Image

എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം: ഗവര്‍ണര്‍

Published on 13 January, 2018
എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം: ഗവര്‍ണര്‍
തിരുവനന്തപുരം: തൊഴില്‍ അന്വേഷകരെ സഹായിക്കാന്‍ വിദേശ പരിചയം ഉള്ളവരെ ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് നന്നായിരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം.

കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രവാസി സഹായ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം. പ്രവാസികളിലേറെയും ജീവിക്കുന്നതിനായി മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ലോകകേരളസഭയുടെ സമാപന സമ്മേളനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികള്‍ തങ്ങളുടെ വൈദഗ്ധ്യവും അറിവും ഇവിടത്തെ വിദ്യാര്‍ത്ഥികളും ഗവേഷകരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണം.

വിവരസാങ്കേതികവിദ്യ, ടൂറിസം, ഇലക്ട്രോണിക്സ് എന്നീ മേഖലകളില്‍ അടുത്ത അഞ്ചു വര്‍ഷത്തില്‍ പത്തു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വിജയികളായ പ്രവാസി വ്യവസായികള്‍ മുന്നോട്ടു വരണം.

വീട്ടുജോലിയിലും ആരോഗ്യ മേഖലയിലും പണിയെടുക്കുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണം. പ്രവാസി ജീവിതം വരച്ചു കാട്ടുന്ന ബെന്യാമിന്റെ ആടുജീവിതത്തിലെ കഥാപാത്രമായ നജീബ് ലോകകേരളസഭയ്ക്കെത്തിയിരുന്നു. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ റിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പിനിരയായി നേരിടേണ്ടി വരുന്ന കഠിനാവസ്ഥയെക്കുറിച്ച് വ്യക്തമായ സന്ദേശമാണ് നജീബിന്റെ ജീവിതം നല്‍കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പ്രവാസികളെ ഉള്‍ക്കൊള്ളിച്ച് ലോകകേരളസഭ സംഘടിപ്പിച്ചതിനും പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പാക്കിയതിനും മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് സഭാ നടപടികള്‍ വിജയിപ്പിച്ചത് മാതൃകയാണ്.

ലോകത്തെവിടെയാണെങ്കിലും മലയാളിക്കൊപ്പം ഈ നാടുണ്ട് എന്ന പ്രഖ്യാപനമായിരുന്നു ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി നാടിന്റെ ഒപ്പമുണ്ട് എന്ന് പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച വേദി കൂടിയായിരുന്നു ഇത്.

പല കാര്യങ്ങളിലും നാം നേട്ടമുണ്ടാക്കിയെങ്കിലും കാലാനുസൃതമായി മുന്നേറാനുണ്ട്. ലോകത്താകെയുള്ള മലയാളികളില്‍ 151 പേരെയാണ് സഭയില്‍ ഉള്‍ക്കൊള്ളിക്കാനായത്. ആശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ കഴിവുള്ള ഒരുപാടുപേരെ എണ്ണത്തിന്റെ പരിമിതി മൂലം ഉള്‍ക്കൊള്ളിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒറ്റമനസായി തുടര്‍ന്നും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സങ്കല്‍പം ലോകത്തിന് മുമ്പേ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

വികസന കാര്യങ്ങളില്‍ രാഷ്ട്രീയം മാറ്റിവെച്ചാണ് ലോകകേരള സഭയില്‍ സഹകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ.ടി. ജലീല്‍, മേയര്‍ വി. കെ. പ്രശാന്ത്, വിജയന്‍പിള്ള എം.എല്‍.എ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, കൗണ്‍സലര്‍ പാളയം രാജന്‍, രവിപിള്ള, ഡോ. അനിരുദ്ധന്‍, എന്നിവര്‍ പങ്കെടുത്തു. സഹകരണ-ടൂറിസം മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതവും നോര്‍ക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന്, പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത 'പ്രവാസ മലയാളം' എന്ന മള്‍ട്ടി മീഡിയ മെഗാ ഷോ അരങ്ങേറി. 100 ഗായികാ ഗായകന്‍മാര്‍ ആലപിക്കുന്ന പ്രവാസഗാനങ്ങള്‍ക്കൊപ്പം നാടക, ചലച്ചിത്ര, സംഗീത, നൃത്ത മേഖലകളില്‍ 200 ല്‍ പരം കലാകാരന്‍മാര്‍ ഒത്തുചേരുന്ന മെഗാ ഷോയാണിത്.

ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നീ ഭാഷകളിലെ പ്രധാന ഗാനങ്ങളുടെ ആലാപനങ്ങള്‍ക്കൊപ്പം പിന്നിലെ സ്‌ക്രീനില്‍ പ്രവാസ ദൃശ്യങ്ങള്‍, വേദിയില്‍ കോറിയോഗ്രാഫി അവതരണങ്ങള്‍, സാഹിത്യ കൃതികളിലെ പ്രവാസ ജീവിത സന്ദര്‍ഭങ്ങളുടെ പുനരാവിഷ്‌കാരം എന്നിവയായിരുന്നു പരിപാടിയിലെ ആകര്‍ഷണം.
എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം: ഗവര്‍ണര്‍എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം: ഗവര്‍ണര്‍എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം: ഗവര്‍ണര്‍എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം: ഗവര്‍ണര്‍എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം: ഗവര്‍ണര്‍എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം: ഗവര്‍ണര്‍എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം: ഗവര്‍ണര്‍എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം: ഗവര്‍ണര്‍
Join WhatsApp News
അച്ചായൻസ് 2018-01-13 15:57:23
അമേരിക്കൻ അച്ചായൻസ് ആരും സ്റ്റേജിൽ വലിഞ്ഞുകേറിയില്ലേ?
നാരദന്‍ 2018-01-13 16:37:02
അച്ചായന്‍സ് ഒക്കെ  ചിന്ന വീട്ടിലോ , ഹോട്ടെല്‍  റൂമിലോ ആയിരിക്കാം 
ഭാര്യമാരെ പറ്റിക്കാന്‍ കിട്ടിയ അവസരം വിടുമോ മലയാളി 
Mani (Jilla Association Coordinator) 2018-01-13 22:02:02
അമേരിക്കയുലുള്ള ഓരോ ജില്ലാ അസോസിയേഷന്റെ ( തിരുവല്ല, കോട്ടയം തുടങ്ങിയുള്ള ) കീഴിലും കേരള ലോകസഭയുടെ ഭണ്ഡാരം സ്ഥാപിക്കണം. (ചില്ലറ ഇടരുത് )

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക