Image

മൂന്നാമത് ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്ക് ക്യാറ്റ്‌സ്‌കില്‍ പര്‍വത സാനുക്കളില്‍

സജീവ് ചേന്നാട്ട്, ന്യൂയോര്‍ക്ക് Published on 15 January, 2018
മൂന്നാമത് ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്ക് ക്യാറ്റ്‌സ്‌കില്‍ പര്‍വത സാനുക്കളില്‍
ഫിലാഡല്‍ഫിയ, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ വിജയകരമായി നടന്ന ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്റെ മൂന്നാം സമ്മേളനം ജൂലൈ 19 മുതല്‍ 22 വരെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ക്യാറ്റ്‌സ്‌കില്‍ പര്‍വത നിരകളോട് ചേര്‍ന്ന എലെന്‍വില്ലയില്‍ നടത്തുന്നു.

സന്യാസ ശ്രേഷ്ഠന്മാരും, ദാര്‍ശനിക് പ്രതിഭകളും നേതൃത്വം നല്‍കുന്ന ഗുരു ദര്‍ശനങ്ങളില്‍ അധിഷ്ടമായ പ്രഭാഷണങ്ങളും ചര്‍ച്ചകളും, വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ശ്രീ നാരായണ ഗുരുദേവന്റെ ഏകലോക വ്യവസ്ഥയെ അപഗ്രഥിച്ചുള്ള ചര്‍ച്ചയും സെമിനാറുകളും ന്യൂയോര്‍ക്ക് കണ്‍വെന്‍ഷന്റെ പ്രത്യേകതയാകും.

സ്വാമി മുക്തനാന്ദ യതി- ഡയറക്ടര്‍, സ്‌ക്കൂള്‍ ഓഫ് വേദാന്ത, സ്വാമി ഗുരുപ്രസാദ്, ശിവഗിരി ധര്‍മ്മസംഘം മുന്‍സെക്രട്ടറി, ഡോക്ടര്‍ സുനില്‍ പി ഇളയിടം, പ്രൊഫസര്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത കോളേജ് തുടങ്ങിയവര്‍ നയിക്കുന്ന സെമിനാറുകള്‍, ശ്രീനാരായണ ഗുരുദേവന്റെ ഏകലോക വീക്ഷണവും സാമൂഹ്യ മാറ്റങ്ങളും ചര്‍ച്ച ചെയ്യും.

സമ്മേളന സായാഹ്നങ്ങള്‍ ദൃശ്യ മനോഹാരിതമാക്കി ഇന്ത്യയിലും അമേരിക്കയിലും ഉള്ള കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നുണ്ടാകും.

പ്രശസ്ത നര്‍ത്തകിയും സംഗീതജ്ഞയും എഴുത്തുകാരിയുമായ ഡോക്ടര്‍ രാജശ്രീ വാര്യര്‍ നയിക്കുന്ന നൃത്ത സംഗീത വിരുന്ന് മൂന്നാമത് കണ്‍വെന്‍ഷനില്‍ ലഭിക്കുന്ന അത്യപൂര്‍വ അനുഭവമാകും. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ അസ്സോസിയേഷന്‍സ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ റജിസ്‌ട്രേഷന്‍ തുടരുന്നു. റിസോര്‍ട്ടില്‍ ഹോട്ടല്‍മുറികളുടെ എണ്ണം പരിമിതമാണെന്ന് കണ്‍വെന്‍ഷന്‍ ജനറല്‍ സെക്രട്ടറി സജീവ് ചേന്നാട്ടു അറിയിക്കുന്നു. ഫെബ്രുവരി 15നു മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാകും കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം ഉറപ്പാക്കുന്നത്. ഡെലിഗേറ്റസിനും കുട്ടികള്‍ക്കും സമ്മേളനവേദികളില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനു അവസരം ഉണ്ട്. സംഘാടകരുമായി ഉടന്‍ ബന്ധപ്പെടുക.

സുധന്‍ പാലക്കല്‍ പ്രസിഡന്റ്- 347-993-4943
സജീവ് ചേന്നാട്ട് സെക്രട്ടറി-917-979-0177
സുനില്‍ കുമാര്‍ കൃഷ്ണന്‍ ട്രഷറര്‍-516- 225-7781
www.fsnona.org
sajeev chjennattu
General Secretary, FSNONA

മൂന്നാമത് ശ്രീനാരായണ ദേശീയ കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്ക് ക്യാറ്റ്‌സ്‌കില്‍ പര്‍വത സാനുക്കളില്‍
Join WhatsApp News
vayanakkaran 2018-01-15 13:39:07
ഈഴവർ മാത്രം ചേർന്നു (അല്ലാതെ ആരും വരില്ലല്ലോ) നടത്തുന്ന ഇത്തരം സമ്മേളനങ്ങൾ ഗു
രുവിനെ നിന്ദിക്കുന്നതാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിപ്പിച്ച ഗുരുവിന്റെ പേരിൽ കുറെ ഈഴവർ ഒന്നിച്ച് ചേരുന്നതിലൂടെ
 ഗുരുവിന്റെ ആദർശങ്ങളെ കാറ്റിൽ പറത്തുകയാണ്. ഗുരു ഈഴവനായിരുന്നു എന്ന ന്യായത്തിൽ ആ മഹാന്റെ ആദർശങ്ങൾ ജാതികരിക്കുന്നത് നികൃഷ്ടം. ഇനിയെങ്കിലും ഈ ജാതി തിരിച്ചുള്ള പ്രഹസനം നിർത്തണം.  ഹിന്ദുമതം ഗുരുവിന്റെ ആദർശങ്ങളെ ഉൾക്കൊള്ളാൻ തയ്യാറല്ലെങ്കിൽ സവർണ്ണർ എന്ന സ്വയം പ്രഖ്യാപിതർ തയ്യാറല്ലെങ്കിൽ ഹേ ഈഴവ സഹോദരരെ നിങ്ങൾ എന്തിനു ഹിന്ദുമതത്തിൽ നിൽക്കുന്നു.  ഈഴവ സമൂഹം അതായത് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആദര്ശത്തില് സ്വയം നിൽക്കാൻ നോക്കുക. എല്ലാ മതക്കാർക്കും സ്വാഗതമരുളുക. അവർക്ക് ആ സ്വാഗതം വേണ്ടെങ്കിൽ വേണ്ട. പക്ഷെ ഈഴവ ജാതിയുടെ പേരിൽ ഗുരുവിനെ എഴുന്നള്ളിക്കുന്നത് ദയവായി നിറുത്തണം  ഇ മലയാളിയുടെ വിദ്യാധരൻ സാർ ഈ വിഷയത്തെ കുറിച്ച് സംസാരിക്കണം. 
ഒരു മനുഷ്യൻ 2018-03-27 14:03:51
കേട്ടറിഞ്ഞത് ന്യൂ യോർക് ശ്രീ നാരായണ അസോസിയേഷൻ ഇതിൽ ഭാഗബാക്ക് അല്ല എന്നാണ്. അതിഥേയം വഹിക്കുന്ന സ്ഥലത്തെ സംഘടന പോലും ഇതിൽ ഇല്ല എന്നത് എത്ര മാത്രം അപമാനം ആണ് എന്ന് ഓർക്കണം. 
ചിലരുടെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കാൻ മാത്രം ഉള്ള ഒരു സ്വകാര്യ ചടങ്ങ് ഗുരു ദേവന്റെ പേര് എന്തിന് വലിച്ച് ഈഴക്കുന്നു. 

നാട്ടിൽ നിന്ന് ഇതിൽ പങ്കെടുക്കാൻ വരുന്നവർ ഇതൊന്നും അറിയാതെ ഗുരു ദര്ശനത്തെക്കുറിച് ഘോര പ്രസംഗത്തിന് തയ്യാറെടുക്കുന്നുണ്ടായിരിക്കും. ഒരു കാര്യം വ്യക്തമാണ് സമുദായ സ്നേഹമോ ഗുരു ദർശനമോ ഒന്നും അല്ല ഈ ആഭാസം കൊണ്ട് ഉദ്ദേശിക്കുന്നത്. 
ചിരിച്ചു കൊണ്ട് മധുരമായ വാക്ക് കൊണ്ടു സ്വ സമുദായത്തെ വെട്ടി വീഴ്ത്താൻ കെൽപ്പുള്ള ആളുകളെ തിരിച്ചറിയുക അവര സൂക്ഷിക്കുക. 
ഗുരു ധർമ്മം വിജയിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക