ഓഹരി പങ്കാളിത്തമുള്ള സ്റ്റേറ്റ് സോവറിന്‍ ഫണ്ട് പോലുള്ള
നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണം. നഷ്ടത്തിലുള്ള
പൊതുമേഖല സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനും അതില്‍
പ്രവാസികള്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കണം, ഇന്ത്യയിലെ പ്രവാസികള്‍ക്കായും
ചിട്ടി തുടങ്ങണം, കെ.എസ്.എഫ്.ഇയെ ബാങ്ക് ആക്കി മാറ്റണം തുടങ്ങിയ
നിര്‍ദേശങ്ങളും അംഗങ്ങള്‍ ഉയര്‍ത്തി.
പ്രവാസി സമൂഹം ആവശ്യപ്പെട്ടാല്‍
അവര്‍ക്കായി പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പിലാക്കുന്ന കാര്യം
ആലോചിക്കാമെന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി
പറഞ്ഞു. എം.എല്‍.എ മാരായ സുരേഷ് കുറുപ്പ്, ടി.വി രാജേഷ.്, വി.ഡി സതീശന്,
സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീത ഗോപിനാഥ്, പ്ലാനിങ് ബോര്‍ഡ് വൈസ്
ചെയര്മാന് വി.കെ രാമചന്ദ്രന്, കമല വര്‍ധന റാവു, ഡോ. ഷര്‍മിള മേരി ജോസഫ്
തുടങ്ങിയവര്‍ പങ്കെടുത്തു.