Image

ജര്‍മനിയില്‍ ഭരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു

Published on 13 January, 2018
ജര്‍മനിയില്‍ ഭരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും പ്രതിപക്ഷ നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സും കൈകോര്‍ക്കാനുള്ള തീരുമാനം ജര്‍മനിയിലെ ഭരണ പ്രതിസന്ധിക്ക് അറുതി വരുത്തുന്നു. ഇതോടെ രാജ്യത്തിനൊപ്പം യൂറോപ്പിനും ആശ്വാസം. 

പൊതുതെരഞ്ഞെടുപ്പില്‍ പ്രധാന സഖ്യകക്ഷികളായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റുകള്‍ക്കും ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയനും ഭൂരിപക്ഷം ലഭിക്കാതെ വന്നതും വിശാല മുന്നണിയില്‍ അംഗമായിരുന്ന സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് ചരിത്ര പരാജയം ഏറ്റുവാങ്ങേണ്ടിവന്നതുകാരണം അവരുടെ മഹാസഖ്യം തകര്‍ന്നിരുന്നു. അതോടെ മറ്റു കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നിര്‍ബന്ധിതയായെങ്കിലും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കുശേഷവും സര്‍ക്കാര്‍ രൂപവത്കരണം അസാധ്യമായതോടെ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങു സ്ഥിതിവിശേഷമായിരുന്നു. 

ഭരണ പ്രതിസന്ധി ഒഴിവാക്കാനായി പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി നിലവിലെ മഹാസഖ്യം ഒരിക്കല്‍ക്കൂടി ഒരുമിച്ചു ഭരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജര്‍മനി സ്വീകരിക്കേണ്ട അഭയാര്‍ഥികളെ സംബന്ധിച്ച് മെര്‍ക്കലിന്റെ സഖ്യകക്ഷികളായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയനും സോഷ്യല്‍ ഡെമോക്രാറ്റുകളും തമ്മില്‍ ഉടലെടുത്ത തര്‍ക്കം ചര്‍ച്ച വഴിമുടക്കുന്ന അവസ്ഥയായിരുന്നു.

എന്നാല്‍, ഒടുവില്‍ ഒരു വര്‍ഷം സ്വീകരിക്കേണ്ട അഭയാര്‍ഥികളുടെ എണ്ണം 1,80,000 മുതല്‍ 2,20,000 വരെ എന്ന് നിജപ്പെടുത്തണമെന്ന് തീരുമാനിക്കപ്പെട്ടതോടെ ജര്‍മനിയില്‍ വീണ്ടും ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും ചേര്‍ുള്ള “ഗ്രോക്കോ’ എ ഗ്രോസസ് കൊയലീഷന്‍ ഭരണം യാഥാര്‍ഥ്യമാകുകയാണ്.

യൂറോപ്യന്‍ പാര്‍ലന്റെ് മുന്‍ അധ്യക്ഷന്‍കൂടിയായ മാര്‍ട്ടിന്‍ ഷൂള്‍സ് എന്ന ഊര്‍ജസ്വലനായ സോഷ്യല്‍ ഡെമോക്രാറ്റ് നേതാവും ചാന്‍സലര്‍ മെര്‍ക്കലും തമ്മിലുള്ള സൗഹൃദവും സോഷ്യല്‍ ഡെമോക്രാറ്റ് നേതാവു കൂടിയായിരുന്ന ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയറുടെ ഇടപെടലുകളുമാണ് അഞ്ചു മാസങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരമുണ്ടാക്കിയത്. അടുത്ത ആഴ്ചയോടെ മന്ത്രിസഭ രൂപവത്കരിക്കാന്‍ സാഹചര്യമുണ്ടായില്ലെങ്കില്‍ ജര്‍മന്‍ ഭരണഘടന അനുസരിച്ച് ഫെബ്രുവരിയില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തേണ്ടതായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക