Image

വ്യാജ വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ്‌: അമലാ പോള്‍ െ്രെകംബ്രാഞ്ചിന്‌ മുന്നില്‍ ഹാജരായി

Published on 15 January, 2018
വ്യാജ വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ്‌: അമലാ പോള്‍ െ്രെകംബ്രാഞ്ചിന്‌ മുന്നില്‍ ഹാജരായി


കൊച്ചി: പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്‌ത്‌ നികുതി വെട്ടിപ്പ്‌ നടത്തിയ കേസില്‍ നടി അമല പോള്‍ െ്രെകംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. അമലയെ െ്രെകബ്രാഞ്ച്‌ ചോദ്യം ചെയ്യുകയാണ്‌.

താരത്തിന്റെ ഹര്‍ജി പരിഗണിച്ച വേളയില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ചിന്‌ ഇന്ന്‌ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ ഒരുമണി വരെ താരത്തെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു.

അമലാ പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ആദ്യം പത്തു ദിവസത്തേയ്‌ക്ക്‌ അവധിയ്‌ക്ക്‌ വച്ചിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടി ഡിസംബര്‍ 21നാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്‌. നികുതി വെട്ടിക്കാനായി അമലാ പോള്‍ വ്യാജ രേഖകള്‍ ചമച്ച്‌ പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്‌തുവെന്നാണ്‌ കേസ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക