Image

ഗള്‍ഫിലെ പ്രതിസന്ധിയും അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളുമൊക്കെ നമ്മെ പേടിപ്പിക്കുന്നു (മുരളി തുമ്മാരുകുടി)

Published on 13 January, 2018
ഗള്‍ഫിലെ പ്രതിസന്ധിയും അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളുമൊക്കെ നമ്മെ പേടിപ്പിക്കുന്നു (മുരളി തുമ്മാരുകുടി)
ലോകകേരളസഭയില്‍ ഒരു പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചതിന് കേരള ഗവണ്‍മെന്റിനോട് നന്ദി പറയുന്നു.

കേരളത്തെ വിദേശത്തിരുന്നുകൊണ്ട്, എന്നാല്‍ അനുദിനവും, അതിസൂക്ഷ്മവുമായി നോക്കിക്കാണുന്ന ഒരാള്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ നിങ്ങളോട് പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

1. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ വലിയ സാമ്പത്തിക മുന്നേറ്റമാണ് കേരളം കൈവരിച്ചിട്ടുള്ളത്. ഐക്യകേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ട കാലത്ത് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നായിരുന്ന കേരളം, ഇപ്പോള്‍ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വര്‍ഷത്തെ എക്കണോമിസ്റ്റ് മാസികയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പതിനായിരം ഡോളറിനോടടുക്കുന്നു നമ്മുടെ പ്രതിശീര്‍ഷ വരുമാനം (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി അനുസരിച്ച്). ഇത് ഇന്ത്യന്‍ ശരാശരിയുടെ ഇരട്ടിയില്‍ അധികവും, ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മടങ്ങ് അധികവുമാണ്.

ഈ മാറ്റം കുടിയേറ്റം മൂലം ഉണ്ടായതല്ലേ? സുസ്ഥിരമാണോ? എന്നതൊക്കെ പ്രസക്തമായ ചോദ്യങ്ങളാണെങ്കിലും, 2017 ലെ കേരളം, സമ്പന്നമായ ഒരു പ്രദേശം ആണെന്നത് ഒരു വസ്തുത തന്നെയാണ്. ഇന്ത്യയില്‍ ഒരിടത്തും കാണാത്ത തരത്തില്‍ ഗ്രാമങ്ങളില്‍ പോലുമുള്ള വലിയ വീടുകള്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളോഹരി കാറുകളും വൈറ്റ് ഗൂഡ്‌സും വില്‍പ്പന നടക്കുന്ന കമ്പോളം, സാധാരണമാകുന്ന വിനോദയാത്രകള്‍, വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നവരുടെ വര്‍ഷം തോറും ഇരട്ടിക്കുന്ന എണ്ണം, എന്നിങ്ങനെ ഇതിന്റെ പ്രതിഫലനം നമുക്ക് ചുറ്റുമുണ്ട്. ലോകത്തില്‍ ആകെ വിറ്റഴിക്കപ്പെടുന്ന സ്വര്‍ണ്ണാഭരണത്തിന്റെ ഇരുപത് ശതമാനവും, ലോക ജനസംഖ്യയില്‍ ഒരു ശതമാനം പോലുമില്ലാത്ത കേരളത്തിലെ വിപണിയിലാണ് നടക്കുന്നത്.

അതേ സമയം തന്നെ നമ്മുടെ പൊതു ചിതാഗതിയും വികനസ നയങ്ങളും നാം ഒരു പാവപ്പെട്ട സ്ഥലമാണെന്ന ചിന്തയില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് മാറി നമുക്കൊരു പുതിയ വികസന കാഴ്ചപ്പാട് ഉണ്ടായേ പറ്റൂ.

2. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ കേരള വികസനത്തില്‍ കുടിയേറ്റം വലിയ പങ്കു വഹിച്ചതിനാല്‍ ഇത് എല്ലാക്കാലവും നിലനില്‍ക്കുമെന്നും വിദേശത്തേക്കുള്ള കുടിയേറ്റമാണ് കേരളത്തിന്റെ അടിസ്ഥാന വികസന അവസരം എന്നുമുള്ള തെറ്റിദ്ധാരണയിലേക്ക് നമ്മുടെ സമൂഹവും നേതൃത്വവും ചുരുങ്ങിയിരിക്കുന്നു. ഗള്‍ഫിലെ പ്രതിസന്ധിയും അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളുമൊക്കെ നമ്മെ പേടിപ്പിക്കുന്നു. വാസ്തവത്തില്‍ ഗള്‍ഫില്‍ നിന്നും കുറെ ആയിരങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നു എന്നതോ, അമേരിക്കയിലേക്ക് കുറേ പേര്‍ക്ക് പോകാന്‍ സാധിക്കുന്നില്ല എന്നതോ അല്ല നമ്മുടെ പ്രധാന പ്രശ്‌നം. മറിച്ച് ആധുനിക സാങ്കേതിക വിദ്യകളുമായി പരിചയമുള്ള, മോഡേണ്‍ മാനേജ്‌മെന്റ് കള്‍ച്ചറില്‍ പരിശീലനം ലഭിച്ച, ലോകമെമ്പാടും പ്രൊഫഷണല്‍ ബന്ധങ്ങളുള്ള ലക്ഷക്കണക്കിന് മലയാളികള്‍ ഇപ്പോഴും നാട്ടില്‍ എത്തുന്നില്ല എന്നതാണ്, ഒരു എന്‍ജിനീയറിങ് ഡിഗ്രി എടുത്താല്‍ പോലും അവരുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ അവസരമില്ലാത്ത ഒരു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയായി കേരളം തുടരുന്നു എന്നതാണ്. ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള മലയാളികളില്‍ പകുതിപ്പേര്‍ സ്വമേധയാ, അല്ലെങ്കില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം കേരളത്തില്‍ എത്തിപ്പറ്റുന്ന ഒരു കാലത്ത് അവര്‍ ആര്‍ജ്ജിച്ച അറിവും ബന്ധങ്ങളും സമ്പാദ്യവും ഉപയോഗിച്ച്, ലോകത്തിനു മാതൃകയായ ഒരു അറിവിന്റെ സമ്പദ്‌വ്യവസ്ഥയായി നാം മാറും. ശരിയായ നയങ്ങളുണ്ടെങ്കില്‍ അതിപ്പൊഴേ തുടങ്ങാം, മറ്റു രാജ്യങ്ങളില്‍ പ്രതിസന്ധി വരാന്‍ കാത്തിരിക്കേണ്ട കാര്യമില്ല.

3. കൃഷിക്കോ, വീടുവക്കാനോ ആയി ഭൂമിയുടെ ആവശ്യം കേരളത്തില്‍ കുറഞ്ഞുവരികയാണ്. അതേസമയം ഭൂമിയുടെ വില അതിന്റെ പ്രൊഡക്ടിവിറ്റിയുടെ പതിന്മടങ്ങായി തുടരുകയും ചെയ്യുന്നു. ആളുകള്‍ സ്വത്തും സമ്പാദ്യവുമായി ഭൂമിയെ കാണുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂമിയെ സമ്പാദ്യമായി കരുതി തുണ്ടുതുണ്ടാക്കി കൈവശം വെക്കുകയും കൈമാറുകയും ചെയ്യുന്ന അസംബന്ധമായ ഭൂഉപയോഗ രീതി മാറിയേ പറ്റൂ.

4. ആട്ടോമേഷനെക്കുറിച്ച് ലോകമെങ്ങും ആശങ്കകള്‍ ഉയരുമ്പോള്‍ അതിനെ രണ്ടുകൈയും നീട്ടി സ്വീകരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കേരളത്തിനുള്ളത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ വിഭാഗങ്ങളിലും, അത് നിര്‍മ്മാണമേഖലയോ, പ്ലൈവുഡ് നിര്‍മ്മാണമോ, മല്‍സ്യബന്ധനമോ ആകട്ടെ, പ്രത്യേക സ്കില്‍ ഒന്നുമില്ലാത്ത ലക്ഷക്കണക്കിന് മറുനാടന്‍ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അതേസമയം തന്നെ അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് ഈ രംഗങ്ങളില്‍ പുതിയ തൊഴിലുകള്‍ ഇല്ലാതായിരിക്കുന്നു. ഇപ്പോള്‍ മനുഷ്യര്‍ ചെയ്യുന്ന ഈ അണ്‍ സ്കില്‍ഡ്, സെമി സ്കില്‍ഡ് ജോലികള്‍ റോബോട്ടിലേക്കും ഓട്ടോമേഷനിലേക്കും മാറ്റിയാല്‍ ആയിരക്കണക്കിന് മലയാളികള്‍ക്ക് ഇവയെ നിയന്ത്രിക്കുന്ന ഉയര്‍ന്ന ജോലികള്‍ ചെയ്യാന്‍ സാധിക്കും. കുടിയേറ്റം ഉണ്ടാക്കുന്ന അനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയും ചെയ്യും. ഇപ്പോള്‍ കേരളത്തില്‍ കാണുന്ന വികസനം മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തുമ്പോഴേക്കും അവിടെയും, ലോകത്ത് മറ്റിടങ്ങളിലും ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വികസനത്തെ നയിക്കാന്‍ മലയാളികള്‍ക്ക് സാധിക്കും.

5. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ ലോകത്തില്‍ നിന്നോ മാറി നില്‍ക്കുന്ന ഒരു സമൂഹമോ സമ്പദ് വ്യവസ്ഥയോ അല്ല ഞാന്‍ സ്വപ്നം കാണുന്നത്. മറിച്ച് ലോകത്തെവിടെ നിന്നും മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ഒരു പ്രദേശം, പ്രതിവര്‍ഷം ഒരു കോടി വിദേശികളെങ്കിലും ടൂറിസ്റ്റുകളായി എത്തുന്ന കേരളം, ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്ന കേരളം, ലോകത്തെവിടെ നിന്നും ആളുകള്‍ ആരോഗ്യ സംരക്ഷണത്തിന് എത്തുന്ന കേരളം, വികസിത രാജ്യങ്ങളിലെ ഗവേഷകര്‍ സബാറ്റിക്കല്‍ അവധി ചിലവഴിക്കാന്‍ എത്തുന്ന കേരളം, ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന, ജപ്പാന്‍ തുടങ്ങിയ നാടുകളില്‍ നിന്നും യുവാക്കളും യുവതികളും ഒന്നോ രണ്ടോ വര്‍ഷം വന്ന് നമ്മുടെ കുട്ടികളെ അവരുടെ ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന കേരളം. അങ്ങനെ ലോകവുമായി അഭിമാനത്തോടെ ആത്മവിശ്വാസത്തോടെ ഇടപെടുന്ന കേരളം..! അതാണ് ഞാന്‍ കാണുന്ന കേരളം. ഇതൊരു സ്വപ്നമല്ല, സാധ്യമാണ്.

6. എന്നാല്‍ ഇതൊക്കെ വെറുതെയങ്ങ് യാഥാര്‍ഥ്യമാകുന്ന ഒന്നല്ല. കേരളത്തിലെ നയങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ കുരുങ്ങി കിടക്കുമ്പോള്‍ കേരളത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് നയിക്കാന്‍ പറ്റില്ല. ലോകശക്തികളായ അമേരിക്കയിലും റഷ്യയിലും ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഒക്കെ നാല്പത് വയസ്സ് മാത്രം പ്രായമുള്ളവര്‍ രാജ്യങ്ങളെ നയിക്കുന്നത് സര്‍വ്വസാധാരണമായ നൂറ്റാണ്ടില്‍, കാനഡയിലും ഫ്രാന്‍സിലും ഒക്കെ മന്ത്രിസഭയുടെ അന്‍പത് ശതമാനവും സ്ത്രീകള്‍ ആയിരിക്കുന്ന കാലമാണ്. എന്നാണ് നമ്മുടെ അസംബ്ലിയിലും മന്ത്രിസഭയിലും ലോക കേരള സഭയിലും ഒക്കെ അന്‍പത് ശതമാനം എങ്കിലും യുവാക്കളും സ്ത്രീകളും വരുന്നത്? അന്നാണ് നാം ശരിക്കും ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എത്തുന്നത്.

കേരളത്തിലെ എല്ലാ എം എല്‍ എ മാരും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒറ്റക്കോ കൂട്ടമായോ ഇന്ത്യക്ക് പുറത്ത് ഒരു രാജ്യത്ത് രണ്ടാഴ്ചയെങ്കിലും നിര്‍ബന്ധമായി ചിലവഴിക്കണം എന്ന ചിന്തയുള്ള ആളാണ് ഞാന്‍. ഇതിന് വേണ്ടി ചിലവാക്കുന്ന പണം ഒരു ധൂര്‍ത്തേയല്ല. പക്ഷെ തല്‍ക്കാലം ഇതിന് സാധ്യത കുറവായതിനാല്‍ ഞാന്‍ ഒരു ആശയം പറയാം. ലോക കേരള സഭയിലുള്ള, പുറം രാജ്യത്തുള്ള ഓരോ മലയാളിയും കേരളത്തിലെ ഓരോ ജനപ്രതിനിധിയും തമ്മില്‍ ഒരു ട്വിന്നിങ് നടത്തണം. എന്നിട്ട് ഈ ജനപ്രതിനിധിയെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ച് അവിടുത്ത വികസന മാതൃകകളും മലയാളികളുടെ അവസരങ്ങളും വെല്ലുവിളികളും ഒക്കെ പരിചയപ്പെടുത്താനുള്ള അവസരം ഉണ്ടാക്കണം. അതുപോലെ തന്നെ അവിടുത്തെ മലയാളികളുടെ പ്രശ്‌നങ്ങളും പുതിയ വികസന ആശയങ്ങളും നമ്മുടെ സഭകളില്‍ പ്രതിഫലിപ്പിക്കാന്‍ ഞങ്ങള്‍ക്കും ഈ പങ്കാളിയെ ഉപയോഗിക്കാമല്ലോ. അങ്ങനെ ഒരാളെ വച്ച് അടുത്ത ഓരോ വര്‍ഷവും യൂറോപ്പിലേക്ക് ക്ഷണിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇത്തരം ഒരു പദ്ധതി ഉണ്ടാക്കണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട സഭാനേതാവിനോട് ആവശ്യപ്പെടുന്നു.

(യു എന്‍ ദുരന്ത നിവാരണ അതോറിറ്റി തലവന്‍ മുരളി തുമ്മാരുകുടി ലോക കേരളം സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം )
Join WhatsApp News
Observer 2018-01-14 16:57:24
Donald Trump reached a major milestone according to the Washington Post by telling his two-thousandth lie since taking office. Telling two thousand lies is an unprecedented achievement in Presidential history, so tonight we look back at his many prevarications with a new mini-documentary that shows us how we got to this remarkable moment in misrepresentation. #pantsonfire Jimmy Kimmel Interviews Super Humble Ricky Gervais https://youtu.be/ny6SNeAb9O8
mother 2018-01-14 17:06:26
I hope it passes because most of the Dreamers I've heard about are outstanding citizens who make their families and communities proud. Unfortunately, our hater-in-charge puts every decent law in jeopardy with his ignorance and malice, and then blames the difficulty on democrats. We need to fight to have this fake president removed asap.
T Abraham 2018-01-14 17:15:49
GOP Sen. Jeff Flake will compare President Trump to Joseph Stalin over Trump's repeated attacks on the media during a speech on the Senate floor, saying: “Mr. President, it is a testament to the condition of our democracy that our own president uses words infamously spoken by Joseph Stalin to describe his enemies.
മലയാളി ട്രുംപെന്‍ 2018-01-14 17:52:18



മലയാളിയുടെ തല ഒന്ന് നേരെ ആകാന്‍ 

All 55 countries in Africa are demanding a retraction and an apology from Trump for his racist sh•thole comments.

Trump's hate has crossed the pond. If you're not convinced that he is an arch-evil champion of racist terror, just look at his followers in London simulating lynching. Yesterday, the KKK put out a big support statement. #AMJoy
Noose-wielding Trump fans just tried to arrest the Mayor of London

GOP Sen. David Perdue: There is a "gross misrepresentation" of President Trump's "shithole" remarks http://cnn.it/2r7zgo0 Gop stick together.

Former Arizona Sheriff Joe Arpaio the racist is back. He wants to work close to trump and support him.So too are Latino voters who helped oust him http://lat.ms/2r1ax4N 

Sen. @JeffFlake says Pres. Trump is like former Soviet dictator Josef Stalin by calling news media the 'enemy of the people.' http://abcn.ws/2DcFI2Z  Trump is an “asteroid of awfulness,” said the U.K. Labour Party’s spokeswoman on foreign affairs https://bloom.bg/2mDSKvOsenators cotton and Predue cannot remember.

  #CNNSOTU @RepMiaLove says GOP leaders 'don't know what to say' about Trump's comments .Sen. @JeffFlake tells @GStephanopoulos he heard directly from participants in that Oval Office meeting “those words were used” by President Trump, “before those words went public.” GOP presidential historian: Trump is the most racist president since Woodrow Wilson .

Solidarity from Scotland. In the US, black women make 60% of what a white man makes. For Hispanic women, it's 55%. That is nothing but sexism and discrimination.

Verified accountThe only way we will take back our country is to stand together. My heart is broken by what this vile man said, and that he is not being held accountable.

TRUMP IS FALLING APART UNDER THE STRESS — Fearing for the survival of our nation, psychiatrists are coming out to offer their armchair diagnoses that Trump is “mentally unstable” and certain to fall apart. Congress needs to act now to remove him from office. If not, they will be complicit for the “damage” when Trump inevitably comes unglued. As a symptom of his unraveling, guests at his Mar-a-Lago New Year’s Eve party said Trump was unable to identify numerous friends he had known for years. Also, insiders say Trump’s repeating himself every ten minutes. How long will it be until he implodes/explodes? Please SHARE. #Resist

kesman on Trump: "There is no other word one can use but racist."

Fuad Alakbarov added,

Replyreplies


Direct message


KKK വര്‍ഗീയ വാദികള്‍ തിരിച്ചു വന്നാല്‍ മലയാളി ഓടാന്‍ റെഡിയായി നില്‍ക്കുക.

ഞാന്‍ ട്രുംപെന്‍ ആണെന്ന് പറഞ്ഞിട്ട് ഒരു പ്രയോജനവും കിട്ടില്ല

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക