Image

ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ സഹോദരി സമാജത്തിന് നവ നേതൃത്വം

നിബു വെള്ളവന്താനം Published on 14 January, 2018
ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ സഹോദരി സമാജത്തിന് നവ നേതൃത്വം
സിസ്റ്റര്‍ സോഫി വര്‍ഗീസ് പ്രസിഡന്റ്; ഡോ.ഷൈനി റോജന്‍ സാം സെക്രട്ടറി

ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്‍ വുമണ്‍സ് ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 13 ശനിയാഴ്ച ക്വീന്‍സ് വില്ലേജ് ഐ.പി.സി സഭാഹാളില്‍ നടന്ന വാര്‍ഷിക സമ്മേനത്തില്‍ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റര്‍ ഡോ. ഇട്ടി ഏബ്രഹാം, പാസ്റ്റര്‍ ഡോ. ബാബു തോമസ് തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സഹോദരിമാരായ സോഫി വര്‍ഗീസ് (പ്രസിഡന്റ്), ഷീബാ ഏബ്രഹാം (വൈസ് പ്രസിഡന്റ്), ഡോ. ഷൈനി റോജന്‍ സാം (സെക്രട്ടറി), ജീനാ വില്‍സന്‍ (ട്രഷറാര്‍), ജെയ്‌സി തോമസ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക