Image

കേരള സര്‍ക്കാര്‍ 60 കോടി രൂപയ്‌ക്ക്‌ ഹെലികോപ്‌റ്റര്‍ വാങ്ങാനൊരുങ്ങുന്നു

Published on 14 January, 2018
കേരള സര്‍ക്കാര്‍ 60 കോടി രൂപയ്‌ക്ക്‌  ഹെലികോപ്‌റ്റര്‍ വാങ്ങാനൊരുങ്ങുന്നു


തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന്‌ തലസ്ഥാനത്തേക്കും തിരിച്ചുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാടക ഹെലികോപ്‌റ്ററിലുള്ള യാത്ര വിവാദമായ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ സ്വന്തം ഹെലികോപ്‌റ്റര്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ഇതിനായുള്ള പദ്ധതി തയ്യാറാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തിയതായി `മംഗളം' പത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

60 കോടി രൂപയുടെ ഹെലികോപ്‌റ്ററാണ്‌ സര്‍ക്കാര്‍ വാങ്ങാനുദ്ദേശിക്കുന്നത്‌. വാടകയ്‌ക്കെടുക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 8 കോടി രൂപ നല്‍കേണ്ടിവരും. അറ്റകുറ്റപ്പണികള്‍ക്ക്‌ ഓരോ മാസവും 12 ലക്ഷം രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. കൂടാതെ വിമാനത്താവളത്തിലെ തറവാടകയിനത്തിലും ഓരോ മാസവും 10 ലക്ഷം രൂപയോളം നല്‍കണമെന്നും `മംഗളം' പറയുന്നു. നാല്‌ പൈലറ്റുമാരും ഗ്രൗണ്ട്‌ സ്റ്റാഫുമാണ്‌ ഹെലികോപ്‌റ്ററിനു വേണ്ട ജീവനക്കാര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക