Image

ബിറ്റ്‌കോയിന്‍ വാങ്ങണോ? ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍ (ഭാഗം : 3 - ഡോ.മാത്യു ജോയ്‌സ്)

ഡോ.മാത്യു ജോയ്‌സ് Published on 15 January, 2018
ബിറ്റ്‌കോയിന്‍ വാങ്ങണോ? ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍ (ഭാഗം : 3 - ഡോ.മാത്യു ജോയ്‌സ്)
ബിറ്റ്‌കോയിന്‍ നാണയ വ്യവസ്ഥയുടെ ഭാവി
 
ഈ യുഗത്തിലെ വികേന്ദ്രീകൃതമായ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍, ബ്ലോക്ക്‌ചെയിന്‍ സിസ്റ്റത്തിലൂടെ സുരക്ഷിതമായി കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടണ്ടിരിക്കുന്നുവെന്ന് ഇതുവരെ മനസ്സിലാക്കി. വിവിധ രാജ്യങ്ങളില്‍ ബിറ്റ്‌കോയിന്‍ ഒരു തരംഗം സൃഷ്ടിച്ചുകൊണ്ടണ്ടിരിക്കുന്നത് നാം വായിച്ചറിയുന്നെങ്കിലും, ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ഇതിന്റെ പേരില്‍ എന്തു സംഭവിച്ചുകൊണ്ടണ്ടിരിക്കുന്നു എന്നറിയുന്നതേയില്ല.

മൈക്രോസോഫ്റ്റ്, ഓവര്‍‌സ്റ്റോക്ക് തുടങ്ങിയ വന്‍ടെക്ക് കമ്പനികള്‍ 
(Big tech companiesബിറ്റ്‌കോയിന്‍ അവരുടെ വ്യാപാര ശ്രൃംഗലയില്‍ ക്രെഡിറ്റ്കാര്‍ഡു പോ ലെ സ്വീകരിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതേ പോലെ ആമസോണ്‍ പോലെയുള്ള ലോകത്തിലെ വന്‍കിട റീടെയില്‍ വ്യപാര കേന്ദ്രങ്ങള്‍ ബിറ്റ്‌കോയിനും മറ്റു ക്രിപ്‌റ്റോകറണ്‍സികളും സ്വീകരിക്കാന്‍ സജ്ജമായിക്കൊണ്ടണ്ടിരിക്കുന്നു. ''നാണയ വ്യവസ്ഥയുടെ ഭാവി (the future of money system എന്ന് ബില്‍ ഗേറ്റ്‌സ് തന്നെ ഇതിനെ പുകഴ്ത്തിയ സ്ഥിതിയില്‍, പൊതുജനങ്ങളില്‍ വിശ്വാസ്യത വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയും നാം കണ്ടുകൊണ്ടണ്ടിരിക്കുന്നു.

ബിറ്റ്‌കോയിന്‍ എന്ന പേര് 2017-ല്‍ സുപരിചിതമായിക്കഴിഞ്ഞെങ്കിലും, ഇതേ രീതിയില്‍ മാര്‍ക്കറ്റില്‍ കോളിളക്കം സൃഷ്ടിക്കാനും വന്‍ ലാഭം കൊയ്യാമെന്ന വാഗ്ദാനങ്ങളുമായി 1384-ലധികം ക്രിപ്‌റ്റോകറന്‍സികള്‍ ഇന്റര്‍നെറ്റിലൂടെ വിശാലമായ വല വിരിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇതില്‍ ഏത് സത്യസന്ധമായി വാങ്ങാന്‍ കഴിയും എന്നതില്‍ യാതൊരു രൂപരേഖയും വിശ്വസനീയമായി കണ്ടിട്ടില്ല. കുറെ വന്‍ ശതമാന ക്കണക്കുകളും റോക്കറ്റു പോലെ കുതിക്കുന്ന വളര്‍ച്ചാ ഗ്രാഫുകളും നിരത്തി നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പലതും വിജയിച്ചുകൊണ്ടണ്ടിരിക്കുന്നു. അതേ സമയം തന്നെ 95% ക്രിപ്‌റ്റോകറന്‍സികളും തട്ടിപ്പുകള്‍ (fake) ആണെന്ന് സാമ്പത്തിക വിദഗ്ധ രുടെ ലേഖനങ്ങള്‍ മാധ്യമങ്ങളില്‍ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്നുമുണ്ടണ്ട്.

എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. 2018 ല്‍ പല ക്രിപ്‌റ്റോകറന്‍സികളിലും തമ്മില്‍ നേരിയ വ്യത്യാസങ്ങളേ ഉള്ളെങ്കിലും, അവയുടെ വില കുതിച്ചുകയറാന്‍ സാധ്യതയുണ്ടെണ്ടന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് 
(The Washington Post- January 3, 2018 പോലെയുള്ള വന്‍ സാമ്പത്തിക മാധ്യമങ്ങളും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. ബിറ്റ്‌കോയിന്റെ മാത്രം വില കുതിച്ച് 19000 ഡോളറില്‍ നിന്നപ്പോള്‍, ഏതാനം ദിവസങ്ങള്‍ക്കു മുന്‍പ് പെട്ടന്ന് വിലയിടിഞ്ഞ് 13979 ഡോളറില്‍ എത്തിയിരുന്നു. വീണ്ടും പിടച്ചുകയറി ഇന്നേ ദിവസം ബിറ്റ്‌കോയിന്റെ വില $15,768 എത്തിയിരിക്കുന്നു. ഈ ചാഞ്ചാട്ടമാണ് ക്രിപ്‌റ്റോകറണ്‍സിയെ സാധാരണക്കാരായ നിക്ഷേപകര്‍ ഭയപ്പെടുന്നതും.

ഒരു ബില്യന്‍ ഡോളറിനു മേല്‍ മാര്‍ക്കറ്റ് ക്യാപ്പ് 
(Market capഎത്തിയ ഏകദേ ശം 43 ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നുവരെ സജീവമായിട്ടുണ്ടെണ്ടന്ന് സി.എന്‍.ബി.സി യില്‍ (CNBC Newsഇന്നു രാവിലെ കേട്ടതേയുള്ളു. ഇവയില്‍ ഏറ്റവും പ്രതാപിയും ജന ശ്രദ്ധയേറിയതും ബിറ്റ്‌കോയിന്‍ തന്നെ. 265 ബില്യന്‍ ഡോളര്‍ മാര്‍ക്കറ്റ് ക്യാപ്പ് നേടിയ ഈ സമയത്ത് ഒരു ബിറ്റ്‌കോയിന്റെ വില 15,768 ല്‍ നിന്ന് 14,268 ലേക്ക് ചാഞ്ചാടിക്കൊണ്ടിരിക്കുന്നു (CNBC/Coindesk.com). മൊത്തം ക്രിപ്‌റ്റോ കറന്‍സികളുടെ മിര്‍ക്കറ്റ് ക്യാപ്പ് 750 ഡോളറില്‍ എത്തിയിരിക്കുമ്പോള്‍ അതിന്റെ 34% ബിറ്റ്‌കോയിന്‍ നേടിയതാണ്. താഴെ ക്കൊടുത്തിരിക്കുന്ന പട്ടികയില്‍ 10 ബില്യണിനുമേല്‍ മാര്‍ക്കറ്റ് ക്യാപ്പ് എത്തിയിരിക്കുന്ന 10 ക്രിപ്‌റ്റോ കറന്‍സികളുടെ വിലയും രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചാലും.
 

  #

         Name

    Value in dollar

    Market cap

1

              Bit coin

15,768

265 billion

2

Ethereum

  1,142

112 billion

3

              Ripple

             2.56

  99 billion

4

    Bitcoin Cash

  2,440

  41 billion

5

              Cardano

              0.91

  23 billion

6

              NEM

              1.69

  15 billion

7

              Litecoin

          260.51

  14 billion

8

              Stellar

              0.65

  12 billion

9

              IOTA

              3.98

  11 billion

10

              TRON

              0.16

  10 billion

  വാഷിങ്ങ്ടണ്‍ പോസ്റ്റിലെ ലേഖനങ്ങള്‍ പ്രകാരം  Bitcoin Cash, Zcash, Monero, Ripple, Euthereum എന്നിവക്ക് വിലവര്‍ദ്ധനയുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. അതേ പോലെ സാധ്യതകള്‍ പ്രവചിക്കപ്പെട്ട മറ്റു ഡിജിറ്റല്‍ കറന്‍സികളില്‍ മുഖ്യര്‍ Factom, Pascalcoin, Quark, Namecoin തുടങ്ങിയവയാണ്. വിശദമായി പഠിക്കാന്‍ -coinmarket cap. com, coindesk.com, cryptocurrencycapitalization തുടങ്ങിയ വെബ്‌സൈറ്റുകള്‍ പ്രയോജനപ്പെട്ടേക്കും. 


എന്തുകൊണ്ട് ഈ വെര്‍ച്ച്വല്‍ കറന്‍സികളുടെ വിലകുതിച്ചു കയറുന്നു?

പേപ്പര്‍ കറന്‍സികള്‍ ഓരോ രാജ്യവും അവരവരുടെ ഇഷ്ടമനുസരിച്ച് ചില മാനദണ്ഡങ്ങള്‍ക്കനുസരണമായി പ്രിന്റു ചെയ്തു കൊണ്ടേയിരിക്കുന്നു. അമേരിക്ക ദിനം പ്രതി 541 മില്യന്‍ ഡോളര്‍ കറണ്‍സികള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് കണക്ക് 
(U.S Bureau of Engraving & printing).  അതായത് ഓരോ വര്‍ഷവും 197 ബില്യന്‍ ഡോളറിനുള്ള പേപ്പര്‍ കറണ്‍സികള്‍. അപ്പോള്‍ പേപ്പര്‍ കറണ്‍സിയായ ഡോളറിന്റെ മൂല്യം കുറഞ്ഞു കൊണ്ടണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടാനേയില്ല!

എന്നാല്‍ ബിറ്റ്‌കോയിനും മറ്റ് ക്രിപ്‌റ്റോകറന്‍സികളും നിര്‍ദ്ദിഷ്ടമായ മുന്‍പ്രഖ്യാപിതമായ എണ്ണം മാത്രമെ പുറത്തിറക്കുകയുള്ളു. ഉദാഹരണമായി 21 മില്യന്‍ ബിറ്റ്‌കോയിനുകളെ പുറത്തിറക്കാന്‍ പദ്ധതിയുള്ളു. അവയില്‍ 16.5 മില്യന്‍ ഇതുവരെ പ്രചാരത്തിലെത്തിക്കഴിഞ്ഞു. ബാക്കി 4.5 മില്യന്‍ ബിറ്റ്‌കോയിന്‍ കൂടി മാത്രമെ പുറത്തിറക്കുകയുള്ളു. ഡിമാന്‍ഡ് കൂടുന്നതിന് ആനുപാതികമായി വിലയും കൂടുമെന്നാണല്ലോ എക്കണോമിക്‌സ് പഠി പ്പിക്കുന്നത്.

 ബിറ്റ്‌കോയിന്‍ വാങ്ങണോ?

ഈ ചോദ്യവുമായി ലക്ഷക്കണക്കിന് ആളുകള്‍ നെട്ടോട്ടമോടുന്ന കൂട്ടത്തില്‍ ഇന്‍ഡ്യാക്കാരും പ്രത്യേകിച്ചും ബുദ്ധിമാന്‍മാരായ മലയാളികളുമുണ്ടണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ സ്ഥിരം പറയുന്ന ഒരു തത്വമേയുള്ളു. “നിങ്ങളുടെ മുട്ടയെല്ലാം ഒരേ കൊട്ടയില്‍ വെയ്ക്കരുത് 
(Don’t put all your eggs in one basket) ഷെയര്‍ മാര്‍ക്കറ്റിലാണെങ്കിലും ഊഹക്കച്ചവടങ്ങളിലാണെങ്കിലും ഒരേ കമ്പനിയുടെ ഷെയറിലോ, ഒരേ വസ്തുവിലോ മുഴുവന്‍ നിക്ഷേപവും മുടക്കുന്നത് തെറ്റാണെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമുണ്ട്. ക്രൂഡോയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും, അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്ഥാവനകളും സാമ്പത്തിക രംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നത് നാം കാണുന്നതാണ്. ആപ്പിളിന്റെ ഷെയറായാലും സ്വര്‍ണ്ണത്തിന്റെ വിലയായാലും സ്ഥിരമല്ല.

പക്ഷെ ബിറ്റ്‌കോയിന്‍ പോലെയുള്ള ഡിജിറ്റല്‍ കറന്‍സികളുടെ വിലയിലെ വന്‍ ചാഞ്ചാട്ടം ഒട്ടും പ്രവചനീയമല്ലെന്നു നാം കാണുന്നതാണ്. എങ്കിലും പലരും മില്യണുകള്‍ നേടിയെടുത്തത് നാം കണ്ടുകഴിഞ്ഞു. ബിറ്റ്‌കോയിന്‍ പരീക്ഷണാ ടിസ്ഥാനത്തില്‍ വാങ്ങി പെട്ടന്നു പണം മുണ്ടടക്കിയവര്‍, ഇന്ന് ഇതിന്റെ വ്യപാരം ഒരു ജീവിത മാര്‍്ഗമാക്കിയവരുമുണ്ട്. ലോകത്തിലെ പ്രധാന സിറ്റികളിലെ റസ്റ്റോറന്റിലോ ബാറിലോ സാധാരണ ജീവിത ശൈലിയില്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കാം; കാറു വാങ്ങിക്കാം, വീടും വാങ്ങിക്കാം. അപ്പോള്‍ ഡിജിറ്റല്‍ കറന്‍സികളുടെ പ്രചാര സാധ്യത ഉയരുന്നുവെന്നതില്‍ സംശയിക്കേണ്ടണ്ടതില്ല.

ഒറ്റയടിക്ക് വാങ്ങിക്കൂട്ടുന്നതിനേക്കാള്‍, നേരിയ തോതില്‍ (5% -10%) ബിറ്റ്‌കോ യിനിലോ മറ്റ് ക്രിപ്‌റ്റോ കറണ്‍സികളിലോ നിക്ഷേപം തുടങ്ങാം. അവയുടെ വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ കാണുന്നില്ല എന്ന സ്ഥിതി ഒന്നോ രണ്ടോ ആഴ്ചകളില്‍ തുടരുന്നുവെങ്കില്‍ അടുത്ത (5%-10%) നിക്ഷേപിക്കാം.

ഓരോരുത്തര്‍ക്കും സുരക്ഷിതമെന്നു തോന്നുന്ന ലെവലില്‍ മാത്രമെ ഇതുപോ ലെയുള്ള നിക്ഷേപങ്ങള്‍ നടത്താവൂ. കാരണം റിസ്‌ക് എടുക്കുന്നത് അവരവരുടെ വിധി പോലെയിരിക്കും. ബിറ്റ്‌കോയിന്‍ വാങ്ങലും വില്പനയും വളരെ ഗൗരവമായി കൈകാര്യം ചെയ്യേണ്ട സംഗതിയാണ്. ഉഹക്കച്ചവടം വെറും ചൂതുകളിയാണ്.

ചൂതു കളിക്കുന്നവന്‍ ചൂതുകളിസ്ഥലത്തു ചെല്ലണം. പക്ഷെ ബിറ്റ്‌കോയിന്റെ ഊഹക്കച്ചവടം സ്വന്തം വീട്ടിലിരുന്ന് സ്മാര്‍ട്ട് ഫോണിലോ കമ്പ്യൂട്ടറിലോ പെട്ടന്ന് നടത്താമെന്ന എളുപ്പവുമുണ്ടണ്ട്. നമ്മള്‍ മൈക്രോസോഫ്റ്റിന്റെയോ ഗൂഗിളിന്റെയോ ഷെയറില്‍ പതിനായിരമോ ഇരുപത്തിഅയ്യായിരമോ ഡോളര്‍ മുടക്കിയാല്‍ ആരും ശ്രദ്ധിക്കില്ല. പക്ഷെ ഒരു ശാസ്ത്ര രൂപരേഖയുമില്ലാതെ തന്നെ പതിനായിരം ഡോളറിന്റെ ഒറ്റ ഗാംബ്ലിംഗ് ഞാന്‍ ഒരു കസീനോയില്‍ നടത്തിയാല്‍ പലരും ശ്രദ്ധിക്കും, പ്രത്യേകിച്ച് കുടുംബാംഗങ്ങള്‍.

ബിറ്റ്‌കോയിനും മറ്റു ഡിജിറ്റല്‍ കറന്‍സികളും ഭൗതികമായി അഗോചരമാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ശാസ്ത്രീയമായിരിക്കാം. എന്നാല്‍ ഓരോ വ്യക്തിയും വിഭിന്നരാണ്, റിസ്‌ക് എടുത്തു നിക്ഷേപിക്കുന്നതിലും നഷ്ടങ്ങളെ അഭിമുഖീകരിക്കുന്നതിലും മാനസികനില വ്യത്യസ്ഥമായിരിക്കും. സ്വയം എടുക്കുന്ന റിസ്‌കുകള്‍ എത്രമാത്രം പ്രയോജനകരമായിരിക്കുമെന്ന ചിന്ത ബിറ്റ്‌കോയിന്റെ വ്യാപാരത്തില്‍ പ്രത്യേകിച്ചും ഉണ്ടണ്ടായിരിക്കട്ടെ.

Disclaimer

ബിറ്റ്‌കോയിര്‍ പോലെയുളള ക്രിപ്‌റ്റോ കറന്‍സിളുടെ പ്രവര്‍ത്തന രീതിയെപ്പറ്റിയുളള ആധികാരികമായ ഒരു പഠനപരമ്പര മാത്രമാണിത്. ഷെയര്‍ മാര്‍ക്കറ്റിലോ ഊഹക്കച്ചവടങ്ങളിലോ സംഭവിക്കുന്നതിലും ഉയര്‍ന്ന ലാഭനഷ്ടങ്ങള്‍ സംഭവിക്കാവുന്ന ഒരു അദ്യശ്യമായ കറന്‍സി വ്യവസ്ഥയായതിനാല്‍, ഇവയുടെ വാങ്ങലുകള്‍, വില്പനകള്‍ എന്നിവ ഉപഭോക്താക്കള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം നടത്തേണ്ടണ്ടതാണ്. 

 (തുടരും)
Join WhatsApp News
Bince 2018-01-15 13:01:18
The subject is very relevant and article seems really informative. Thank you.
Mallu 2018-01-15 19:56:32
emalayalee should start e-coin
Finance 2018-01-16 09:27:21
Is your doctorate in finance?
Dr. Mallu 2018-01-16 19:28:01
An american malayali doctorate?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക