Image

ലൊസാഞ്ചല്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി ആദ്യ വാരം

സാന്‍ഡി പ്രസാദ് Published on 16 January, 2018
ലൊസാഞ്ചല്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി ആദ്യ വാരം
ലൊസാഞ്ചല്‍സ്: എഡ്യൂക്കേറ്റ് എ കിഡ്' ട്രോഫിക്കു വേണ്ടിയുള്ള മൂന്നാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി മൂന്ന് ,നാല് 10 തീയതികളിലായി ലൊസാഞ്ചല്‍സിലെ ഡയമണ്ട് ബാറിലുള്ള പണ്ടേര പാര്‍ക് മൈതാനിയില്‍ (738, Pandera Drive, Diamond Bar) നടത്തും.

ഗ്രൂപ്പ് മാച്ച്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ എന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന മത്സരത്തില്‍ പരിമിത ഓവറുകളിലായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനാറു ടീമുകളാണ് ട്രോഫിക്കായി മാറ്റുരയ്ക്കുന്നത്. രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പതു വരെയാണ് മത്സരങ്ങള്‍. 11 പേര്‍ വീതം കളിക്കുന്ന മത്സരത്തില്‍ ഒരു ടീമില്‍ പരമാവധി 18 പേര്‍ വരെ അനുവദനീയമാണ് ഓരോ മാച്ചിലെയും 'മാന്‍ ഓഫ് ദി മാച്ചിനും ബെറ്റ് ബൗളര്‍ക്കും തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

2016 മുതല്‍ നടന്നുവരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതു പ്രമുഖ മലയാളി അസ്സോസിയേഷനായ ഓമിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരും മിടുക്കരുമായ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്ന 'എഡ്യൂക്കേറ്റ് എ കിഡ്' ആണ്. പ്രമുഖ റിയല്‍ എസ്റ്റേറ്റര്‍ മാത്യു തോമസ്, ഇന്ത്യന്‍ റസ്റ്ററന്റായ തണ്ടൂര്‍ കുസിന്‍ ഓഫ് ഇന്ത്യ എന്നിവരാണ് മത്സരങ്ങളുടെ പ്രായോജകര്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിനു എല്ലാവരും സഹകരിക്കണമെന്ന് ഓം പ്രസിഡന്റ് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍, എഡ്യൂക്കേറ്റ എ കിഡ് ചെയര്‍മാന്‍ സഞ്ജയ് ഇളയാട്ട്, രവി വെള്ളത്തേരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സഞ്ജയ് ഇളയാട്ട് (626373 3793), ജയ് നായര്‍ (7144726107) അല്ലെങ്കില്‍ www.educateakid.org സന്ദര്‍ശിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക