Image

സ്വാഗതം, നിര്‍ബ്ബന്ധിത ദേശസ്‌നേഹ വിധിക്ക് സുപ്രീം കോടതി തട ഇടുന്നു. (ഡല്‍ഹികത്ത്‌ :പി.വി.തോമസ്)

പി.വി.തോമസ് Published on 13 January, 2018
സ്വാഗതം, നിര്‍ബ്ബന്ധിത ദേശസ്‌നേഹ വിധിക്ക് സുപ്രീം കോടതി തട ഇടുന്നു. (ഡല്‍ഹികത്ത്‌ :പി.വി.തോമസ്)
നിര്‍ബ്ബന്ധിത വന്ധീകരണം അടിയന്തിരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധി ഏര്‍പ്പെടുത്തിയ ഒരു ഏര്‍പ്പാട് ആയിരുന്നു. നിര്‍ബ്ബന്ധിത സൈനിക സേവനം ചില വിദേശരാജ്യങ്ങളില്‍ നിലവില്‍ ഉള്ളതായി അറിയാം. ഇന്‍ഡ്യയില്‍ നിര്‍ബ്ബന്ധിത ദേശസ്‌നേഹം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം(2014) ഒരു അലിഘിത- ലിഘിത നിയമം ആയി മാറി. ഒരു പൗരന്‍ ദേശസ്‌നേഹി ആയാല്‍ മാത്രം പോര അത് പരസ്യമായി പ്രകടിപ്പിക്കുകയും വേണം. ഇത് ഒരു തരം ഫാസിസ്റ്റ് പ്രവണതയാണ്. ഇതിനെ ആണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം(ജനുവരി 10) തിരുത്തി എഴുതിയത്. തിരുത്തി എഴുതി എന്നു പറഞ്ഞാല്‍ ഒരു തട ഇട്ടു. കാരണം ആറ് മാസത്തിനുള്ളില്‍ ഗവണ്‍മെന്റിന്റെ അന്തിമ റിപ്പോര്‍ട്ട് വരും. പക്ഷേ, സുപ്രീം കോടതി നല്‍കിയത് ശക്തമായ ഒരു സന്ദേശം ആണ്.

എന്താണ് ഇവിടെ ഈ നിര്‍ബന്ധിത ദേശസ്‌നേഹപ്രകടനം?
മോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷമുള്ള ഉഗ്രദേശീയതയുടെയും അത്യുഗ്രദേശസ്‌നേഹത്തിന്റെയും അത്യുജ്ജ്വല ഹിന്ദുത്വയുടെയും പശ്ചാത്തലത്തില്‍ ശ്യാം നാരായണ്‍ ചൗക്ക്‌സെ എന്ന ഒരു വ്യക്തി സുപ്രീം കോടതിയില്‍ ഒരു പൊതുതാല്പര്യ ഹര്‍ജ്ജി ഫയല്‍ ചെയ്തു. അതിന്റെ ഉള്ളടക്കം ഇത്ര മാത്രം ആണ്: സിനിമ കൊട്ടകകളില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനമായ ജനഗണമന ആലപിക്കണം, നിര്‍ബ്ബന്ധമായും. അപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. തിരശീലയില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും ചെയ്യണം. ഇത് പൗരന്റെ ദേശസ്‌നേഹപ്രകടനത്തിന് അനിവാര്യം ആണ്.

2016 നവംബറില്‍(30) സുപ്രീം കോടതി വളരെ പ്രമാദമായ ഒരു ഇടക്കാല വിധി പുറപ്പെടുവിച്ചു. അതുപ്രകാരം ഇന്‍ഡ്യയിലെ സകല സിനിമശാലകളും ചലച്ചിത്രം തുടങ്ങുന്നതിനുമുമ്പ് നിര്‍ബ്ബന്ധമായും ദേശീയഗാനം ആലപിക്കണം. പ്രേക്ഷകര്‍ ഒന്നടങ്കം ആ സമയത്ത് എഴുന്നേറ്റ് നില്‍ക്കണം. അപ്പോള്‍ സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കുകയും വേണം. മാതൃരാജ്യത്തോടുള്ള സ്‌നേഹപ്രകടനത്തിന് വേണ്ടി ആണ് ഇത്. വിധിവ്യക്തമാക്കി. ഈ വിധി പ്രസ്താവിച്ച ബഞ്ചിനെ നയിച്ചത് ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ആയിരുന്നു. അദ്ദേഹം തന്നെ ഒടുവിലത്തെ ഈ വിധിപ്രസ്താവിച്ച് സുപ്രീം കോടതി ബഞ്ചിനെയും നയിച്ചത്.

അപ്പോള്‍ ഈ കേസിന്റെ ചരിത്രവഴിയിലേക്ക് വീണ്ടും. 2016 ഡിസംബര്‍ 9ന് കേരളത്തിലെ ഒരു ഫിലിം സൊസൈറ്റി സുപ്രീം കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഇടപെട്ടു. ഈ ഇടപെടലിന് സുപ്രീം കോടതി അനുമതിയും നല്‍കി. സുപ്രീം കോടതിയുടെ ഈ നിര്‍ബന്ധിത ദേശസ്‌നേഹവിധി രാജ്യത്ത് ഉടനീളം ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. എഴുന്നേറ്റ് നില്‍ക്കാത്തവരെ സാംസ്‌കാരിക-ദേശഭക്ത ഗുണ്ടകള്‍ ആക്രമിച്ചു. അംഗവിഹീനരെപ്പോലും വെറുതെ വിട്ടില്ല. പശുസംരക്ഷക ഗുണ്ടകളെ പോലെ ഇവര്‍ സിനിമശാലകളില്‍ അഴിഞ്ഞാടി. അവസാനം വിഷയം വീണ്ടും സുപ്രീം കോടതി മുമ്പാകെ എത്തി. പൊറുതി മുട്ടിയ ഹര്‍ജ്ജിക്കാര്‍ അപേക്ഷിച്ചു ചുരുങ്ങിയ പക്ഷം അംഗവിഹീനരെ എങ്കിലും ഈ നിര്‍ബന്ധിത ദേശസ്‌നേഹഡ്രില്ലില്‍ നിന്നും ഒഴിവാക്കണം. 2017 ഫെബ്രുവരി 14 ന് സുപ്രീംകോടതി ഈ വിഷയം പരിഗണിക്കവെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ലുഥരയെ അമിക്കസ് ക്വയറി ആയി നിയമിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം 2017 ഫെബ്രുവരി 18ന് സുപ്രീം കോടതി അംഗവിഹീനരെ ഈ ദേശഭക്തി പ്രകടന ചടങ്ങില്‍ നിന്നും ഒഴിവാക്കി.
പക്ഷേ, നാടാകെ പ്രബുദ്ധരായ ജനത ഈ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധിക്കുക ആയിരുന്നു. സിനിമശാലകളില്‍ എന്തിന് ദേശീയഗാനം ആലപിക്കണം. എന്തുകൊണ്ട് വിനോദത്തിന് ആയി വരുന്ന സിനിമ പ്രേക്ഷകരെ ഈ വിധത്തില്‍ ശിക്ഷിക്കണം? രാജ്യസ്‌നേഹവും ദേശീയതയും ഈ വിധത്തില്‍ ജനങ്ങളില്‍ കുത്തിവയ്ക്കുവാന്‍ സാധിക്കുമോ? പ്രതിഷേധിച്ച ജനത ചോദിച്ചു.

സുപ്രീം കോടതിയും ഇത് ശരിക്ക് ഉള്‍ക്കൊണ്ടു. ഒക്ടോബര്‍ 23 ന് കോടതി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു വ്യക്തമായ ഒരു നയപരിപാടിയും മാര്‍ഗ്ഗദര്‍ശ്ശന രേഖയും ആയി വരുവാന്‍ എന്ന്. ഗവണ്‍മെന്റിന്  കോടതി ശക്തമായ ഒരു മുന്നറിയിപ്പും നല്‍കി: പൗരന്മാര്‍ അവരുടെ ദേശസ്‌നേഹം അവരുടെ കുപ്പായക്കൈയ്യില്‍ പ്രദര്‍ശിപ്പിക്കണം എന്ന് ശഠിക്കരുത്. അതിന്റെ പൊരുള്‍ ഗവണ്‍മെന്റിന് മനസിലായി.

ഇതിനിടെ ചില മാറ്റങ്ങള്‍ ഗവണ്‍മെന്റില്‍ ഉണ്ടായി. ഈ കേസ് ഈ നിലവരെ എത്തിച്ച അറ്റോര്‍ണി ജനറല്‍ മുകുല്‍ രോഹ്താങ്കി വിരമിച്ചു. പകരക്കാരനായി മലയാളിയായ കെ.കെ. വേണുഗോപാല്‍ വന്നു. അദ്ദേഹം സുപ്രീം കോടതി മുമ്പാകെ ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്തുകൊണ്ട് അപേക്ഷിച്ചു ദേശീയ ഗാനാലാപനം സിനിമശാലകളില്‍ ഉടമയുടെ ഇച്ഛാനുസൃതമാക്കിയാല്‍ മതി.  നിര്‍ബ്ബന്ധം ആക്കേണ്ടതില്ല. ഇതാണ് സുപ്രീം കോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ഇതിനിടെ കേന്ദ്രഗവണ്‍മെന്റ് ഡിസംബര്‍ 5-ാം തീയതി 12 അംഗങ്ങള്‍ അടങ്ങിയ ഒരു വിവിധ മന്ത്രിസഭാതല കമ്മറ്റിയെ ഇതിനെകുറിച്ച് പഠിക്കുവാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും നിയമിച്ചു. ആറ് മാസത്തിനുള്ളില്‍ ഈ കമ്മറ്റി അതിന്റെ റിപ്പോര്‍ട്ട് നല്‍കും. അതുമായി ഗവണ്‍മെന്റ് വീണ്ടും സുപ്രീംകോടതിയില്‍ എത്തും. ആ റിപ്പോര്‍ട്ട് എന്തുതന്നെ ആയാലും സുപ്രീംകോടതിയില്‍ നിന്നും ഇനി ഒരു കാരുണ്യം ഗവണ്‍മെന്റ് പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഇതിനു മുമ്പിലുള്ള വിചാരണയില്‍ കോടതി വ്യക്തമാക്കിയത് ആണ് ജനങ്ങള്‍ സിനിമാശാലകളില്‍ പോകുന്നത് ശുദ്ധമായ വിനോദത്തിന് ആണ്. അല്ലാതെ ദേശസ്‌നേഹവും ദേശീയതയും പ്രകടിപ്പിക്കുവാന്‍ അല്ല. ഇത് വളരെ ശരിയും ആണ്.
പക്ഷേ, സുപ്രീംകോടതിക്ക് ഒരു പാളിച്ച പറ്റി ഒടുവിലത്തെ വിധിയില്‍. ദേശീയ ഗാനാലാപനവും തുടര്‍ന്നുള്ള ഡ്രില്ലും സിനിമാശാല ഉടമയുടെ ഇച്ഛാനുസരണത്തിന് വിട്ടുകൊടുക്കുക വഴി അത് കപടദേശഭക്തി ഗുണ്ടകളുടെ വിളയാട്ടത്തിന് വഴി ഒരുക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. വിധിക്കുശേഷം സിനിമശാല ഉടമകളുടെ സംഘടനകള്‍ പ്രസ്താവിക്കുകയുണ്ടായി അവര്‍ ഈ പരിപാടി തുടരുകതന്നെ ചെയ്യും. കാരണം നിറുത്തലാക്കുക വഴി ദേശഭക്തി വിരുദ്ധര്‍ എന്ന പേരിന് അര്‍ഹര്‍ ആക്കുവാനും വ്യാജദേശഭക്തി ഗുണ്ടകളുടെ ആക്രമണത്തിന് വിധേയര്‍ ആകുവാന്‍ ആഗ്രഹിക്കുന്നും ഇല്ലത്രെ. സ്ഥിതിഗതികള്‍ അതുവരെ ആയി. ദേശഭക്തിപ്രകടനം ഭയന്നിട്ട്! ഇങ്ങനെ ഒരു സ്ഥിതിവിശേഷം സുപ്രീം കോടതിക്ക് ഒഴിവാക്കാമായിരുന്നു. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് എന്ത് ഇടപെടല്‍ ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഒരു വിധത്തില്‍ പറഞ്ഞാല്‍ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.

എന്തുകൊണ്ടാണ് രാജ്യം ഇങ്ങനെ ഇതുപോലുള്ള വ്യാജമായ പ്രതിരൂപാത്മകതയിലേക്കും പ്രഹസനങ്ങളിലേക്കും വഴുതി വീഴുന്നത്? ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വൈസ്ചാന്‍സലര്‍ കാമ്പസുകളില്‍ പഴയ ടാങ്കുകള്‍ സ്ഥാപിക്കണമെന്നും അങ്ങനെ വിദ്യാര്‍ത്ഥികളുടെ ദേശസ്‌നേഹം വര്‍ദ്ധിപ്പിക്കണമെന്നും ഘോഷിച്ചത്. ആരെ ഒക്കെയോ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി നടത്തുന്ന ഈ വക ജല്പനങ്ങള്‍ കപടവും വ്യാജവും ആണ്. പറയാതെ വയ്യ. ഇവയൊക്കെ ഒരു സര്‍വ്വകലാശാലാധിപനില്‍ നിന്നും വരുമ്പോള്‍ ഭയന്നുപോകുന്നു.
നിര്‍ബന്ധിത ദേശീയഗാനാലാപവിധിപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നത് ആണ് സുപ്രീം അതിന് ഒരു ദിവസം മുമ്പ്(ജനുവരി 8) പുറപ്പെടുവിച്ച മറ്റൊരു വിധി. ഇതും മാറ്റത്തിന്റെയും മാനസീക വിശാലതയുടെ തുടിപ്പുകളെ പ്രതിനിധീകരിക്കുന്നത് ആണ്: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ചുള്ള കോടതിയുടെ മുന്‍വിധിയെ മാറുന്ന സാമൂഹ്യ, ധാര്‍മ്മീകപശ്ചാത്തലത്തില്‍ പുനരവലോകനം നടത്തുവാന്‍ ആണ് ചീഫ് ജസ്റ്റീസ് അടക്കമുള്ള ബഞ്ചിന്റെ തീരുമാനം. 2013 - ല്‍ സുപ്രീം കോടതി സ്വവര്‍ഗ്ഗ രതിയെ(ഇന്‍ഡ്യന്‍ ശിക്ഷാനിയമം-377) ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ചത് ആണ്. ബ്രിട്ടീഷ് കോളനി വാഴ്ചകാലത്തെ ഈ പൗരാണിക നിയമത്തെ സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ പുനപരിശോധന നടത്തി ഒരു തീരുമാനത്തില്‍ എത്തുവാന്‍ കോടതി ഇത് വിശാലമായ ഒരു ബഞ്ചിലേക്ക് വിട്ടിരിക്കുകയാണ്. കോടതിയുടെ പ്രാഥമിക നിഗമനങ്ങള്‍ അതിന്റെ സമീപനം വെളിപ്പെടുത്തുന്നത് ആണ്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക വേഴ്ച മനുഷ്യര്‍ നടത്തുമ്പോള്‍ അത് സ്വാഭാവികം ആണ്. അവര്‍ സംരക്ഷിക്കപ്പെടണം. അവര്‍ നിയമത്തിന്റെ ഭീതിയുടെ നിഴലില്‍ ജീവിക്കുവാന്‍ അനുവദിച്ചുകൂട.

 എന്താണ് പ്രകൃതി വിരുദ്ധ ലൈംഗീക വേഴ്ച? എന്താണ് പ്രകൃതി അനുസരിച്ചുള്ള ലൈംഗീകവേഴ്ച? ഇതില്‍ വ്യക്തികളുടെ ഇച്ഛാനുസരണം മാറിക്കൊണ്ടിരിക്കും, കോടതി നിരീക്ഷിച്ചു.
ഈ കേസിന്റെ ചരിത്രവും ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയിലെ രസകരമായ ഒരു ഏട് ആണ്. സ്വവര്‍ഗലൈംഗീക വേഴ്ചയും സൗഹൃദവും വിവാഹവും നിയമാനുസൃതമാക്കുവാന്‍ ശക്തമായ ഒരു നീക്കം. ഈ വര്‍ഗ്ഗക്കാരില്‍ നിന്നും അവരെ പിന്തുണക്കുന്നവരില്‍ നിന്നും ഇന്‍ഡ്യയില്‍ ദശാബ്ദങ്ങള്‍ ആയി നിലവില്‍ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കവെ ആണ് 2001 ല്‍ ഒരു സംഘടന(നാസ്) ദല്‍ഹി ഹൈക്കോടതിയില്‍ 377-ാം വകുപ്പിനെതിരെ ഒരു പരാതി സമര്‍പ്പിക്കുന്നത്. പക്ഷേ, 2004 ല്‍ ദല്‍ഹി ഹൈക്കോടതി ഈ പരാതി തള്ളിക്കളഞ്ഞു. കാരണം അത് ന്യായീകരിക്കത്തക്കത് അല്ല അത്രെ. എന്നാല്‍ 2006-ല്‍ സുപ്രീം കോടതി ഹൈക്കോടതി വിധിയെ തള്ളി. പുനപരിഗണയ്ക്ക് ആയി ഹൈക്കോടതിയിലേക്ക് തന്നെ വിട്ടു. 2009- ല്‍ ദല്‍ഹി ഹൈക്കോടതി ചരിത്രപരമായ ഒരു വിധിയിലൂടെ 377-ാം വകുപ്പ് സ്വവര്‍ഗ്ഗരതിയെ കുറ്റകരമാക്കുന്നത്, ഭരണഘടനയുടെ 14, 15, 21 ആര്‍ട്ടിക്കിളുകള്‍ക്ക് വിരുദ്ധമാണെന്ന് വിധിച്ചു. അങ്ങനെ സ്വവര്‍ഗ്ഗരതിയെ നിയമപരം ആക്കി. എന്നാല്‍ 2013-ല്‍ ഇതേ സുപ്രീം കോടതി തന്നെ ഹൈക്കോടതി വിധിയെ റദ്ദാക്കി. കോടതി വിധിച്ചു സ്വവര്‍ഗ്ഗരതിയെ നിരോധിക്കുന്ന 377-ാം വകുപ്പ് ഭരണഘടന വിരുദ്ധം അല്ല എന്ന്. ഇപ്പോള്‍ വീണ്ടും കോടതിയുടെ കണ്ണ് തുറന്നിരിക്കുകയാണ്.

വൈകി ആണെങ്കിലും ദേശീയഗാനാലാപനത്തിന്റെ കാര്യത്തിലും സ്വവര്‍ഗ്ഗരതിയുടെ കാര്യത്തിലും സുപ്രീംകോതി എടുത്ത പുതിയ നിലപാടുകള്‍ സ്വാഗതാര്‍ഹം ആണ്. ദേശസ്‌നേഹം ആരും അടിച്ചേല്പിക്കേണ്ടകാര്യം ഇല്ല. അത് ഓരോ പൗരന്റെയും ജീവവായു ആണ്. അത് കൈച്ചട്ടയില്‍ ധരിക്കേണ്ട കാര്യവും ഇല്ല. ദേശീയഗാനം ആലപിക്കുമ്പോള്‍ സിനിമ കൊട്ടകയില്‍ എഴുന്നേറ്റ് നിന്നാല്‍ അത് വളരുകയോ അല്ലെങ്കില്‍ തളരുകയോ ഇല്ല. സ്വവര്‍ഗ്ഗരതിയെ കുറ്റകരം ആക്കുന്നതും പോലെയുള്ള ഒരു അറുപഴഞ്ചന്‍ നിയമത്തിന്റെയും ആവശ്യം ഈ ആധുനിക യുഗത്തില്‍ ഇല്ല. അത് വ്യക്തികള്‍ക്ക് വിട്ടു കൊടുക്കുക.

സ്വാഗതം, നിര്‍ബ്ബന്ധിത ദേശസ്‌നേഹ വിധിക്ക് സുപ്രീം കോടതി തട ഇടുന്നു. (ഡല്‍ഹികത്ത്‌ :പി.വി.തോമസ്)
Join WhatsApp News
Ninan Mathullah 2018-01-13 07:52:25
Gay and Lesbian life style is not natural. Spreading of this life style in the society can lead to our decline as a culture. Slowly it can become the norm as our children go after it, and the majority become minority and you can guess the rest.
Anthappan 2018-01-13 10:27:50

No body can spread homosexuality.  It is choice by individuals according to Sigmund Freud.  In his   attempts to understand the causes and development of homosexuality, he first explained bisexuality as an original libido endowment by which he meant that all humans are born bisexual. He believed that the libido has a homosexual portion and a heterosexual portion, and through the course of development one wins out over the other. He also believed in a basic biological explanation for natural bisexuality in which humans are all biologically capable of being aroused by either sex. Because of this he described homosexuality as one of many sexual options available to people. Freud proposed that humans' inherent bisexuality leads individuals to eventually choose which expression of sexuality is more gratifying, but because of cultural taboos homosexuality is repressed in many people. According to Freud, if there were no taboos people would choose whichever was more gratifying to them- and this could remain fluid throughout life- sometimes a person would be homosexual, sometimes heterosexual.

So, one should always be watchful whether there is any changes taking place within themselves.  

andrew 2018-01-14 13:29:58
HOMOSEXUALITY.
'Hey! I am calling sick today because I am gay'- Do you think homosexuality is a disease?
Human sexuality is a very complex phenomenon due to the evolution of human brain. Modern scientific research & study are not ready yet for a conclusion so do not judge some humans different from you in your ignorance. The primitive story of Sodom is still influencing non-thinking religious slaves. The story of Sodom was fabricated by bible scribes to discriminate and keep away different Semitic tribes from the land of Judea. So do not use it as a norm to judge humans.
There is no 'cause' for homosexuality or bisexuality. Modern scientific studies have reached a conclusion that sexuality is not a 'choice'; the vast horizon of sexuality is still not understood. Homosexuality has been observed in animals too.
Doctors 'used to' treat homosexuals and homosexual priests & nuns still give counselling to treat homosexuals; called conversion therapy. There was false propaganda about their change. Conversion Therapy is UN-scientific & is condemned by American Psychiatric Association, American Psychological Association, American Academy of Pediatrics, Royal College of Psychiatrists & Nursing, National Association of Social Workers. Conversion therapy violates the ethics of Healthcare & Human rights. It is wrong to think that there is something 'wrong' with Homosexuals.
Baby, I was born this way,” Lady Gaga sang in a 2011 hit that quickly became a gay anthem. Researchers have turned up considerable evidence that homosexuality isn't a lifestyle choice, but is rooted in a person's biology and at least in part determined by genetics. Homosexuality may be caused by chemical modifications to DNA
Studies by the American Society of Human Genetics (ASHG) in Baltimore, Maryland, finds that epigenetic effects, chemical modifications of the human genome that alter gene activity without changing the DNA sequence, may have a major influence on sexual orientation.'We will not have the potential to manipulate sexual orientation anytime soon,” . And in any case, “we should not restrict research on the origins of sexual orientation on the basis of hypothetical or real implications. 
Scientific has not found a solution or cause, so do not be judgmental, do not mix Science with faith and confuse and misjudge others. Christians are up front in condemning homosexuals. How can they forget 'the universal love or compassion? Even if being homosexual is a choice, yes, leave them alone, they do have the same rights as you have as individuals. You being bi-sexual is just an accidental coincidence. Just remember, homosexuality was there from the beginning of the human race and that of several animal species. Acknowledge the difference in others gracefully, civilization & the root of Ethics. Just be kind to others and yourself, do not get fooled & fall a victim to the counselling given by homosexual priests, preachers &Nun.
Relax! Homosexuality may be Nature's way to control exploding population.
Ninan Mathullah 2018-01-14 19:39:37

Andrew says homosexuality is not a choice but hereditary. He brings several arguments to prove it. ‘Modern scientific studies have reached a conclusion that sexuality is not a 'choice'; the vast horizon of sexuality is still not understood. Homosexuality has been observed in animals too’.

Anthappan says it is a choice. ‘No body can spread homosexuality.  It is choice by individuals according to Sigmund Freud’He support homosexuality based on Freud’s theories. That is just a theory just like Evolution theory or Big Bang theory. Although you find such theories in Science books, strictly speaking it is not science or scientific as it is not proved.

Andrew’s arguments are based on some studies highlighted by homosexual supporters. Long lists of studies that support the opposite view are available. So far no DNA or gene responsible for homosexuality is identified in USA or any other country. So homosexuality is a conditioned behavior. We are conditioned as children as to what is right and wrong by strict discipline at home, school and society. Homosexuality is common where this conditioning not there in the name of freedom of expression and liberal and rebellious ideas. Due to this rebellious nature sometimes children tell parents and society that they are atheists as they find a sort of pleasure in standing against age old believes and values.

Dr.Revathi 2018-01-15 12:59:28

  It may look like fun to see how you twist others words or how you add or deduct to it by rubbing in your agenda. Is it a comprehension problem or your attitude Mr.Mathulla – find out for yourself.

See the analysis below-

You- 'spreading of this life style' [homosexuality]

Anthapan-'nobody can spread homosexuality'. Then he quoted Freudian theory to rebut you. All throughout he quoted Freud. Even though it is a theory, Freud is far better in knowledge and is regarded as the Father of modern psychology.

At the end of the comment Anthappan added -one should be watchful on the changes happening within a person. That modern Medical Science. All living beings are alive due to the Electro- Chemical activity in side. Chemicals and electric voltage varies throughout life. He is absolutely correct Scientifically. Stop jumping into each & everything and showing off your foolish knowledge and opinion on everything.

You- wrote andrew's comments are biased and the research are done by those who support homosexuals. So you are claiming your under educated opinion is superior to all the research done by great Scientists of the World. Don't think you deserve a reply, but doing so to make you aware of your ignorance and false sense of being a scholar in every field.

Ninan Mathullah 2018-01-15 14:45:28
Let readers see the personal attack here instead of refuting my arguments with valid arguments. It does not deserve my reply.
andrew 2018-01-16 15:03:02
Dave Mooney

David Mooney is a professor of Bioengineering at the School of Engineering and Applied Sciences at Harvard University in Cambridge, Massachus

Throughout their lifetimes, the cells in our bodies have a number of decisions to make. Should they divide and multiply? If they’re stem cells, what kind of tissue or cell should they become? And, sooner or later, should they die? In order to make these decisions, cells rely on both genetics and chemical signals from other cells.

But what about physical signals? Pushes, pulls, and whether—or how hard—other cells are touching them? As it turns out, there’s a lot of mechanics involved in cell biology as well. This isn’t entirely new information. Thanks to century-old research, women at risk of osteoporosis are often advised to lift weights: the loading encourages their bones to deposit more cells and become more dense.

andrew 2018-01-16 15:42:14
Dave Mooney

David Mooney is a professor of Bioengineering at the School of Engineering and Applied Sciences at Harvard University in Cambridge, Massachus

Throughout their lifetimes, the cells in our bodies have a number of decisions to make. Should they divide and multiply? If they’re stem cells, what kind of tissue or cell should they become? And, sooner or later, should they die? In order to make these decisions, cells rely on both genetics and chemical signals from other cells.

But what about physical signals? Pushes, pulls, and whether—or how hard—other cells are touching them? As it turns out, there’s a lot of mechanics involved in cell biology as well. This isn’t entirely new information. Thanks to century-old research, women at risk of osteoporosis are often advised to lift weights: the loading encourages their bones to deposit more cells and become more dense.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക