Image

എല്ലാവര്‍ക്കും നല്‍കുന്നത്‌ തുല്യ പരിഗണന; ആരോപണങ്ങള്‍ നിഷേധിച്ച്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര

Published on 13 January, 2018
എല്ലാവര്‍ക്കും നല്‍കുന്നത്‌ തുല്യ പരിഗണന; ആരോപണങ്ങള്‍ നിഷേധിച്ച്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര
ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന്‌ ആരോപിച്ച്‌ കൊണ്ട്‌ ജസ്റ്റിസ്‌ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല്‌ ജഡ്‌ജിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിലെ ആരോപണങ്ങളെല്ലാം നിഷേധിച്ച്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര.

സുപ്രീം കോടതിയില്‍ എല്ലാ ജഡ്‌ജിമാര്‍ക്കും തുല്യ പരിഗണനയാണ്‌ നല്‍കുന്നതെന്നും ആരോടും പക്ഷഭേദം കാണിക്കുന്നില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. സുപ്രീം കോടതിയില്‍ നടപടികള്‍ ശരിയായ രീതിയിലല്ലെന്ന ആരോപണവും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ അദ്ദേഹം പരസ്യപ്രതികരണത്തിന്‌ തയ്യാറായിട്ടില്ല.


എന്തുവിലകൊടുത്തും സുപ്രീം കോടതിയെ സംരക്ഷിക്കണമെന്നും സുപ്രീം കോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യം തകരുമെന്നും ജസ്റ്റിസ്‌ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിക്ക്‌ മുന്‍പില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക