Image

നാളെ മകരവിളക്ക്‌

Published on 13 January, 2018
നാളെ മകരവിളക്ക്‌

പമ്പ: ശബരിമലയില്‍ നാളെ മകരവിളക്ക്‌. വിളക്കിന്‌ മുന്നോടിയായുള്ള പൂജാകര്‍മ്മങ്ങള്‍ സന്നിധാനത്ത്‌ തുടങ്ങി. വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ്‌ പമ്പ മുതല്‍ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നത്‌. മകരവിളക്കിന്‌ മുന്നോടിയായുള്ള ശുദ്ധിക്രീയകള്‍ സന്നിധാനത്ത്‌ തുടങ്ങിയിട്ടുണ്ട്‌.

ഇന്നും നാളെയും പ്രത്യേകപൂജകളുണ്ടാവും. മകരവിളക്കിന്‌ വന്‍ഭക്തജനസാന്നിധ്യം പ്രതീക്ഷിച്ച്‌ കനത്ത സുരക്ഷയാണ്‌ ശബരിമലയിലൊരുക്കിയിരിക്കുന്നത്‌. മകരസംക്രമപൂജക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്കും സന്നിധാനത്തെ ഒരുക്കുന്നതിനുള്ള ശുദ്ധിക്രീയകളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.

തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനരരുടെ നേതൃത്വത്തിലാണ്‌ പൂജകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക