Image

കുടിയേറ്റം-നല്ലൊരു നിയമം വരുമോ? (ബി ജോണ്‍ കുന്തറ)

Published on 14 January, 2018
കുടിയേറ്റം-നല്ലൊരു നിയമം വരുമോ? (ബി ജോണ്‍ കുന്തറ)
അറിയാം ആദ്യമേ വരുന്ന പ്രതികരണങ്ങള്‍. ട്രംപ് 'സ് കുഴി' എന്ന വാക്കുപയോഗിച്ചു അതിനാല്‍ ഇമ്പീച്ചു ചെയ്യുക. അതവിടെ നില്‍ക്കട്ടെ. രണ്ടു ദിനം മുന്‍പ് തുടങ്ങിയ നല്ലൊരുതുടക്കം ഈ പരാമര്‍ശം പാളിപ്പിച്ചു എന്നതു സത്യം. രണ്ടു ദിനങ്ങള്‍ക്കകം മറ്റൊരു വിഷയം വരും ഇതു പൊതുജനം മറക്കും.

അടുത്തനാള്‍ വൈറ്റ് ഹൗസില്‍ ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു ടെലിവൈസ് ചെയ്ത സമ്മേളനം നടന്നു. ഇതില്‍ 2 പാര്‍ട്ടിയില്‍ നിന്നുമുള്ള പ്രമുഖ കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുത്തു. ഇവിടെ പ്രധാന വിഷയം കുടിയേറ്റവും കൂടാതെ അതിര്‍ത്തി സംരക്ഷണവും. D A C A (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അര്യവെല്‍സ് ). ഈ മീറ്റിംഗ് 45 മിനുറ്റില്‍ കൂടുതല്‍ നീണ്ടുനിന്നു.

ചര്‍ച്ചയില്‍ പ്രസിഡന്റ്റ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു താന്‍ D A C A നടപടി അംഗീകരിക്കും അതിര്‍ത്തി ഭിത്തി ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയാല്‍. മറ്റു താല്‍പര്യമുണര്‍ത്തുന്ന വിഷയങ്ങള്‍ ചെയിന്‍ ഇമ്മിഗ്രേഷനും, ലോട്ടറി ഇമ്മിഗ്രേഷനും.

ഇതുപോലൊരു സമ്മേളനം നടത്തിയത് പിന്നീട് പങ്കാളികള്‍ മീറ്റിങ്ങിനെ കുറിച്ചു അവര്‍ക്കെല്ലാം തോന്ന്യതെല്ലാം വിളിച്ചു പറയാതിരിക്കുന്നതിനാണ്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് Pew ഗവേഷണം എന്ന വളരെ മതിപ്പേറിയ പഠന സമിതി അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റത്തെ ആധാരമാക്കി ഒരു പഠന വിവരം പ്രസിദ്ധീകരിച്ചിരുന്നു ആ പഠനത്തെ ഞാനീ ലേഖനത്തില്‍ ഉള്‍പ്പെടുത്തുന്നു.

1965 വരെ അമേരിക്കയില്‍ ന്യായീകരിക്കാനാവുന്ന, കുടിയേയേറ്റ നിയമം ഇല്ലായിരുന്നു. എന്നാല്‍ തെക്കന്‍ യൂറോപ്പു വംശജര്‍ക്ക് അനുകൂലമായ ഒരു നയം നിലനിന്നിരുന്നു. 1962 ല്‍ കെന്നഡി ഈ രീതിയെ വിമര്‍ശിച്ചു ഒരു വ്യത്യാസത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചു. കെന്നഡിയുടെ മരണത്തിനു ശേഷം 1965 ല്‍ പ്രസിഡന്റ്റ് ജോണ്‍സണ്‍ നാം ഇന്നു കാണുന്ന കുടിയേറ്റ നിയമത്തില്‍ ഒപ്പിട്ടു.

അമേരിക്ക ഒരു ഇമ്മിഗ്രന്റ്റ് രാജ്യമെന്നത് എല്ലാവരും അംഗീകരിക്കുന്ന വാസ്തവം. ഇന്നത്തെ ജനസംഖ്യ 230 മില്യനിലേറെ. ഇതില്‍ 43 മില്യനിലേറെ ഒരു വിദേശ രാജ്യത്തു ജനിച്ചവര്‍. ഈ 43 മില്യനില്‍ 76 % നിയമപരമായി ഈ രാജ്യത്തുവന്നവരും ബാക്കി 24 % നിയമവിരുദ്ധമായി മറ്റു പലരീതികളില്‍ ഈ രാജ്യത്തു പ്രവേശിച്ചവര്‍.

അമേരിക്കയിലെ ഇമ്മിഗ്രന്റ്റ് ജനത എല്ലാ ലോക രാഷ്ട്രങ്ങളേയും പ്രതിനിധീകരിക്കുന്നു എന്നൊരു സവിശേഷതയുണ്ട്.
1990 മുതല്‍ 2007 വരെ ഉള്ള കാലയളവില്‍ 3 മില്യന്‍ ഇല്ലീഗല്‍ 12 മില്യനായിട്ടുയര്‍ന്നു. പിന്നീടുള്ള കാലം ഇന്നുവരെ എണ്ണത്തില്‍ വലുതായിട്ടുള്ള മാറ്റം വന്നിട്ടില്ല എന്നാണ് ഔദ്യോഗിക കണക്കുകള്‍. കാരണം പിടിക്കപ്പെട്ട അനവധിയെ നാടുകടത്തുന്നു എന്നതാണ്. ഈ കണക്കുകളില്‍ പെടാത്ത അനവധി ഇവിടുണ്ടെന്നതാണ് വാസ്തവം.

ഇപ്പോള്‍ നിയമാനുസൃതമായ കുടിയേറ്റത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ വംശജര്‍. പിന്നാലെ മെക്‌സിക്കന്‍സ് , ചൈനീസ് , കനേഡിയന്‍ അങ്ങനെ പോകുന്നു കണക്കുകള്‍ . മേഖലാപരമായി നോക്കിയാല്‍ ഏഷ്യന്‍ വംശജരുടെ വര്‍ദ്ധന മുന്നില്‍. ഈയൊരു ഗതി തുടര്‍ന്നാല്‍ 2050 ആകുമ്പോള്‍ ഏഷ്യന്‍ വര്‍ഗ്ഗം ഹിസ്പാനിക്‌സിനെ മറികടക്കുമെന്നാണ് പ്യൂ പഠനം കാട്ടുന്നത്.

ഇന്നിവിടെ രാഷ്ട്രീയ രംഗത്ത് തര്‍ക്കവിഷയം ഏതു രീതീയില്‍ ഇന്നിവിടുള്ള ഇല്ലീഗല്‍ കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുക ? പ്രസിഡന്റ്റ് ട്രംപിന്റ്റെ നിലപാട് ഞാന്‍ മനസ്സിലാക്കുന്നത് അതിര്‍ത്തി സുരക്ഷ ഭിത്തികെട്ടി നടപ്പിലാക്കിയാല്‍ മറ്റെല്ലാ ഇളവുകള്‍ക്കും തയ്യാര്‍ . കൂടാതെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്, മാപ്പു കൊടുക്കുന്ന ഇല്ലീഗല്‍ ജനതക്ക് ഉടനെ വോട്ടു ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നതില്‍ താല്‍പ്പര്യമില്ല. കാരണം ഈ പുതിയ സിറ്റിസണ്‍സ് എല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വോട്ടര്‍മാരായിരിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തെക്കന്‍ അതിര്‍ത്തിയില്‍ ഭിത്തി കെട്ടുന്നതിലും താല്‍പ്പര്യമില്ല.

ടെക്‌സസ് പോലുള്ള തെക്കന്‍ സംസ്ഥാനങ്ങളിലുള്ള പ്രധാനമായും കെട്ടിട നിര്‍മ്മാണ ബിസ്സിനസുകളുടെ ലാഭകരമായ പോക്കിന് തെക്കുനിന്നും വരുന്ന ഇല്ലീഗല്‍ കുടിയേറ്റക്കാര്‍ വലിയൊരു പങ്കുവഹിക്കുന്നു. ഇല്ലീഗല്‍സ് ലീഗലാകുകയും അതിര്‍ത്തിയില്‍ ഭിത്തികെട്ടി സുരക്ഷ സ്ഥാപിക്കുകയും ചെയ്താല്‍ പലേ മുതലാളിമാരുടേയും കഞ്ഞികുടി മുട്ടും. കൂടാതെ ടെക്‌സസ്‌കാര്‍ ഇപ്പോള്‍ സുഖിക്കുന്ന കുറഞ്ഞ വീടുവിലകളും ഇല്ലാതാകും.

ഇല്ലീഗല്‍ കുടിയേറ്റ ചര്‍ച്ചകളില്‍ പ്രധാനമായും കഴിഞ്ഞ തിരഞ്ഞെടുപ്പു കാലം തെക്കേ അമേരിക്കയില്‍ നിന്നുമെത്തുന്ന കുടിയേറ്റക്കാരില്‍ അനേകര്‍ കുറ്റവാളികള്‍ എന്ന വിഷയം വന്നിരുന്നു. ഇതില്‍ കുറച്ചെല്ലാം വാസ്തവമുണ്ട്. നാടുകടത്തപ്പെടുന്ന കുടിയേറ്റക്കാരില്‍ ഏകദേശം 40 % ക്രിമിനല്‍ പ്രവൃത്തികളില്‍ പിടിക്കപ്പെട്ടവര്‍ എന്നു കണക്കുകള്‍ പറയുന്നു.

നാമമെല്ലാവരും ഇവിടെ ഇമ്മിഗ്രന്റ്റസ് ആയി വന്നവരെന്നു കരുതുന്നു നിയമപരമായ കുടിയേറ്റം ആവശ്യമാണ.് അതിനെ നാമെല്ലാം അനുകൂലിക്കുന്നു എന്നാല്‍ അനിയന്ത്രിതവും നിയമവിരുദ്ധവുമായ കുടിയേറ്റം ഒരു രാജ്യവും അനുവദിച്ചു കൊടുക്കില്ല. അതില്‍ അമേരിക്കയെ കുറ്റം പറയുന്നതും ശെരിയല്ല.

ഞാനിവിടെത്തി മറ്റുള്ളവരുടെ കാര്യം ഞാനെന്തിനറിയണം എന്ന മനോഭാവമല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

മറ്റു രാഷ്ട്രങ്ങളുടെ കുടിയേറ്റ നിയമങ്ങള്‍ പരിശോധിക്കുന്നവര്‍ക്കു മനസിലാക്കാം അമേരിക്കയിലുള്ളതു പോലെ ഉദാരമായതും അനിയന്ത്രിതമായ നയങ്ങള്‍ മറ്റെങ്ങുമില്ലെന്ന് . ഇവിടെ കുടിയേറി വന്നിട്ടുള്ള ഭൂരിഭാഗണത്തിന്റ്റെയും അഭിപ്രായം ഇതുതന്നെ. ഒരടുക്കും ചിട്ടയിലുമുള്ള കുടിയേറ്റ നയം വരണമെന്ന്.

വന്നേക്കാന്‍ സാധ്യതയുള്ള വ്യത്യാസങ്ങള്‍ ഏവ എന്നതിന്റ്റെ സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഒന്ന് ചെയിന്‍ മൈഗ്രേഷന്‍. നാം പലരും ഈരീതിയില്‍ ഇവിടെ എത്തിയവര്‍. ഒരാള്‍ സിറ്റിസനായി പുറകെ അനേകം തൊട്ടടുത്തുള്ള അവലംബികളേയും വരുത്തുക.

രണ്ട് നറുക്കെടുപ്പ് ഇത് ചെയിന്‍ മൈഗ്രേഷന്‍ സാധിക്കാത്തവരോട് നീതി കാട്ടുന്നതിനു വേണ്ടി കൊണ്ടുവന്ന ഒരു നയം.

ട്രംപിന്റ്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും ആഗ്രഹം കുടിയേറ്റം ഒരാളുടെ കഴിവുകളെ അടിസ്ഥാനപ്പെടുത്തിവേണം. കൂടാതെ തെക്കന്‍ അതിര്‍ത്തിയില്‍ മതിലോ അതിനു സമാനമായ സംവിധാനവും കൊണ്ടുവരണം. അമേരിക്കയും ഏതാനും തെക്കനമേരിക്കന്‍ രാജ്യങ്ങളുമായി സാമ്പത്തികമായ വലിയവിടവ് നില്‍ക്കുന്നിടത്തോളം കാലം കുടിയേറ്റം താനെ കുറയുന്നതിനുള്ള സാധ്യതകള്‍ വിരളം.

രണ്ടുപാര്‍ട്ടികളും പരസ്പരം മുതലെടുക്കാതെ ഈ രാജ്യത്തിന്റ്റെ സുരക്ഷയും സാമ്പത്തിക കെട്ടുറപ്പും മുന്നില്‍ കണ്ട് ഒരു കുടിയേറ്റ നിയമം കൊണ്ടുവരണം. എന്തു കാരണവുമാകട്ടെ ഇപ്പോള്‍ ഇവിടെ എത്തിയിട്ടുള്ളവരും അദ്ധ്വാനിച്ചു ജീവിക്കുന്നവരുമായ നല്ല മനുഷ്യരെ നാടുകടത്തുന്നത് ശരിയല്ല. അതിര്‍ത്ത ിലംഘിച്ചു വരുന്നവരെ നല്ല അതിര്‍ത്തി സുരരക്ഷാ സംവിധാനം കൊണ്ടു വന്നു വേണം നിയന്ത്രിക്കുവാന്‍
ബി ജോണ്‍ കുന്തറ
Join WhatsApp News
Boby Varghese 2018-01-14 14:50:57
Mr. Kunthara, dont use the word illegals. Obama and the Democrats hate that word. They instead use the word undocumented. When you came to this country, you had all the right documents with you. These poor people do not have any documents. That does not make them illegals.
The Malayalees started to come to this country by late 1960's. This country needed more nurses and opened visas. The nurses are educated and are professionals. Their husbands, most of them were educated, joined. We became employed, paid good amount of taxes, invested our money in real estate, automobiles, retirement funds, stock market etc. In short, we  became an asset to America. We contributed to the economy of this great nation. We never became a liability to this country. Today, the democratic party leaders are proposing to bring more immigrants with no education or professional skills. They will become a burden to the country by joining the welfare roles and lining for food-stamps. They will further burden our schools and hospitals. That kind of immigrants are a total, total waste. Thats when Trump got angry and used politically not so correct word. We blame Trump when we think as a foreigner. Think as an American and ask yourself who is better for this nation.
Republican 2018-01-14 15:33:25
ചന്തിക്കുഴി പ്രസിഡന്റിന്റെ തീട്ടകുഴി ഗ്യാങ്ങ് തല നീട്ടി തുടങ്ങി. ഇത്തവണ ചന്തിക്കുഴിയെക്കുറിച്ച് കാര്യമായി ഒന്നും പറയാതയാണ് അമേരിക്കയുടെ ഏറ്റവും വലിയ ഒരു പ്രശ്നത്തെക്കുറിച്ചു പറയാൻ തുടങ്ങിയിരിക്കുന്നത്.  ചന്തിക്കുഴിയെ തലയിൽ വച്ചുകൊണ്ടു  നടക്കുകയും റിപ്പബ്ലിക്കനാണെന്ന് വീരവാദം മുഴക്കുന്ന ഇവർ ആദ്യമേ ആരാണെന്ന് തീരുമാനിക്കണം.  അവസരവാദികളായ നിങ്ങൾ ഇമിഗ്രന്റ സമൂഹത്തിന്റെ ശാപമാണ്.  ചേട്ടന്മാര് ട്രംപിന്റെ ടാക്സ് ബെനിഫിറ്റും ബോണസും  മേടിച്ചു അയാൾക്ക് ദാസ്യ വൃത്തി ചെയ്യ്.  ചങ്കൂറ്റം ഉണ്ടെങ്കിൽ പറയുക അയാൾ ഒരു വർഗ്ഗീയവാദിയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പേരുപറയാനോ ഈ രാജ്യം ഭരിക്കാനോ യോഗ്യനല്ല എന്ന് -എന്നിട്ട് നമ്മൾക്ക് ബാക്കി കാര്യം സംസാരിക്കാം 

Jomon Mananthavadi 2018-01-14 15:39:53
FAKE Channel is broadcasting new new stories day and night. And most interesting thing is educated Malayalees fell for it. 

അസൂയാവഹമായ ഭരണമാണ് ട്രംപിൻറെതു! അല്ലെങ്കിൽ ഇത്ര അധികം കുറ്റപ്പെടുത്തലുകൾ ഉണ്ടാവുകയില്ല!!!
അശോകൻ അരുമേനിയിൽ 2018-01-14 15:42:38
റഷ്യക്കാർ "മുങ്ങി കപ്പലിൽ വന്ന് കള്ള വോട്ടുചെയ്തു മടങ്ങിയ" കഥ വിശ്വസിച്ച കുറച്ചു പാവം മലയാളികൾ...
'അമേരിക്ക അമേരിക്ക' എന്ന് പറയുമ്പോൾ പോലും, ഒരു അമേരിക്കക്കാരൻ പോലും ഈ പാവങ്ങളെ അവരുടെ വീട്ടിലേക്കു ക്ഷണിക്കുകയോ കൂട്ടുകാരായി കാണുകയോ ചെയ്യാനുള്ള സാധ്യത വളരെ വിരളം EAT like American, TALK like American but unless you THINK like American, you will not have any American Friends (not talking about ABCDs).

ഒരു തെളിവുമില്ലാതെ വെറുതെ കുറെ ആരോപണങ്ങൾ മാത്രം കൊണ്ട് ഒരു നല്ല ഭരണത്തിന്റെ ശോഭ കെടുത്തുവാൻ നോക്കുന്നവർ, പാഴ് മുറം കൊണ്ട് സൂര്യനെ മറക്കാൻ നോക്കുന്നവർ....
ദാല്ലസ് മലയാളി 2018-01-14 15:50:42

പാലം കടക്കുവോളം നാരായണ നാരായണ

പാലം കടന്നു കഴിയുമ്പോള്‍ ക്രൂരായണ കൂരായണ

എന്ന മട്ടില്‍ ആണല്ലോ ബോബി .

സാരി തുംബേല്‍ ഞാന്നു വന്ന മലയാളികള്‍ മിക്കവാറും 8 ക്ലാസും വട്ടുകളി ,ഗുസ്തി പട്ടാളം ആണ് . മറ്റു ചിലര്‍ പാട്ട് പാടാന്‍ ,ചെണ്ട കൊട്ടാന്‍, ഡാന്‍സ് കളിയ്ക്കാന്‍ മിമിക്രി കാട്ടാന്‍ ഒക്കെ വന്നു ഇല്ലിഗല്‍ ആയി ഇവിടെ കഴിയുന്നവര്‍ ആണ് . സയിക്കില്‍ ചവുട്ടി വന്നവര്‍ നമ്മുടെ കൂടെ തന്നെ ഉണ്ട് . അപ്പന്‍ അമ്മ ഇവരെ ഒക്കെ കൊണ്ടുവന്നു സോഷ്യല്‍ സെക്യൂരിറ്റി , ഫുഡ്‌ സ്റ്റാമ്പ്‌ , medicaid ഒക്കെ ചുളുവില്‍ അടിക്കുന്നവര്‍ ഉണ്ട് , ചിലര്‍ക്ക് ഹോം നേഴ്സ് വരെ ഉണ്ട് .

World reacts 2018-01-14 19:32:03

Around the world, news organizations were struggling under the burden of translating the "colorful vernacular" that the American President had reportedly used to describe certain nations during Thursday afternoon's meeting about immigration reform.

Taiwan's Central News Agency referred to President Donald Trump as referring to "countries where birds don't lay eggs," China's news organizations followed its flagshipPeople's Daily lead by framing his words as "countries that suck." Iran's state news service and Japanese daily Sankei said Trump compared those nations to a "toilet hole."
ഇവരെ വച്ച് നോക്കുമ്പോൾ മലയാളത്തിൽ അസ്സഹോളിനെയും ഷിറ്റ്ഹോളിനെയും   'ചന്തിക്കുഴിയും ' 'തീട്ടക്കുഴിയും' എന്നു പരിഭാഷപ്പെടുത്തിയവന്  അഭിനന്ദനം . ഇത് ഉടനെ മലയാളത്തിലെ നിഃഘണ്ടുവിൽ ചേർക്കണം 
Trump voters 2018-01-14 19:09:40
'തീപ്പൊരി' കേറി കുന്ത്രേടം ബോബിയുടേം ചന്തിക്ക് പിടിക്കുന്നതിനു മുൻപ് നല്ല ഒരു ഐസ് കട്ട മേടിച്ച്‌ അതിൽ ഇരിക്കുന്നതാണ് നല്ലത് .  ഞങ്ങൾ ട്രംപിന് വോട്ട് ചെയ്തവർ അതിന്റെ മുകളിൽ കയറി ആൾറെഡി ഇരിപ്പായി. ട്രമ്പ് വിരോധികൾ ലോകത്തെല്ലാം ഇളകീട്ടുണ്ട്, ഞങ്ങൾ കൂട്ടമായി ഡെമോക്രാറ്റ്സ് ആകുകയാണ് .  2018 കട്ടപ്പുക 

തീപ്പൊരി 2018-01-14 18:04:53
ബോബിയും കുന്തറയും ട്രംപിന്റെ ടാക്സ് പരിഷ്കരണത്തിന്റെ ഫലം അനുഭവിക്കുന്ന മിലനയേഴ്‌സാണ്.  അവർക്ക്വേണ്ടി അനേകം തീട്ടകുഴിയിൽ നിന്നു വന്നവർ പുല്ലുവെട്ടാനും, വീട് പണിയാനും പാലം പണിയാനും പിന്നെ ഇവനൊക്കെ അടിക്കുന്ന ആപ്പിൾ പറിക്കാനും ഓറഞ്ചു പറിക്കാനും ഉണ്ട്. കൂടാതെ ഇവന്റെ ഒക്കെ വീടുകളിലെ വിവരം ഇല്ലാത്തവരെല്ലാം ഇക്കരെ കയറിക്കാണും ഇനി ഇപ്പോൾ പാലം വലിച്ചാൽ എന്താണ് ഡാളസ് മലയാളി.  ഇവന്റെ ഒക്കെ വീട്ടിൽ എത്രയെണ്ണം മെഡിക്കയറും സോഷ്യൽ സെക്യൂരിറ്റിയും വാങ്ങിയിരിപ്പുണ്ടായിരിക്കും.  പാവങ്ങൾ അറിയുന്നില്ലായിരിക്കും പണക്കാരായ ബന്ധുക്കൾ പാരപണിയുന്നത്.  ഇവനൊക്കെയാണ് പള്ളികളിൽ കൈയിക്കാരനും ട്രസ്റ്റിയുമൊക്കെ .  റഷ്യൻ പണമടിച്ചു കച്ചവടം നടത്തിയും ബങ്കറുപസിയിലൂടെ അനേകരെ വഴിയാധാരമാക്കി രാജ്യത്തെ വേണ്ടിവന്നാൽ ഒറ്റുകൊടുക്കാൻ തയാറായി നടക്കുന്ന പരട്ട വെളുമ്പന് ദാസ്യവൃത്തി നടത്തുന്ന ഇവനോക്കെ  ഡാളസ് മലയാളി പറയുന്നത് മനസിലാകില്ല . മരിച്ചു കഴിഞ്ഞാൽ കർത്താവിന്റെ വലത്തു ഭാഗത്ത് ഇരിക്കാൻ പള്ളീലെ തിരുമേനിമാർക്കും ബിഷപ്പുമാർക്കും കൈക്കൂലി കൊടുത്തും ഇരിക്കുന്ന ഇവന്മാരോട് പറയുന്നതും താങ്കളുടെ പോത്തിനോട് പറയുന്നതും ഒരുപോലെയാണ്.  ഇപ്പോൾ പറയുന്നത് അമേരിക്കക്ക് ചുറ്റും വേലികെട്ടി ചന്തിക്കുഴിയുടെ  കൂടെ ആയിരം വര്ഷം താമസിക്കണം എന്നാണ് . ഉവ്വ് ഉവ്വ് .  വേലികെട്ടി കഴിയുമ്പോൾ. ചന്തിക്കുഴി ഇവന്മാരെ എല്ലാം എടുത്ത് തീട്ടകുഴിയിലേക്ക് ഒരേറുണ്ട് . ഇവാനോക്കെ എഴുത്തു നിറുത്തി വേറെ പണി നോക്കികൂടെ 
Ranjith T. Manohar 2018-01-15 09:38:30
How is Dad doing? ഇതിനെ പല രീതിയിൽ പരിഭാഷ ചെയ്യാം, അവനവന്റെ നിലവാരം അനുസരിച്ചു.

ഡാഡിക്കു സുഖമാണോ?
അച്ഛൻ എന്തെടുക്കുന്നു?
പപ്പ നന്നായിരിക്കുന്നോ?
തന്ത എന്ത് കുന്തം ചെയ്തോണ്ടിരിക്കുവാ?

From the translation, you will know the standard of those NAME LESS Comments.....
Not surprised at all. From those who afraid to write their name on a comment, how can we expect a good standard....
വിദ്യാധരൻ 2018-01-15 12:15:15
ഭൂമിയിൽ ആരും പേരോടുകൂടി  ജനിച്ചിട്ടില്ല. പേരെന്നല്ല ഒന്നും ഇല്ലാതെ ജനിച്ചവരാണ് നമ്മെളെല്ലാം. രഞ്ജിത്ത് ടി മനോഹർ എന്ന് വിളിച്ചതുകൊണ്ട് താങ്കളെ ആർക്കും ശരിയായി അറിയില്ല. താൻ ഒരു ഭീരുവാണോ ധീരനാണോ എന്നൊന്നും പേരിൽ നിന്ന് മനസിലാകില്ല. അതുകൊണ്ട് പേരിന്റെ പേരിൽ മസിലു പിടിക്കണ്ട. ഇഷ്ടമുള്ളവർ അവരവർക്ക് ഇഷ്ടമുള്ള പേരിൽ എഴുതും.  

"പേരായിരം പ്രതിഭയായിരമിങ്ങിവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം;
ഓരായ്കിൽ നേരിതു കിനാവുണരും വരെയ്ക്കും
നേരാ, മുണർന്നളവുണർന്നവനാമശേഷം.       

നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കിൽ
വേറല്ല വിശ്വമറിവാം മരുവിൽ പ്രവാഹം;
കാര്യത്തിൽ നില്പതിഹ കാരണസത്തയെന്യേ
വേറല്ല വീചിയിലിരിപ്പതു വാരിയത്രേ." (ശ്രീനാരായണഗുരു)

ഈ പ്രബഞ്ചത്തിലുള്ള സർവ്വതിനും പേരുണ്ട് . എന്നാൽ പേരില്ലാതെ അദൃശ്യമായി നിൽക്കുന്നതും ഉണ്ട് .  പേരും അതിനോട് ബന്ധപ്പെട്ടതും എല്ലാം ഒരു കിനാവ് പോലെയാണ്. ശരിയായ ബോധത്തിലേക്ക് ഉണർന്ന് കഴിയുമ്പോൾ എല്ലാം അവ്യക്തം .  രഞ്ജിത്ത് ടി മനോഹറിന് ശരിയായ ബോധം വരുമ്പോൾ നാം കാണുന്നതും കേൾക്കുന്നതും ശരിയല്ല എന്ന് മനസിലാകും . 

എന്തുകൊണ്ട് ട്രംപിനെ ആരും വിശ്വസിക്കുന്നില്ല ? കാരണം അയാൾക്ക് മറഞ്ഞിരിക്കുന്ന ഒരു വ്യക്തിത്വം ഉള്ളതുകൊണ്ടാണ് .  ചിലപ്പോൾ അതിന്റെ ചില സ്പുരണങ്ങൾ കാണാൻ സാധിക്കും.  അതിലൊന്നാണ് ട്രംപ് മനുഷ്യ വർഗ്ഗത്തെ വിവേചിച്ച് 'തീട്ടകുഴിയിൽ' നിന്ന് വന്നവർ എന്ന് വിളിച്ചത്.  അത് കേട്ടവർക്കോ, അങ്ങനെ പേരുചൊല്ലി വിളിക്കപ്പെട്ട സമൂഹത്തിനോ  അല്ല രോഗം - വിളിച്ച ട്രമ്പിനാണ് .  അയാളുടെ മനസ്സിലാണ് ആ തോന്നൽ ഉണ്ടായത് .  അല്ലെങ്കിൽ രഞ്ജിത്ത് ടി മനോഹറിന്റെ മനസ്സിൽ തോന്നിയതാണ് നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള പേരില്ലാത്തവർ ഭീരുക്കളാണെന്ന് .  ഭീരുത്വം നിങ്ങളുടെ മനസ്സിലാണ് .  തീട്ടക്കുഴിൽ ജീവിക്കുന്നവർ എന്ന് ഒരാൾക്ക് തോന്നിയാൽ സാംസ്കാരികമായി തീട്ടകുഴിയിൽ  ജീവിക്കുന്ന ഒരാൾക്ക് മാത്രമേ അങ്ങനെ വിളിക്കാനാവു .  ട്രംപ് ഒരു രോഗിയാണ് -അയാൾക്ക് അടിയന്തരമായി മനോരോഗ ചികത്സ ആവശ്യമാണ് -അത് നടന്നില്ല എങ്കിൽ ഏകദേശം മുന്നൂറ്റി അൻപത് മില്യൺ ജനങ്ങളുടെ ജീവിതം അപകടത്തിലാണ് . 

Ranjit FAN 2018-01-15 14:41:11
ഇജ്ജ് പൊളിക്ക് മോനെ രഞ്ജിത്ത്... 
ഇരുട്ടത്തു ഒളിച്ചിരുന്ന് കൂക്കണ കുറുക്കന്മാർക്കിട്ടല്ലേ ഇജ്ജ് എറിഞ്ഞത്, അതവർക്ക് ശരിക്ക് കൊണ്ടു. 

അമേരിക്കേൻറെ മുത്താണ് ട്രംപ്. അങ്ങേരടെ കൂറ് അമേരിക്കക്ക് ഒരു മുതൽ കൂട്ടുതന്നെയാ. 
എന്നെപ്പോലെ ജോലി ചെയ്തു ജീവിക്കുന്നവർക്ക് പടച്ചോൻ.

ഒരു ഉപദേശം, പേരില്ലാത്തോർക്ക് മറുപടി പറയാൻ നിൽക്കണ്ട. 
പേരില്ലാത്തൊരാ അതോണ്ടന്നേ ബെറുതെ ബളു ബളാ പറഞ്ഞോണ്ടിരിക്കും.
വായനക്കാരൻ 2018-01-15 13:40:58
മലയാളികളിൽ വളരെ അധികം മനോരോഗികൾ ഉണ്ടെന്നുള്ള തെളിവാണ് ട്രംപിനെ പൊക്കിക്കൊണ്ട് നടക്കുന്നത്.  ട്രമ്പിൽ അവർക്ക് അവരെ  കാണാൻ കഴിഞ്ഞപ്പോൾ   എന്തൊരു സന്തോഷം . അവർ കൂട്ടമായി തുള്ളിച്ചാടുകയാണ് . എന്തായാലും ചില അവൻമാരുടെ രോഗം തിരിച്ചറിഞ്ഞതിന് വിദ്യാധരന് പ്രത്യക നന്ദി.  തീട്ടകുഴിയിൽ  വളരെ നാളു ജീവിതച്ചുകൊണ്ടായിരിക്കും ട്രംപ് അങ്ങനെ വിളിച്ചപ്പോൾ കർണ്ണാനന്ദകരമായി തോന്നിയത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക