Image

മുംബൈയില്‍ ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌റ്റര്‍ കാണാതായി: കാണാതായവരില്‍ രണ്ട്‌ മലയാളികളും

Published on 13 January, 2018
മുംബൈയില്‍ ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌റ്റര്‍ കാണാതായി: കാണാതായവരില്‍ രണ്ട്‌ മലയാളികളും

മുംബൈ: ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്‌റ്റര്‍ മുംബൈയില്‍ കാണാതായി. കാണാതായ ഹെലികോപ്‌റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന്‌ മൃതദേഹങ്ങളും കടലില്‍നിന്ന്‌ കണ്ടെത്തിയതായി കോസ്റ്റ്‌ ഗാര്‍ഡ്‌ അറിയിച്ചു. രണ്ട്‌ പൈലറ്റുമാരും അഞ്ച്‌ ഒഎന്‍ജിസി ജീവനക്കാരുമാണ്‌ ഹെലികോപ്‌റ്ററിലുണ്ടായിരുന്നത്‌. മുംബൈയില്‍നിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലിനു മുകളില്‍വച്ചാണ്‌ ഹെലികോപ്‌റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന്‌ എയര്‍ ട്രാഫിക്‌ കണ്ട്രോള്‍ വിഭാഗം അറിയിച്ചു.


അതേസമയം, കാണാതായവരില്‍ രണ്ട്‌ മലയാളികളും ഉള്‍പ്പെടുന്നു. എറണാകുളം കോതമംഗലം സ്വദേശി ജോസ്‌ ആന്‍റണി, വി.കെ. ബാബു എന്നിവരാണ്‌ കാണാതായ മലയാളികള്‍. 



ശനിയാഴ്‌ച രാവിലെ 10.20ന്‌ ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ്‌ ഹെലികോപ്‌റ്റര്‍ പറന്നുയര്‍ന്നത്‌. പവന്‍ ഹാന്‍സ്‌ വിഭാഗത്തില്‍പ്പെട്ട ഹെലികോപ്‌റ്ററാണ്‌ കാണാതായത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക