Image

പിതാവിനെ കൊലപ്പെടുത്താന്‍ ബോംബ് വാങ്ങി; ഇന്ത്യക്കാരന് ഇംഗ്ലണ്ടില്‍ 8 വര്‍ഷം തടവ്

Published on 13 January, 2018
പിതാവിനെ കൊലപ്പെടുത്താന്‍ ബോംബ് വാങ്ങി; ഇന്ത്യക്കാരന് ഇംഗ്ലണ്ടില്‍ 8  വര്‍ഷം തടവ്

ലണ്ടന്‍: പിതാവിനെ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ മുഖേന സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ യുവാവിനെ ബ്രിട്ടീഷ് കോടതി എട്ടു വര്‍ഷം തടവിനു ശിക്ഷിച്ചു. വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരനായ ഗുര്‍തേജ് സിംഗ് രണ്‍ധാവയെയാണ് (19) ബര്‍മിംഗ്ഹാം കോടതി ശിക്ഷിച്ചത്. വെള്ളക്കാരിയായ കൂട്ടുകാരിയെ അംഗീകരിക്കാന്‍ മാതാപിതാക്കള്‍ തയാറാകാതിരുന്നതാണ് ഇവരെ വകവരുത്താന്‍ ഗുര്‍തേജ് നീക്കം നടത്തിയത്. 

കേസില്‍ കഴിഞ്ഞ മേയ് മാസത്തിലാണ് ഗുര്‍തേജ് അറസ്റ്റിലായത്. ആല്‍ഫാബേ എന്ന വെബ്‌സൈറ്റിലൂടെയാണ് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സ്‌ഫോടക വസ്തു ഇയാള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാളുടെ ശ്രമം എഫ്ബിഐ തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ക്കു പകരമായി ഡമ്മിയാണ് ഇയാള്‍ക്ക് ലഭിച്ചത്. ഗുര്‍തേജ് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതും എഫ്ബിഐ കണ്ടെത്തി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുര്‍തേജ് മുമ്പ് മയക്കുമരുന്നുകള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക