Image

പ്രവാസീ ശാപമോക്ഷം (ഓട്ടംതുളല്‍: ജോണ്‍ ഇളമത)

Published on 13 January, 2018
പ്രവാസീ ശാപമോക്ഷം (ഓട്ടംതുളല്‍: ജോണ്‍ ഇളമത)
കേരളമെന്നുര ചെയ്താ
ചോരതെളക്കും കൂട്ടര്
കേരളമഹാസഭ കൂടാന്‍
കേമന്‍മാരൊഴുകി നടന്നു
കേരള.........

ആറേ ആറു ക്ഷണിക്കപ്പെട്ടവര്‍
പിന്നെ ക്ഷണിക്കാത്തവരേറെ
കോട്ടും, ടൈയ്യും കെട്ടി നടന്നു
പട്ടയടിച്ചു കറങ്ങി നടന്നു.
കേരള..........

കേട്ടവര്‍ കേട്ടവര്‍ വിറളി പിടിച്ചു
കോടികള്‍ മുടക്കിയൊരാഘോഷം
കൊട്ടും, കുരവയും, തെയ്യംതിറവും
ആട്ടം കണ്ടു മനസു നിറഞ്ഞു
കേരള....

രാഷ്ട്രീയത്തിന്‍ വിഴിപ്പില്‍
വിയര്‍ത്ത ആശയമങ്ങനെ
പൂത്തുതളിര്‍ത്തു, പ്രവാസിക്കു
പാര്‍ക്കാനിനി, മുന്തിരിത്തോപ്പ്!
കേരള....

നാട്ടിലിനി ഇന്‍വെസേ്റ്റാ?
ആധാറിന്‍െറ പിടിയില്‍പ്പെട്ട്
അണ്ടി കളഞ്ഞണ്ണാനെപ്പോലെ
തെണ്ടി നടന്നു പ്രവാസികളെങ്ങും!
കേരള.........

തൊട്ടതുമില്ല, പിടിച്ചതുമില്ല
ഒറ്റാലി കിടന്നതുമില്ല
വേലിയിലിരുന്ന പാമ്പിനെ
മടിയില്‍ വെച്ചതു പോലെ പ്രവാസി!
കേരള.....

പ്രവാസി ക്ഷേമമെന്നെരു കൂട്ടര്‍
പ്രബലന്മാരവരോടി നടന്നു
നാക്കിനു നീളം കൂട്ടി
മൈക്കു വിഴുങ്ങികളനവധിയങ്ങനെ!
കേരള......

നാട്ടില്‍ വസ്തുവില്‍ക്കാന്‍...
ഓസീഐ വേണം, പിന്നെ
ആധാറും, പാന്‍കാര്‍ഡും,
പാവം പ്രവാസി കരഞ്ഞുനടന്നു
കേരള........

ബാങ്കില്‍ പണമുണ്ടു ചിലര്‍ക്ക്
പൂര്‍വ്വികര്‍ കൊടുത്ത സമ്പത്തും
വില്‍ക്കാനവനു കഴിയില്ല
പാരകള്‍ വിദേശ പൗരനു നീളെ!
കേരള.......

എന്തിനു പറയട്ടെ വിശേഷം!
പ്രവാസി ശാപമോക്ഷം കൂടാന്‍
പോയവരോടൊരു ചോദ്യം?
എന്തു ഗുണമീ പ്രവാസിക്ക്
എന്നും കോരന് കഞ്ഞി കുമ്പിളില്‍!
Join WhatsApp News
Sudhir Panikkaveetil 2018-01-13 20:05:37
നന്നായി ജോണി ചേട്ടൻ.  എന്ത് ഗുണം എന്നതിന് പ്രസക്തിയില്ല.  സൂട്ടും കോട്ടും ഇട്ടു നടക്കുന്നത് അവരുടെ ഇഷ്ടം. പക്ഷെ അവരാണ് അമേരിക്കൻ മലയാളികളെ പ്രതിനിധീകരിക്കുന്നത് എന്ന് പറഞ്ഞാൽ കഷ്ടമാണ്. നാട്ടിലെ രാഷ്ട്രീയക്കാരന്റെ ഉദ്ദേശ്യം പ്രവാസിയുടെ പണം പിടുങ്ങുക എന്നതാണ്.  അത് ഈ പോകുന്നവർ മനസ്സിലാക്കിയാൽ നല്ലത്. അല്ലെങ്കിൽ എല്ലാവരും കഷ്ടത്തിലാകും. ഇന്ത്യയിൽ നിയമങ്ങൾ ഉണ്ടാക്കുന്നത് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം പിടുങ്ങാനാണ്. മോഡി വന്നു ആവശ്യമില്ലാത്ത കുറെ നിയമങ്ങൾ എടുത്ത് കളഞ്ഞു. പ്രവാസികളെ കഷ്ടപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ട് വരാതെ സൂട്ടും കോട്ടുമിട്ട നിഷ്ക്കളങ്കർ  രാഷ്ട്രീയക്കാരിൽ നിന്നും രക്ഷപ്പെട്ടു വരുമെന്ന് പ്രതീക്ഷിക്കാം. അവർക്കായി അമേരിക്കൻ മലയാളി സംഘടനകൾ ആർപ്പും കുരവയുമായി സ്വീകരണങ്ങൾ ഒരുക്കണം.
joe 2018-01-13 21:55:18
MODI VANNU MANUSHYNU JEEVIKAN PATTATHAKI. YOU BLIND "HINDU" KEEP RINGING THE BELL
Vayanakaaran 2018-01-14 17:14:15
അമേരിക്കൻ മലയാളികൾ കോമാളികൾ എന്ന് ശ്രീനിവാസൻ പറഞ്ഞത് എത്രയോ ശരി, സ്വന്തം അഭിപ്രായമില്ലാതെ ആരെങ്കിലും പറയ്യുന്നത് വിശ്വസിച്ച് സർക്കാരിനെയും ഭരണാധികാരികളെയും കുറ്റം പറയുക. ശ്രീ മോഡി അമേരിക്കൻ മലയാളികൾക്ക് എന്ത് ദ്രോഹം ചെയ്തു. സുധീർ എഴുതിയത്  പോലെ അദ്ദ്ദേഹം നാനൂറോളം ആവശ്യമില്ലാത്ത നിയമങ്ങൾ നീക്കി കളഞ്ഞു. അത് സത്യമാണോ എന്നന്വേഷിക്കാതെ ഹിന്ദുക്കൾ അന്ധരാണെന്നു പറയുന്ന കൃസ്ത്യാനി ജോ താങ്കൾക്ക് യേശുവിനെ അറിയുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക