Image

'തെങ്ങിന്‍ പൂക്കുല വിപ്ലവ'മായി മാറിയ ''ജസ്റ്റിസ് ഫോര്‍ ശ്രീജിത്''

പി ഡി ജോര്‍ജ് നടവയല്‍ Published on 15 January, 2018
'തെങ്ങിന്‍ പൂക്കുല വിപ്ലവ'മായി മാറിയ ''ജസ്റ്റിസ് ഫോര്‍ ശ്രീജിത്''
നിലവിളക്കിനൊപ്പം, ഐശ്വര്യസൂചകമായി, മംഗള കര്‍മങ്ങള്‍ക്ക്, കേരളീയര്‍, നിറപറയില്‍, തെങ്ങിന്‍ പൂക്കുല വയ്ക്കാറുണ്ട്. 'തെങ്ങിന്‍പൂക്കുല ലേഹ്യം', നല്ല ഒരു ചികിത്സാവിധിയുമാണ്. ഈ ധാരണയോടെ സമീപിക്കുമ്പോള്‍, കേരളത്തിന്റെ മണ്ണില്‍, 2018 ജനുവരി 14 ന് സംഭവിച്ചത്, 'ഒന്നാം തെങ്ങിന്‍ പൂക്കുല വിപ്ലവ'മാണ്. ''ജസ്റ്റിസ് ഫോര്‍ ശ്രീജിത്'' ഓണ്‍ലൈന്‍ കാമ്പയിന്‍ എന്നതാണ് ആ സംഭവം.

'സം' എന്നാല്‍; യഥാവിഥി, നല്ല ലക്ഷണങ്ങളോടു കൂടി, സുദൃഢമായി, ശക്തിയായി, ഉചിതമായി എന്നെല്ലാമാണ് അര്‍ത്ഥം.

'ഭവിക്കുക' എന്നാല്‍; ജനനം, ഉല്പത്തി, നടന്ന സംഗതി, ഉണ്ടാകുക, ആയിത്തീരുക എന്നെല്ലാമാണ് പൊരുള്‍.

''ജസ്റ്റിസ് ഫോര്‍ ശ്രീജിത്'', ഉചിതമായി നടന്ന സംഗതി ആയിരുന്നു. അതിനാല്‍, ''ജസ്റ്റിസ് ഫോര്‍ ശ്രീജിത്'' എന്ന ഓണ്‍ലൈന്‍ കാമ്പയിന്‍, ഒരു സംഭവമാണ്; അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ.
''ജസ്റ്റിസ് ഫോര്‍ ശ്രീജിത്'' ഓണ്‍ലൈന്‍ കാമ്പയിന്‍, ഒരു കൊടുങ്കാറ്റായി പടര്‍ന്നു. പരസഹസ്രം യുവാക്കള്‍, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, രാഷ്ട്രീയ തിമിരമില്ലാതെ, കേരളാ സെക്രട്ടറിയേറ്റിനു മുമ്പില്‍ അണിനിരന്ന സംഭവം, അങ്ങനെ, 'ഒന്നാം തെങ്ങിന്‍പൂക്കുല വിപ്ലവമായി' കേരളചരിത്രത്തില്‍ ഇടം നേടുന്നു. സ്വന്തം സഹോദരന്‍ ശ്രീജീവ്, പാറശ്ശാലാ പൊലീസ് കസ്റ്റഡിയില്‍ വച്ച്, മരണപ്പെട്ട 'ദുര്‍ഭവത്തെ' കുറിച്ച്, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്,  763 ദിവസ്സങ്ങളായി, സെക്രട്ടറിയേറ്റ് പടിക്കല്‍, ശ്രീ ജിത് നടത്തുന്ന (നിരാഹാര) സത്യഗ്രഹത്തെ, ഇതുവരെ ശ്രദ്ധിക്കാതിരുന്ന യുവസമൂഹം, സാമൂഹ്യ മാദ്ധ്യമ കൂട്ടായ്മയിലൂടെ ശ്രദ്ധിച്ചു, ശക്തമായി പിന്തുണച്ചു. ഈ  സംഭവം, 'മുല്ലപ്പൂവിപ്ലവം' പോലെ, കേരളത്തിലെ ആദ്യത്തെ തെങ്ങിന്‍പൂക്കല വിപ്ലവമായി മാറിയിരിക്കുന്നു. (2011ല്‍ ടുനീഷ്യയില്‍ നടന്ന ഡിഗ്നിറ്റി റെവല്യൂഷന്റെ ആലങ്കാരിക പേരാണ് ജാസ്മിന്‍ വിപ്ലവം).
'തേങ്ങാക്കൊലക്കാര്യങ്ങളില്‍' നേരം പാഴാക്കുന്ന, കേരളാ-ചാനല്‍-ട്രോള്‍ ചര്‍ച്ചകളില്‍ നിന്ന് വേറിട്ട്; കാര്യബോധത്തോടെയും  നീതിബോധത്തോടെയും, ന• നിറഞ്ഞ മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍, കേരള യുവത തയ്യാറാകുന്നതിന്റെ, 'സൈബര്‍ യുഗ വെള്ളപ്പുകയായി', ഇതിനെ വാഴ്‌ത്തേണ്ടതുണ്ട്. (പോപ്പിന്റെ തിരഞ്ഞെടുപ്പു വേളയില്‍, ശുഭസൂചകമായി നല്‍കുന്ന, അടയാളമാണല്ലോ വെള്ളപ്പുക).

സണ്ണിലിയോണിന്റെ എറണാകുളം സന്ദര്‍ശനത്തില്‍, തെരുവീഥി നിറച്ച, (കാമാതുര) യുവകേരളത്തിന്റെ സ്ഥാനത്ത്, നീതിബോധം തിളയ്ക്കുന്ന, യുവമലയാളം വളരുന്നതിന്റെ, ഒരു തീനാമ്പാണിത്.
(കാനഡയില്‍ ജനിച്ച്, ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ വിജയം കണ്ട, ഇന്ത്യന്‍ അമേരിക്കന്‍ സിനിമാനടിയും, എക്‌സ് റെയ്റ്റഡ് വീഡിയോ മുന്‍സ്റ്റാറുമായ കറണ്‍ ജിത് കൗര്‍ വോറയാണ് സണ്ണി ലിയോണ്‍).


'തെങ്ങിന്‍ പൂക്കുല വിപ്ലവ'മായി മാറിയ ''ജസ്റ്റിസ് ഫോര്‍ ശ്രീജിത്'' 'തെങ്ങിന്‍ പൂക്കുല വിപ്ലവ'മായി മാറിയ ''ജസ്റ്റിസ് ഫോര്‍ ശ്രീജിത്'' 'തെങ്ങിന്‍ പൂക്കുല വിപ്ലവ'മായി മാറിയ ''ജസ്റ്റിസ് ഫോര്‍ ശ്രീജിത്'' 'തെങ്ങിന്‍ പൂക്കുല വിപ്ലവ'മായി മാറിയ ''ജസ്റ്റിസ് ഫോര്‍ ശ്രീജിത്''
Join WhatsApp News
sunu 2018-01-17 17:22:29
സണ്ണി ലിയോണിനെ ഇയാൾ ലോകത്തിന്ന് പരിചയപ്പെടുത്തുന്നു. കേരളത്തിലെ ഓരോ സെൽഫോൺകാരും ആൺപെൺവ്യതാസമില്ലാതെ അവളുടെ ബനാനജൂസ് മേക്കിങ് കണ്ടാണ് ആ പണി പഠിച്ചത്. ലോകത്തിന്റെ മുൻപിൽ അമേരിക്കൻ മലയാളി   എത്രയോ   പുറകിൽ .
ലിയോൺ 2018-01-17 18:22:04
നടവയൽ ഇപ്പോഴായിരിക്കും ആ പെൺസിംഹത്തിനെ(leon = lion) കണ്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക