പരസ്യചിത്ര സംവിധായകനായ ശരത് സന്ദിതിന്റെ സംവിധാനനത്തില്‍ മമ്മൂട്ടി നായകനാകുന്ന പരോളിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കഥ എന്ന ടാഗ്ലൈനുമായാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ജയില്‍ പശ്ചാത്തലമായൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ അജിത് പൂജപ്പുരയുടേതാണ്. ഇനിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുക . മമ്മൂട്ടിയുടെ സഹോദരിയായി മിയയും ചിത്രത്തിലുണ്ടാകും.
ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന് പ്രഭാകര്‍ ആണ് വില്ലനായി എത്തുന്നത് . ആന്റണി ഡിക്രൂസ് ആണ് നിര്‍മാണം. ബെംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍