Image

വിരല്‍ മാത്രമല്ല; ആധാറില്‍ മുഖവും തിരിച്ചറിയല്‍ അടയാളമാകും

Published on 15 January, 2018
വിരല്‍ മാത്രമല്ല; ആധാറില്‍ മുഖവും തിരിച്ചറിയല്‍ അടയാളമാകും

ന്യൂഡല്‍ഹി: ആധാറില്‍ ഇനി തിരിച്ചറിയാന്‍ മുഖവും അടയാളമാകും. ആധാര്‍ ഉപഭോക്താവിന്റെ തിരിച്ചറിയാന്‍ വിരല്‍ അടയാളം ഉപയോഗിച്ചിരുന്നതിന് മാറ്റം വരുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറി ഓഫ് ഇന്ത്യ അറിയിച്ചു. പുതിയ സംവിധാനം ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരും. യുഐഡിഎഐ സിഇഒ അജയ് ഭൂഷന്‍ പാണ്ഡേ ട്വിറ്ററിലൂടെ പുതിയ വിവരം പങ്കുവെച്ചത്. 

ഫേസ് ഒഥന്റിക്കേഷന്‍ എന്ന സാങ്കേതികതയിലൂടെയാണു മുഖം ആധാറില്‍ തിരിച്ചറിയല്‍ അടയാളമാക്കി ഉപയോഗിക്കുന്നത്. വിരലടയാളം ഉള്‍പ്പടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ തിരിച്ചറിയല്‍ അടയാളമായി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മുറിവേറ്റതിനാലോ, കഠിനാധ്വാനം മൂലമോ വിരലടയാളം നഷ്ടമായവര്‍ക്കും പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പരിമിതികള്‍ മറികടക്കാനാകും എന്ന് യുഐഡിഎഐ അറിയിച്ചു. 

എന്നാല്‍, വിരലടയാളം ഉള്‍പ്പടെയുള്ള തിരിച്ചറിയില്‍ സംവിധാനങ്ങള്‍ പിന്‍വലിച്ചല്ല, മറിച്ച് മുഖം കൂടി ഇതിനോടൊപ്പം ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. നിലവിലുള്ള വിരലടയാളത്തിന്റെയോ കൃഷ്ണമണിയുടെയോ രേഖകള്‍ക്കൊപ്പമായിരിക്കും മുഖം കൂടി കൂട്ടിച്ചേര്‍ക്കുന്നത്. ആധാര്‍ എന്റോള്‍ ചെയ്യുന്ന സമയത്ത് വ്യക്തിയുടെ മുഖത്തിന്റെ ഫോട്ടോയും കൂടി രേഖയായി കൂട്ടിച്ചേര്‍ക്കും. 

നിലവില്‍ ഫോട്ടോ എടുക്കാറുണ്ടെങ്കിലും അത് തിരിച്ചറിയുന്നതിനുള്ള രേഖയായി പരിഗണിച്ച് ആധാര്‍ പദ്ധതിയുടെ രേഖകള്‍ സൂക്ഷിക്കുന്ന ഐഡന്റീസ് ഡേറ്റാ റെപ്പോസിറ്റിയിലേക്ക് (സിഐഡിആര്‍) കൈമാറിയിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക