Image

സൈബര്‍ പൗരര്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 13 January, 2018
സൈബര്‍ പൗരര്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)
അക്ഷരങ്ങളില്‍
ബന്ധിതര്‍ നാം
ഹൃദയാക്ഷരങ്ങളില്‍
ബന്ധിതര്‍ നാം

അകലെ ഏതോ
ഗൃഹങ്ങളില്‍ കൈവിരലുകളിലൂടെ കണ്ണുകളിലൂടെ മാത്രം അറിയുന്നവര്‍

ഏതെങ്കിലും യാമത്തില്‍ കണ്ടുമുട്ടുന്നവര്‍ അക്ഷരങ്ങളിലൂടെ കണ്ടുമുട്ടുന്നവര്‍

വരികളിലൂടെ
വഴിനടക്കുന്നവര്‍
ചിന്തകളിലൂടെ സംവദിക്കുന്നവര്‍

മുഖങ്ങളില്ലാത്തവര്‍ ചിലര്‍
എങ്കിലും ചിരപരിചിതര്‍ പ്രിയപെട്ടവരേക്കാള്‍ പ്രിയമുള്ളവര്‍

ലോകനീതി തോറ്റുപോകുന്നിടത്തു കൈകോര്‍ത്തു
നീതിക്കായി
പൊരുതുന്നവര്‍

ഞങ്ങള്‍ക്ക് രാജ്യമില്ല
ലോകമേ തറവാട്
അനീതിക്കെതിരെ
വാളെടുക്കുന്നവര്‍

നമ്മള്‍ 'സൈബര്‍'
ഇടങ്ങളിലെ കൂട്ടുകാര്‍
നന്മ വിളയിക്കാനായി പിറവിയെടുത്തവര്‍.
സൈബര്‍ പൗരര്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക