Image

ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018ലെ ഭാരവാഹികള്‍ ചുമതലയേറ്റു

ജയപ്രകാശ് നായര്‍ Published on 16 January, 2018
ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018ലെ ഭാരവാഹികള്‍ ചുമതലയേറ്റു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികള്‍ നെഞ്ചിലേറ്റിയ ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018ലെ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയുടെ വസതിയില്‍ ജനുവരി 14 ഞായറാഴ്ച കൂടിയ യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുത്തത്. 

രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള (പ്രസിഡന്റ്), വിശാല്‍ വിജയന്‍ (സെക്രട്ടറി), വിശ്വനാഥന്‍ കുഞ്ഞുപിള്ള (ട്രഷറര്‍), ചെറിയാന്‍ വി കോശി (വൈസ് പ്രസിഡന്റ്) , ലാല്‍സണ്‍ മത്തായി (ജോയിന്റ് സെക്രട്ടറി), ഡേവിഡ് മോഹനന്‍ (ജോയിന്റ് ട്രഷറര്‍), ജോണ്‍ കെ ജോര്‍ജ് (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍) എന്നിവരും ബോര്‍ഡ് അംഗങ്ങളായി ജോണ്‍ താമരവേലില്‍, സുരേഷ് നായര്‍, ജയപ്രകാശ് നായര്‍, ബിജു മാത്യു എന്നിവരും ചുമതലയേറ്റു. 

ക്യാപ്റ്റന്‍ സ്ഥാനം ചെറിയാന്‍ ചക്കാലപടിക്കല്‍ അലങ്കരിക്കും. വൈസ് ക്യാപ്റ്റന്‍ എബ്രഹാം തോമസ്, ടീം മാനേജര്‍ ജോണ്‍ കുസുമാലയം എന്നിവരും ചുമതലയേറ്റെടുത്തവരില്‍ ഉള്‍പ്പെടുന്നു.

 അഡ്വൈസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ പ്രൊഫ. ജോസഫ് ചെറുവേലില്‍ പുതിയ ഭാരവാഹികളെ അനുമോദിക്കുകയും നല്ല പ്രവര്‍ത്തനം കാഴ്ച വെക്കുവാന്‍ ടീമിനെ ആശീര്‍വദിക്കുകയും ചെയ്തു.

അമേരിക്കയിലും കാനഡയിലും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം കൈവരിച്ചിട്ടുള്ള ടീം ആയതുകൊണ്ട് ഭാരത് ബോട്ട് ക്ലബ്ബ് ഈ വര്‍ഷം പങ്കെടുക്കുന്ന മത്സരങ്ങളില്‍ എല്ലാം തന്നെ വിജയലക്ഷ്യത്തില്‍ കുറഞ്ഞൊന്നും തന്നെ ഇല്ല എന്ന് പ്രസിഡന്റ് പദവി ഏറ്റെടുത്ത രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള പ്രസ്താവിച്ചു.

ജെയിന്‍ ജേക്കബ്, കൃഷ്ണരാജ് മോഹനന്‍ എന്നിവര്‍ പേട്രണ്‍ ആയി തുടരുമ്പോള്‍ ബാബുരാജ് പിള്ളയും അജു കുരുവിളയും  ഓഡിറ്റര്‍മാരും അലക്‌സ് തോമസ് മീഡിയ കോഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കും.    
        
ബോട്ട് ക്ലബ്ബിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ചെറിയാന്‍ ചക്കാലപ്പടിക്കല്‍, വിശ്വനാഥന്‍ കുഞ്ഞുപിള്ള, ജോണ്‍ കെ ജോര്‍ജ്, വിശാല്‍ വിജയന്‍, സാജു എബ്രഹാം എന്നിവര്‍ സംസാരിച്ചു.

ജോയിന്റ് സെക്രട്ടറി ലാല്‍സണ്‍ മത്തായിയുടെ കൃതജ്ഞതാ പ്രസംഗത്തോടെ യോഗം അവസാനിച്ചു.   

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍



ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018ലെ ഭാരവാഹികള്‍ ചുമതലയേറ്റു
ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018ലെ ഭാരവാഹികള്‍ ചുമതലയേറ്റു
ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018ലെ ഭാരവാഹികള്‍ ചുമതലയേറ്റു
ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018ലെ ഭാരവാഹികള്‍ ചുമതലയേറ്റു
ഭാരത് ബോട്ട് ക്ലബ്ബിന്റെ 2018ലെ ഭാരവാഹികള്‍ ചുമതലയേറ്റു
Join WhatsApp News
PONMAN 2018-01-16 08:00:39

PONMAN

പൊന്‍മാന്‍  ക്ലബ്‌ കൂടി എല്ലാ ടൌണിലും തുടങ്ങണം, അതിനു ബോട്ട് ക്ലബ് ഭാരം വാഹികള്‍ മുന്നോട്ടു വരണം. ചൂണ്ട,വല,ഒറ്റാല്‍, വീസു വല, റ വല, മീന്‍ കൂട് ഒക്കെ പ്രൊമോട്ട് ചെയ്യണം.എല്ലാ വര്‍ഷവും അണ്ടര്‍ ദേശിയ കണ്വെന്‍ഷന്‍.

Too Late PONMAN 2018-01-16 14:16:37
Too Late PONMAN
ചൂണ്ട, ഒറ്റാല്‍, റ വല  ഒക്കെ മലയാളി ലോക സഭ  അടിച്ചുമാറ്റി 
New york HQ ആയി  ഉടന്‍ പിരിവു  തുടങ്ങും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക