Image

ഇരുപതുകാരനു 451 മില്യന്റെ മെഗാ മില്യന്‍ ലോട്ടറി

Published on 13 January, 2018
ഇരുപതുകാരനു 451 മില്യന്റെ മെഗാ മില്യന്‍ ലോട്ടറി
ടാമ്പ, ഫ്‌ളോറിഡ: ഇരുപതാം വയസില്‍ ജോലിയില്‍ നിന്നു റിട്ടയര്‍ ചെയ്ത് ജീവിതം ആസ്വദിക്കാനുള്ള തിടുക്കത്തിലാണു ഷെയ്ന്‍ മിസ്ലര്‍. മെഗാ മില്യന്‍ ലോട്ടറിയുടെ 451 മില്യന്‍ ജാക്‌പൊട്ട് ഈ മാസം അഞ്ചിനു നേടിയ മിസ്ലര്‍ വീട്ടുകാര്‍ക്കും മനുഷ്യരാശിക്കും ഗുണം ചെയ്യണമെന്നും ആഗ്രഹിക്കുന്നു. കുടെ ജീവിതം അസ്വദിക്കുകയും.

സ്‌ക്രാച്ച് ലോട്ടറി ടിക്കറ്റില്‍ നിന്നു കിട്ടിയ പണം കൊണ്ടണു 7-11 സ്റ്റോറില്‍ നിന്നു മെഗാ മില്യന്‍ ടിക്കറ്റ് എടുത്തത്. മെഗാ മില്യന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സമ്മാനത്തുകയാണിത്. ജാക്ക്‌പോട്ട് അടിക്കാന്‍ പോകുന്നു എന്നൊരു തോന്നലുണ്ടായിരുന്നു എന്നു മിസ്ലര്‍ പറയുന്നു. എന്നാലും അടിച്ചപ്പോള്‍ അമ്പരപ്പായി. ആദ്യം സഹോദരനൊടും പിന്നീട് രാവിലെ പിതാവിനൊടും വിവരം പറഞ്ഞു.

ഒരു ബാക്ക്ഗ്രൗണ്ട് സ്‌ക്രീനിംഗ് കമ്പനിയിലെ ജോലിയില്‍ നിന്നു കയ്യോടെ വിരമിച്ചു. തുക ഒരുമിച്ച് വാങ്ങാനാണു മിസ്ലറുടെ തീരുമാനം.281,874,999 ഡോളര്‍ രൊക്കം കിട്ടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക