Image

ചീഫ്‌ ജസ്റ്റിസുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറെന്ന്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍

Published on 14 January, 2018
ചീഫ്‌ ജസ്റ്റിസുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറെന്ന്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍
ന്യൂദല്‍ഹി: തര്‍ക്ക വിഷയങ്ങളില്‍ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ ജസ്റ്റിസ്‌ ജസ്‌തി ചെലമേശ്വര്‍. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളോടാണ്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ നിലപാട്‌ അറിയിച്ചത്‌. ചര്‍ച്ചയില്‍ തങ്ങളുന്നയിച്ച കാര്യങ്ങള്‍ ഉയര്‍ന്നു വരണമെന്ന അദ്ദേഹം ആവശ്യപ്പെട്ടതായാണ്‌ സൂചന.

ജഡ്‌ജിമാര്‍ക്കിടയിലെ തര്‍ക്കം സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും തുടര്‍ നടപടികള്‍ ഒപ്പമുള്ള മറ്റു ജഡ്‌ജിമാരോടു ആലോചിച്ചു തീരുമാനിക്കാമെന്നും ചെലമേശ്വര്‍ പറഞ്ഞു.

ബാര്‍കൗണ്‍സില്‍ പ്രതിനിധികള്‍ ഞായറാഴ്‌ച രാത്രി  ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുമായും മറ്റു ജസ്റ്റിസുമാരുമായും  നടത്തുന്ന ചര്‍ച്ചയ്‌ക്കു ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാവുകയുള്ളൂ.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക