Image

ഹൃസ്വ ചലച്ചിത്രം "ദി ഫ്രീ അപ്‌ഗ്രേഡ്' റിലീസ് ചെയ്തു

മനു തുരുത്തിക്കാടന്‍ Published on 13 January, 2018
ഹൃസ്വ ചലച്ചിത്രം "ദി ഫ്രീ അപ്‌ഗ്രേഡ്' റിലീസ് ചെയ്തു
ലോസ്ആഞ്ചലസ്: പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഷോര്‍ട്ട് മൂവി "ദി ഫ്രീ അപ്‌ഗ്രേഡ്' ശ്രദ്ധ നേടുന്നു. ഇദംപ്രഥമമായി പ്രവാസി ചാനലിലും തുടര്‍ന്ന് യു ട്യൂബിലും റിലീസ് ചെയ്ത ചിത്രം ഇതിനോടകം മികച്ച പ്രതികരണം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചിക്കാഗോയില്‍ നിന്നും ജോലി സംബന്ധമായ ആവശ്യത്തിനുവേണ്ടി ലോസ്ആഞ്ചലസില്‍ എത്തുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആനന്ദ് വര്‍മ്മയ്ക്കുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളില്‍ക്കൂടിയാണ് സിനിമ സഞ്ചരിക്കുന്നത്. മുപ്പത് മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍, എന്റര്‍ടൈനര്‍ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഷോര്‍ട്ട് ഫിലിമുകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളായ പ്രണയം, കുടുംബ ബന്ധങ്ങള്‍, കോമഡി, ഇമോഷണല്‍ രംഗങ്ങള്‍ ഒഴിവാക്കി വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു. മലയാളത്തില്‍ വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന ആക്ഷന്‍ ഓറിയന്റഡ് ഷോര്‍ട്ട് ഫിലിമുകളില്‍ ഒന്നായിരിക്കും ചിത്രം എന്നു സംവിധായകന്‍ പറഞ്ഞു.

എച്ച്.ഡി. ഫോര്‍മാറ്റിലുള്ള ഈ സിനിമയുടെ കൂടുതല്‍ ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് കാലിഫോര്‍ണിയയിലെ മനോഹരമായ സാന്റാ മോണിക്ക മലനിരകളിലും, പസഫിക് സമുദ്രത്തിനു തൊട്ടുകിടക്കുന്ന കോസ്റ്റല്‍ ഹൈവേയുടെ സമീപങ്ങളിലുമായിരുന്നു. മനോഹരമായ ഔട്ട് ഡോര്‍ ലൊക്കേഷനും, മികച്ച ക്യാമറയും ചിത്രത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. സസ്‌പെന്‍സുകളും, ട്വിസ്റ്റുകളും സ്റ്റണ്ട് സീന്‍സും ചേര്‍ന്നു ത്രില്ലര്‍ ചിത്രത്തിന്റെ നിലവാരത്തിലേക്ക് സിനിമ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നു.

വുഡ്‌ലാന്‍ഡ്‌സ് വീഡിയോ ക്രിയേഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം തോമസ് രാജന്‍ രചനയും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആനന്ദ് വര്‍മ്മ എന്ന മുഖ്യ കഥാപാത്രമായി സജിത് രാമചന്ദ്രന്‍ എത്തുന്നു. എബി ജോര്‍ജ്, സന്ദീപ് കൃഷ്ണന്‍, ഷിജു പനച്ചിക്കല്‍, അര്‍ച്ചന രാമചന്ദ്രന്‍, സുബി ബാബു, പുണ്യ ജയകുമാര്‍, പ്രവീണ സെറിന്‍, വിവേക് പുത്തന്‍വീട്ടില്‍, സെജി ജോണ്‍, സുന്ദര്‍ ഹരിഹരന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രം യുട്യൂബില്‍ കാണാന്‍ the free upgrede-malayalam shortfilm2017
https://www.youtube.com/watch?v=EcYpSqB0vpg
ഹൃസ്വ ചലച്ചിത്രം "ദി ഫ്രീ അപ്‌ഗ്രേഡ്' റിലീസ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക