Image

ഭാവനയുടെ വിവാഹം 22 ന്‌ തൃശ്ശൂരില്‍

Published on 16 January, 2018
ഭാവനയുടെ  വിവാഹം 22 ന്‌ തൃശ്ശൂരില്‍
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ നടി ഭാവനയും വിവാഹിതയാകുന്നു.  സിനിമ നിര്‍മാതാവായ നവീനുമായി  പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ശേഷം ജനുവരിയില്‍ വിവാഹമുണ്ടെന്ന്‌ പറഞ്ഞിരുന്നെങ്കിലും തീയ്യതി വ്യക്തമാക്കിയിരുന്നില്ല.

 ഭാവനയുടെ സഹോദരനാണ്‌ നടി ജനുവരി 22 ന്‌ വിവാഹിതയാകുന്ന കാര്യം പുറത്ത്‌ വിട്ടത്‌. തൃശ്ശൂരില്‍ നിന്നുമായിരിക്കും വിവാഹം നടക്കുന്നത്‌. വിവാഹത്തിന്‌ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുന്നത്‌. ശേഷം സിനിമാരാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക്‌ വിവാഹ സത്‌കാരവും സംഘടിപ്പിച്ചിട്ടുമുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക