ടകാജും  ഡാന്‍സ് ഗ്രൂപ്പ് തങ്കളുടെ കലാപ്രതികളുടെ ഉജ്വല ഡാന്‍സ് പെര്‍ഫോമന്‍സസിലൂടെ ശ്രദ്ധേയമായ നേട്ടങ്ങളും അഭിനന്ദനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് .

ഡയറക്ടര്‍ നിഷ പ്രദീപ്  ടകാജും  ഡാന്‍സ് ഗ്രൂപ്പിന്റെ  ഇതുവരെയുള്ള വളര്‍ച്ചയില്‍ ഡാന്‍സ് ഗ്രൂപ്പിലെ അംഗങ്ങളോടും, ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടും, അഭ്യുദയകാംഷികളോടും പ്രത്യേകം  നന്ദി അറിയിച്ചു. ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെ മുന്നേറുന്നതാണ് തങ്കളുടെ വിജയമന്ത്രമെന്നും നിഷ പ്രദീപ് എടുത്തു പറഞ്ഞു. വരും നാളുകളില്‍  കൂടുതല്‍ വൈദഗ്ദ്ധ്യവും, സൃഷ്ടിസമ്പന്നവുമായ നൂതനമായ ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം എന്നും നിഷ പ്രദീപ് അറിയിച്ചു. ഡാന്‍സ്, ഡ്രാമ, തിയേറ്റര്‍ എന്നിവയുടെ സമ്മിശ്രങ്ങളില്‍ ഒരു പരിപാടിയും, ക്ലാസിക്കല്‍ ഭരതനാട്യം പ്രൊഡക്ഷനും  ആണ്  ടകാജും  ഡാന്‍സ് ഗ്രൂപ്പിന്റെ  വരുവാനിരിക്കുന്ന പ്രോഗ്രാമുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് :   7326188726  or   contact@takajum.com
http://www.takajum.com/takajum-dancet-roupe.html

വാര്‍ത്ത : ജിനേഷ് തമ്പി

ടകാജും  ഡാന്‍സ്  ഷോ  ജനുവരി 14 നു  ന്യൂയോര്‍ക്കില്‍   ടകാജും  ഡാന്‍സ്  ഷോ  ജനുവരി 14 നു  ന്യൂയോര്‍ക്കില്‍   ടകാജും  ഡാന്‍സ്  ഷോ  ജനുവരി 14 നു  ന്യൂയോര്‍ക്കില്‍   ടകാജും  ഡാന്‍സ്  ഷോ  ജനുവരി 14 നു  ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക