Image

നെതന്യാഹു ഇന്ത്യയിലെത്തി, മോദി നേരിട്ടെത്തി സ്വീകരിച്ചു

Published on 14 January, 2018
നെതന്യാഹു ഇന്ത്യയിലെത്തി, മോദി നേരിട്ടെത്തി സ്വീകരിച്ചു


ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന്‌ ഇന്ത്യയിലെത്തും. പ്രതിരോധം, കാര്‍ഷികം, സൈബര്‍ സുരക്ഷ എന്നിവയടക്കം സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്‌ക്കും. ഏരിയല്‍ ഷാരോണിന്‌ ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ്‌ നെതന്യാഹു.

ഭാര്യ സാറയ്‌ക്കൊപ്പം എത്തുന്ന നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കും. 130ഓളം ഉദ്യോഗസ്ഥവൃന്ദങ്ങളും നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്‌. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നില്‍ നെതന്യാഹു പങ്കെടുക്കും.

തിങ്കളാഴ്‌ച രാഷ്ട്രപതിഭവനില്‍ വച്ച്‌ വിശിഷ്ടാഥികള്‍ക്ക്‌ ഔപചാരികമായ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ താജ്‌മഹല്‍, സബര്‍മതി ആശ്രമം എന്നിവ സന്ദര്‍ശിക്കും. 
 ഇന്ത്യയിലെ വ്യവസായ പ്രമുഖര്‍, ബോളിവുഡ്‌ താരങ്ങള്‍ എന്നിവരുമായി നെതന്യാഹു കൂടിക്കാഴ്‌ച നടത്തിയശേഷമായിരിക്കും ഇസ്രയേല്‍ പ്രധാനമന്ത്രി തിരിച്ചു പോവുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക