Image

കൊളോണ്‍ കേരള സമാജം പൊതുയോഗവും കുടുംബ സംഗമവും 19 ന്

Published on 13 January, 2018
കൊളോണ്‍ കേരള സമാജം പൊതുയോഗവും കുടുംബ സംഗമവും 19 ന്

കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ജനുവരി 19 ന് (വെള്ളി) നടക്കും. കൊളോണ്‍ റാഡര്‍ത്താലിലെ സെന്റ് മരിയ എംഫേഗ്‌നസ് ദേവാലയ പാരീഷ് ഹാളില്‍ (ബ്രൂലര്‍ സ്ട്രാസെ 122, 50969 കൊളോണ്‍, റാഡര്‍ബെര്‍ഗ്) വൈകുന്നേരം നാലിനാണ് പരിപാടികള്‍. ആദ്യ സെഷനില്‍ സമാജത്തിന്റെ വാര്‍ഷിക പൊതുയോഗവും തുടര്‍ന്നു നടക്കുന്ന കുടുംബ സംഗമത്തില്‍ സാംസ്‌കാരിക പരിപാടിയും വിരുന്നും ഉണ്ടായിരിയും. 

പരിപാടികളുടെ സുഗമായ നടത്തിപ്പിനുവേണ്ടി സംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി)  0221 5904183, ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) 0221 6808400, എന്നിവരുമായി ജനു. 16 നു മുന്പായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ജോസ് പുതുശേരി (പ്രസിഡന്റ്) സെബാസ്റ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് കുന്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി),പോള്‍ ചിറയത്ത് (സ്‌പോര്‍ട്‌സ് സെക്രട്ടറി),ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി), ഹോട്ട്‌ലൈന്‍ 0173 2609098 എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

വെബ്‌സൈറ്റ്: http://www.keralasamajamkoeln.de
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക