അനന്തമായ ജീവിതം എനിയ്ക്കു തന്ന ദൈവമേ
കനിഞ്ഞുനിന്കരുണയാല്
മലിനമെന്റെഹൃത്തടം
ഒഴിച്ചിടുന്നുവീണ്ടുമേ നിറച്ചിടുന്നുനിത്യമായ്
പുതുക്കമാര്‍ന്ന ജീവിതം പ്രസാദമാക്കി മല്‍പ്രഭോ !
സമസ്തവുംനിനക്കധീനമെന്റെദേഹിദേഹവും
വിശുദ്ധമാക്കിലോകവാസമൊക്കെയും
ഫലപ്രദം
സമര്‍പ്പിതം മ സര്‍വവും ജഗത്ഗുരോ
സമൃദ്ധമായ്
എനിയ്ക്കുജീവനേകിനീനയിക്ക,നിത്യവാസവും
പ്രഭാതവുംപ്രദോഷവും
ഇടയ്ക്കുവന്നുനേരിടും
പകല്ക്കിനാക്കള്ചിന്തയെന്പ്രവൃത്തിയൊക്കെരമ്യമായ്
നടപ്പിലുംകിടപ്പിലുംതിരുക്കരത്തിലെന്നെ നീ !
വഹിച്ചു നിന്കരുണയാല്
നടത്തിടുന്നദൈവമേ
നിനക്കനിഷ്ട്മായ്ഭവിപ്പതൊന്നുപൊലുമെയെനി
യ്ക്കകക്കുരുന്നിലേശിടാതെകോട്ടകെട്ടിഭദ്രമായ്
എന്റെഅന്തരംഗവും
അധരഭാഷണങ്ങളും
വികാരധാരയൊക്കെയും
വിശാലമായ്ഭവിച്ചിടാന്
ഇഹത്തിലുള്ളമര്ത്യരെന്സഹോദരങ്ങളൊക്കെയും
പെരുത്തജീവജാലവുംപൊരുത്തമോട്
വാണിടാന്‍
അകക്കുരുന്നിലഗ്നിയായ് എരിഞ്ഞുദീപനാളമായ്
പ്രകാശമെന്റെപാതയില്
പരത്തിനീനയിച്ചിടൂ!
അനന്തമായജീവിതംഎനിയ്ക്കുതന്ന
ദൈവമേ
നിറയ്ക്കനിന്റെശക്തിയാല് ദിനംദിനംകൃപാനിധേ
പദാംബുജംനമിച്ചിടുന്നു
പുണ്ണ്യതീര്ഥമെത്തിഞാന്
പറഞ്ഞിടുന്നുപാപമേറ്റുകൊള്ളുകെന്നെ മല്പ്ര്ഭോ
!
ചാക്കോ ഇട്ടിച്ചെറിയ ചിക്കാഗോ