Image

2017ലെ ഇ-മലയാളി സാഹിത്യപുരസ്കാര ജേതാക്കള്‍

Published on 14 January, 2018
2017ലെ ഇ-മലയാളി സാഹിത്യപുരസ്കാര ജേതാക്കള്‍
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ അവരുടെ രചനകളുടെ മേന്മയില്‍ ശ്രദ്ധിക്കണമെന്നാണു ഇ- മലയാളിയുടെ ഇത്തവണത്തെ സാഹിത്യ പുരസ്കാര പരിശോധന സമിതി കണ്ടെത്തിയത്. 

ഈ വര്‍ഷം ആഗോള തലത്തിലുള്ള എഴുത്തുകാരുടെ രചനകളെ അവാര്‍ഡിനായി പരിഗണിക്കുന്നില്ല. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ രചനകള്‍ കഴിവതും നിരസിക്കാതെ ഇ-മലയാളി പ്രസിദ്ധീകരിക്കുമെങ്കിലും സാഹിത്യ മേന്മയുള്ള രചനകളെ അംഗീകരിക്കുക എന്ന നയമാണു ഇ-മലയാളി സ്വീകരിക്കുന്നത്. താഴെ പറയുന്ന വിഭാഗങ്ങള്‍ക്കാണു (കഥ, കവിത, ലേഖനം, സാഹിത്യത്തിനുള്ള സമഗ്ര-സംഭാവന) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

സാഹിത്യത്തിനുള്ള സമഗ്ര സംഭാവന: ജോണ്‍ വേറ്റം

സാഹിത്യത്തിലെ വിവിധ വിഭാഗങ്ങള്‍, കഥ, കവിത, ലേഖനം, നോവല്‍, നിരൂപണം, കാഴ്ചപ്പാടുകള്‍, എന്നീ മേഖലകളില്‍ അഞ്ചു പതിറ്റാണ്ടോളമായി നാട്ടിലും ഇവിടേയും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിവന്ദ്യ എഴുത്തുകാരന്‍ ശ്രീ ജോണ്‍ വേറ്റത്തിനു ഇ-മലയാളിയുടെ "സമഗ്ര സാഹിത്യ അവാര്‍ഡ്'' നല്‍കി ബഹുമാനിക്കുന്നു.

1. കഥ: 2017-ല്‍ ഇ-മലയാളിയില്‍ നല്ല കഥകള്‍ ആരും എഴുതിയില്ലെന്നു വ്യസന പൂര്‍വ്വം അറിയിക്കട്ടെ. നല്ല കഥകള്‍ ആരും എഴുതിയില്ലെന്നല്ല ആരും അയച്ചുതന്നില്ല എന്നാണു ഇതില്‍ നിന്നും വ്യക്തമാകുന്നത്. ശ്രദ്ധിക്കുക ഇ-മലയാളിയില്‍ എഴുതുന്ന രചനകളെയാണു ഞങ്ങള്‍ പരിശോധിക്കുന്നത്.

2. കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം

നല്ല കവിതകളും വളരെ വിരളമായാണു പത്യക്ഷപ്പെട്ടത്. എങ്കിലും പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ "മീന്‍കാരന്‍ ബാപ്പ' എന്ന കവിതയെ പരിശോധക സമിതിപുരസ്കാര യോഗ്യമായി പരിഗണിച്ചു.

3. ലേഖനം: ജോസഫ് പടന്നമാക്കല്‍

വ്യതസ്തമായ വിഷയങ്ങളെ ആസ്പദമാക്കി അപഗ്രഥന രീതിയോടെ ശ്രീ. ജോസഫ് പടന്നമാക്കല്‍ രചിച്ച ലേഖനങ്ങളാണു ലേഖന വിഭാഗത്തില്‍ പ്രഥമഗണനീയമായത്, അവാര്‍ഡിനഹര്‍തപ്പെട്ടത്.

4. നിങ്ങളുടെ പ്രിയ എഴുത്തുകാരന്‍/എഴുത്തുകാരി: കോരസണ്‍ വര്‍ഗ്ഗീസ്

വാല്‍ക്കണ്ണാടി എന്ന ലേഖന പരമ്പരിയിലൂടെ വായനക്കാര്‍ക്ക് സുപരിചിതനും, അനവധിഎഴുത്തുകാരുടെ പ്രിയ എഴുത്തുകാരനുമായി അവര്‍ തന്നെ ശുപാര്‍ശ ചെയ്യുകയും ചെയ്ത കോരസണ്‍ വര്‍ഗ്ഗീസ്സിനു ഈ അവാര്‍ഡ് കൊടുക്കാന്‍ ഇ-മലയാളിയും തീരുമാനിച്ചു.

5. ഇതര സാഹിത്യ വിഭാഗങ്ങളില്‍ കഴിവ്‌ തെളിയിച്ചവര്‍ക്ക ്പ്രത്യേക അംഗീകാരം.

ആസ്വാദനം/പുസ്തകപരിചയം: ഡോക്ടര്‍ നന്ദകുമാര്‍ ചാണയിൽ 


കഴിഞ്ഞപത്തുവര്‍ഷത്തിലേറെയായി ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയിലും, വിചാരവേദിയിലും ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങളും മറ്റുസാഹിത്യ ക്രുതികളും സശദ്ധം പഠിച്ച് അതേക്കുറിച്ച് എഴുതുകയും അതു  ഇ-മലയാളിയുടെ താളുകളിലേക്ക് അയച്ചു തരുകയും ചെയ്ത ഡോക്ടര്‍ നന്ദകുമാര്‍ ചാണയിൽ 
 ഇ-മലയാളിയുടെ പ്രത്യേക അംഗീകാരത്തിനു അര്‍ഹനായി.

ഓര്‍മ്മക്കുറിപ്പുകള്‍/ജീവചരിത്രം : സരോജ വര്‍ഗീസ്


അമേരിക്കന്‍ മലയാള സാഹിത്യത്തിലെ തറവാട്ടമ്മയായ ശ്രീമതി സരോജ വര്‍ഗീസ് കൈവക്കാത്ത സാഹിത്യ വിഭാഗങ്ങളില്ല. അമേരിക്കന്‍ മലയാളി വനിതാ  എഴുത്തുകാരികളില്‍ ആദ്യമായിസഞ്ചാര സാഹിത്യം, ജീവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവ എഴുതി 
സരോജ വര്‍ഗീസ് അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ തനതായ ഇടം നേടിയിരിക്കുന്നു. ഈ വിഭാഗത്തില്‍ അവര്‍ നല്‍കിയ സംഭാവനകളെ മാനിച്ച് അവര്‍ക്ക് ഇ-മലയാളിയുടെ പ്രത്യേക അംഗീകാരം നല്‍കുന്നു.

പ്രതികരണങ്ങളുടെ കുലപതി: സി. ആന്‍ഡ്രൂസ്

ശ്രദ്ധേയമായ ചിലപ്പോള്‍ വിവാദപരമായ പ്രതികരണങ്ങളിലൂടെ  
ഇ-മലയാളിയുടെ താളുകളെ എപ്പോഴും സജീവവും സമ്പന്നവുമാക്കിയ സി. ആന്‍ഡ്രൂസ്സിനെ ഇ-മലയാളി പ്രത്യേക അംഗീകാരം നല്‍കി ആദരിക്കുന്നു.

രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രവാസാനുഭവങ്ങള്‍: ജോണ്‍ ബി കുന്തറ


അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രശസ്തരുടെ തൂലിക ചിത്രങ്ങള്‍, പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ അങ്ങനെ വിവിധ വിഷയങ്ങളില്‍ തന്റേതായ  കാഴ്ചപ്പാടും ദര്‍ശനവും ലേഖനങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന ഇ-മലയാളിയുടെ സ്വന്തം ലേഖകനായ ശ്രീ ജോണ്‍ ബി കുന്തറക്ക് പ്രത്യേക അംഗീകരം നല്‍കുന്നു.

എല്ലാവര്‍ക്കും ഇ-മലയാളിയുടെ വിജയാശംസകള്‍.!! 2018ല്‍ വിജയികളാകാന്‍ നല്ല നല്ല രചനകള്‍ ഇന്നു മുതല്‍ അയക്കാന്‍ തുടങ്ങുക.
2017ലെ ഇ-മലയാളി സാഹിത്യപുരസ്കാര ജേതാക്കള്‍
Join WhatsApp News
P R Girish Nair 2018-01-15 00:04:33
എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ!!!!
എഴുത്തുകാർക്ക് ഇടയിലുള്ള വിലയിരുത്തൽ അവരുടെ കഴിവിനെ വളർത്താൻ സഹായിക്കും. നല്ല നല്ല രചനകൾ ഇനിയും പ്രതീക്ഷിക്കാം.

andrew 2018-01-15 05:27:24
Thank you, E Malayalee
Congratulations to all 
Best Wishes.
Sudhir Panikkaveetil 2018-01-15 07:51:06
എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ . പ്രതിവര്ഷം എഴുത്തുകാരെ അംഗീകരിക്കുകയും  അവരെ അവാർഡുകൾ നൽകി ആദരിക്കയും ചെയ്യുന്ന  ഇ മലയാളിക്ക് നന്ദി, നമസ്കാരം. 
Ponmelil Abraham 2018-01-15 08:31:19
Appreciate the Award Committee for their excellent work in selecting excellent writers and presenting with the respective awards for each category. Congratulations and best wishes for the outstanding contributions thru the media of E-Malayalee for the benefit of Malayalee readers.
Joseph Padannamakkel 2018-01-15 09:01:44
അവാർഡ് ജേതാക്കളോടൊപ്പം സാഹിത്യകാരനല്ലാത്ത എന്നെയും ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ട്. യുവ തലമുറകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടു അവാർഡുകൾ നൽകിയാൽ പലരുടെയും ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പരിപോഷിപ്പിക്കാൻ സാധിക്കുമായിരുന്നു. 

'നാം മലയാളിയാണ്, നമ്മുടെ മാതൃഭാഷ മലയാളമാണ്,' എന്നിങ്ങനെ ആത്മാർത്ഥമായി ചിന്തിക്കുന്ന ആർക്കും എഴുത്തുകാരനാകാം. അമേരിക്കൻ എഴുത്തുകാരെ കേരളത്തിലുള്ള എഴുത്തുകാർ പരിഹസിക്കാറുണ്ട്. ഈ നാടിന്റെ ജീവിതവും നാം പുലർത്തുന്ന സംസ്ക്കാരവും പ്രകടമാക്കാൻ അമേരിക്കൻ മലയാളി തന്നെ എഴുതണം. നാം നമ്മെപ്പറ്റിയെഴുതുമ്പോൾ നമ്മുടെ ഭാഷയ്ക്ക് കൂടുതൽ പരിശുദ്ധിയും കാണും.

എല്ലാ വായനക്കാർക്കും ഇമലയാളീ ടീമിനും  എന്റെ നന്ദിയും അഭിവാദങ്ങളും അർപ്പിക്കുന്നു.  
George Neduvelil, Florida 2018-01-15 10:38:10
അർഹമായവരെ കണ്ടുപിടിച്ചു അനുമോദിച്ചിരിക്കുന്നു . അർഹത നേടിയവർക്കും അവരെ വെളിച്ചത്തു കൊണ്ടുവന്നവർക്കും അനുമോദനങ്ങൾ .
George Thumpayil 2018-01-16 17:44:13
Congratulations to all winners.
-George Thumpayil

josecheripuram 2018-01-17 20:34:18
Congrats everyone who deserve recoginition.Many of them are my friends so I'am proud of them.Continue the good work.
Johnson Mathew 2018-01-25 08:57:36

congratulations to all winners !

-Johnson Mathew,  South Florida

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക