Image

ലോകകേരളസഭ തുടര്‍ച്ചയ്‌ക്ക്‌ പ്രത്യേക സെക്രട്ടറിയേറ്റ്: സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്‌ മുഖ്യമന്ത്രിയുടെ ഉറപ്പ്‌

Published on 13 January, 2018
ലോകകേരളസഭ  തുടര്‍ച്ചയ്‌ക്ക്‌ പ്രത്യേക സെക്രട്ടറിയേറ്റ്: സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്‌ മുഖ്യമന്ത്രിയുടെ ഉറപ്പ്‌


തിരുവനന്തപുരം: ലോകകേരളസഭ  തുടര്‍ച്ചയ്‌ക്ക്‌ പ്രത്യേക സെക്രട്ടറിയേറ്റ്‌ രൂപീകരിക്കുമെന്ന്‌ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. വിദേശ ജോലിക്കാര്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട്‌ പരിഹരിക്കാന്‍ ശ്രമിക്കും. കലാകാരന്‍മാരും സാഹിത്യകാരന്‍മാരും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി അവരെ അറിയിച്ചു

കേരളത്തിന്‍റെ കലാസാംസ്‌കാരിക മേഖലയില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്‌ സംബന്ധിച്ച്‌ കലാസാഹിത്യ രംഗത്തെ പ്രമുഖരുമായി ലോകകേരളസഭയുടെ ഇടവേളയിലാണ്‌ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്‌. കവി സച്ചിദാനന്ദന്‍, ഓസ്‌കര്‍ അവാര്‍ഡ്‌ ജേതാവ്‌ റസൂല്‍ പൂക്കുട്ടി, സിനിമാ താരങ്ങളായ രേവതി, ആശാശരത്‌, കലാകാരന്മാരായ റിയാസ്‌ കോമു, ബോസ്‌ കൃഷ്‌ണാമാചാരി, പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ്‌ രാമകൃഷ്‌ണന്‍, നിലമ്‌ബൂര്‍ ആയിഷ, മനുഷ്യാവകാശ പ്രവര്‍ത്തക സുനിതാകൃഷ്‌ണന്‍ തുടങ്ങിയവരാണ്‌ തങ്ങളുടെ ആശയങ്ങള്‍ പങ്കുവെച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക