Image

സഹോദരന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശ്രീജിത്ത്‌ ഹൈക്കോടതിയിലേക്ക്‌

Published on 15 January, 2018
സഹോദരന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശ്രീജിത്ത്‌ ഹൈക്കോടതിയിലേക്ക്‌

സഹോദരന്‍ ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശ്രീജിത്ത്‌ ഹൈക്കോടതിയെ സമീപിക്കും. കസ്റ്റഡി മരണമെന്ന്‌ പൊലീസ്‌ കംപ്ലൈന്റ്‌സ്‌ അതോറിറ്റിയുടെ കണ്ടെത്തലുണ്ട്‌, എന്നിട്ടും പൊലീസ്‌ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ ശ്രീജിത്ത്‌ വിശദമാക്കി. അഭിഭാഷകനായ കാളീശ്വരം രാജ്‌ മുഖേനയാണ്‌ ശ്രീജിത്ത്‌ ഹര്‍ജി സമര്‍പ്പിക്കുന്നത്‌.

നേരത്തെ ഇതുസംബന്ധിച്ച കേസിലെ നിയമപോരാട്ടം പത്ത്‌ ലക്ഷം രൂപയുടെ നഷ്‌ടപരിഹാരത്തില്‍ ഒതുങ്ങിയിരുന്നു. ഇതിന്‌ ശേഷമാണ്‌ വീണ്ടും നിയമപോരാട്ടത്തിന്‌ ശ്രീജിത്ത്‌ ഒരുങ്ങുന്നത്‌.

അതേ സമയം, സഹോദരന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശ്രീജിത്ത്‌ നടത്തുന്ന സമരത്തിന്‌ ജനപിന്തുണയേറുകയാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക