Image

മകരവിളക്ക് പൂജയും മകരപൊങ്കലും ആചരിച്ചു

ഹരികുമാര്‍ മാന്നാര്‍ Published on 16 January, 2018
മകരവിളക്ക് പൂജയും മകരപൊങ്കലും ആചരിച്ചു
ഒട്ടാവ: കാനഡ ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മകരവിളക്ക് പൂജയും മകരപൊങ്കലും ആചാരാനുഷ്ഠാനങ്ങളോടെ ആചരിച്ചു. ശരണമന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഹരിഹരസുതനെ വണങ്ങാന്‍ നിരവധി ഭക്തര്‍ എത്തിച്ചേര്‍ന്നു. രാവിലെ നടന്ന സൂര്യനാരായണ പൂജയോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

പൊങ്കല്‍ നിവേദ്യം പാകപ്പെടുത്തി ഭഗവാനു സമര്‍പ്പിച്ചു. വൈകിട്ടു നടന്ന മകരവിളക്ക് പൂജയില്‍ കാനഡ തമിഴ് സംഘത്തിന്റെ നേതൃത്വത്തില്‍ നിരവധി ഭക്തര്‍ കണ്‍വീനര്‍ വള്ളികന്‍ മരുതപ്പന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പിച്ച് ചടങ്ങുകളില്‍ പങ്കെടുത്തു. തന്ത്രി ദിവാകരന്‍ നമ്പൂതിരി മാനോജ് തിരുമേനി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ബാബുവും സംഘവും നടത്തിയ ഭജനയും ചടങ്ങുകള്‍ക്ക് ചൈതന്യം പകര്‍ന്നു.

ജനുവരി 28-ാം തീയതി 500 കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന ഒരു കോടി മന്ത്രോച്ചാരണ അര്‍ച്ചനയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി റിലിജിയന്‍ കമ്മിറ്റി ചെയര്‍ ഉണ്ണി ഓപ്പോത്ത് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗീതാ ഉണ്ണി - 9053203623 ഉണ്ണി ഓപ്പോത്ത് - 4162700768 അപ്പുക്കുട്ടന്‍ നായര്‍ 4167241763 വെബ്‌സൈറ്റ് : www.guruvayur.ca
Join WhatsApp News
rajanmon 2018-01-16 17:31:22
ഇനിയും റോഡിൽ അടുപ്പു കൂട്ടി കഞ്ഞി വെക്കാതിരുന്നാൽ മതി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക