Image

മാത്യൂസ് മത്തായി ന്യൂ ഓര്‍ലിയന്‍സില്‍ നിര്യാതനായി

ജീമോന്‍ റാന്നി Published on 16 January, 2018
മാത്യൂസ് മത്തായി ന്യൂ ഓര്‍ലിയന്‍സില്‍ നിര്യാതനായി
ന്യൂ ഓര്‍ലിയന്‍സ് (ലൂസിയാന) : കുറിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ മാത്യൂസ് മത്തായി (76)  ലൂസിയാനയിലെ ന്യൂ ഓര്‍ലിയന്‍സില്‍  നിര്യാതനായി. ആദ്യകാല പ്രവാസി മലയാളിയും ദീര്‍ഘ വര്‍ഷങ്ങള്‍ ന്യൂ ഓര്‍ലിയന്‍സ്  സതേണ്‍ യൂണിവേഴ്‌സിറ്റി  അധ്യാപകനായും യൂണിയന്‍ കാര്‍ബൈഡ് , നിവര്‍ക് ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റ് എന്നിവിടങ്ങളിലും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ഡോ. മേരി മത്തായി   (PMR Physician Louisiana State University Medical Center ) ചെങ്ങന്നൂര്‍ പുത്തന്‍കാവ് കോളോത്തില്‍ പീടികപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍ :
ഡോ. മനോജ് മാത്യു മത്തായി, ഡോ. കോശി മാത്യു മത്തായി

മരുമകള്‍  :
കല്ലൂപ്പാറ പെരിയലത്തു  ഡോ.ഫേ സൂസന്‍ മത്തായി

കൊച്ചുമകള്‍ :

എലോനര്‍ മേരി മത്തായി

ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ലേക് ലോണ്‍  മെറ്റയെര്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം (5100 Pontchatrrain Blvd New Orleans, LA 70124 )

ജനുവരി 20 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 നു സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ലേക് ലോണ്‍  മെറ്റയെര്‍  സെമിത്തേരിയില്‍  സംസ്‌കാരം നടക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്
മനോജ്  : 504 231 2700


റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

മാത്യൂസ് മത്തായി ന്യൂ ഓര്‍ലിയന്‍സില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക