Image

അനിയന്‌ നീതി കിട്ടണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ്‌ പടിക്കലുള്ള ശ്രീജിത്തിന്റെ നിരാഹാര സമരം 764 ദിവസങ്ങള്‍ പിന്നിട്ടു

Published on 13 January, 2018
അനിയന്‌ നീതി കിട്ടണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ്‌ പടിക്കലുള്ള ശ്രീജിത്തിന്റെ നിരാഹാര സമരം 764 ദിവസങ്ങള്‍ പിന്നിട്ടു

തിരുവനന്തപുരം: അയല്‍വാസിയെ പ്രണയച്ചതിന്റെ പേരില്‍ പൊലീസ്‌ കസ്റ്റഡിയില്‍ കൊല്ലെപ്പെട്ട തന്റെ അനിയന്‌ നീതി കിട്ടണം എന്നാവശ്യപ്പെട്ട്‌ സെക്രട്ടേറിയറ്റ്‌ പടിക്കല്‍, കുളത്തൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത്‌ നിരാഹാര സമരം ആരംഭിച്ചിട്ട്‌ 764 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.  2014 മെയ്‌ 19 നാണ്‌ തിരുവനന്തപുരം പാറശാല പൊലീസ്‌ കസ്റ്റഡിയില്‍ എടുത്ത ശ്രീജിവ്‌ ക്രൂരപീഡനത്തെ തുടര്‍ന്ന്‌ മരിക്കുന്നത്‌.
2018 ജനുവരി ഒന്‍പതിനാണ്‌  ശ്രീജീവിന്റെ ജേഷ്ടന്‍ ശ്രീജിത്ത്‌ അനിശ്ചിതകാലസമരം ആരംഭിച്ചത്‌.  അനിയന്‍ ജയിലറയില്‍ കിടന്ന്‌ മരിച്ചതിലെ ദുരൂഹതകള്‍ നീക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ശ്രീജിത്ത്‌ സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ കഴിഞ്ഞ രണ്ടോളം വര്‍ഷമായി സമരം ചെയ്യുന്നത്‌. ഈ വിഷയം ചൂണ്ടികാട്ടി നിരവധി ജനങ്ങള്‍ ഇതിനോടകം രംഗത്ത്‌ വന്നു. ഈ വിഷയം ചൂണ്ടികാട്ടിയത്‌ 'Human Being-മനുഷ്യന്‍' എന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പാണ്‌.

ഈ ഫേസ്‌ബുക്ക്‌ ഗ്രൂപ്പിലെ ശ്രീജിത്തിന്റെ സമരത്തെ കുറിച്ചുള്ള പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. '#JusticeDelayedIsJusticedenied എന്ന ഹാഷ്ടാഗോടെയാണ്‌ ഗ്രൂപ്പില്‍ ഈ പോസ്റ്റ്‌ നല്‍കിയിരിക്കുന്നത്‌. ശ്രീജിത്തിന്റെ സമരം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും ചര്‍ച്ച ആയതോടെ നിരവധി പ്രമുഖര്‍ ശ്രീജിത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു.

ഇനിയും അയാള്‍ക്ക്‌ നീതികിട്ടിയില്ലെങ്കില്‍ ഒരു മകനെ നഷ്ടപെട്ട അമ്മയ്‌ക്ക്‌ അവരുടെ മറ്റൊരു മകനെ കൂടി ബലി നല്‍കേണ്ടി വരും. അങ്ങനെയൊരവസ്ഥയ്‌ക്ക്‌ അവസരമുണ്ടാക്കില്ലെന്നുറച്ച്‌ ഇപ്പോള്‍ ശ്രീജിത്തിന്‌ വേണ്ടി സോഷ്യല്‍ മീഡിയയില്‍ ക്യാമ്‌ബയിന്‍ ശക്തമാകുന്നു.

ശ്രീജിത്തിന്റെ അനിയന്‍ ശ്രീജിവ്‌ ചെയ്‌ത തെറ്റ്‌ അയല്‍വാസിയായ യുവതിയെ പ്രണയിച്ചുവെന്നതാണ്‌. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉന്നത സ്വാധീനമുപയോഗിച്ച്‌ പൊലീസില്‍ ശ്രീജിവിനെ കള്ളക്കേസില്‍ കുടുക്കി അകത്തിട്ട്‌ പെരുമാറിയാണ്‌ കൊലപ്പെടുത്തിയത്‌. ഈ സംഭവത്തില്‍ പൊലീസ്‌ തന്നെയാണ്‌ തെറ്റുകാരെന്നും കുടുംബത്തിന്‌ നഷ്ടപരിഹാരം നല്‍കണമെന്നും പൊലീസ്‌ കംപ്ലയിന്റ്‌സ്‌ അതോരിറ്റി വിധിക്കുകയും ചെയ്‌തു. എന്നാല്‍ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത്‌ ആവശ്യപ്പെട്ടത്‌ ഇത്രമാത്രം. എന്റെ അനിയനെ കൊന്നവര്‍ക്കെതിരെ നിയമനടപടി വേണം. കൊലപാതകം സിബിഐ അന്വേഷിക്കണം. ഈ ആവശ്യം നേടിയെടുക്കും വരെ സെക്രട്ടേറിയറ്റ്‌ പടിക്കല്‍ സമരം കിടക്കും .
ഇത്രയും ദിവസമായി മഴയും വെയിലും കൊണ്ട്‌ ഇവിടെ കിടന്ന ശ്രീജിത്തിന്‌ പിന്തുണയുമായി ഇപ്പോള്‍ യുവാക്കളാണ്‌ രംഗതെത്തിയിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക